ദേ നോക്കിയേ ചോര…. “””””” എൻ്റെ ഷർട്ട് കീറിപോയിരുന്നു അതിലൂടെ ചുടു ചോര വന്നുകൊണ്ടിരുന്നു …. “”””””
എന്തായാലും ഇവനെ ഹോസ്പിറ്റൽ കൊണ്ട് പോകണം … വാ നമുക്ക് അവിടെ വെച്ച് ബാക്കി നോക്കാം…””””” അവർ എല്ലാവരും കൂടെ എന്നെ ഒരു ഓട്ടോ കയറ്റി…. 2 പേര് എൻ്റെ കൂടെ വന്നു….. . ഒരു ഓട്ടോയ്ക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറിയ പാലം കണ്ടന്ന് ഞങൾ പോയിക്കൊണ്ടിരുന്നു….. കുറച് ദൂരം പിന്നട്ടതും…. റോഡിൽ മരങ്ങൾ വീണു ഗതാഗതം തടസപ്പെട്ടു കിടക്കുന്നു….. അവർ വണ്ടിയിൽ നിന്നും ഇറങ്ങി…. മരം മുറിക്കാൻ വന്ന ആളോട് ഇത്ര സമയം വേണ്ടിവരുമെന്ന് ചോദിക്കുന്നത് ഞാൻ കേട്ടൂ…. അയാള് 2 മണിക്കൂര് എന്ന് പറഞ്ഞപ്പോൾ ഞാൻ ഓട്ടോയിൽ നിന്നും ചാടി പുറത്തേക്കു ഓടി…. മരത്തിന് മുകളിൽ കൂടി ഓടി ഞാൻ മുന്നിൽ കണ്ട റോഡിൽ കൂടി സ്ഥലം അറിയാതെ ഓടി….. അത് അവസാനിച്ചത് റെയിൽ പാളത്തിലാണ്… തൊട്ട് അപ്പുറത്ത് ഹൈ വേ ഞാൻ കണ്ടൂ… ….. എൻ്റെ പിന്നാലെ അവരും ഉണ്ടായിരുന്നു…. ഞാൻ പാളം മുറിച്ച് കടന്നു….. തൊട്ട് പിറകെ ട്രെയിനും പോയി….. അവർക്ക് എന്നെ പിടിക്കാൻ സാധിക്കാതെ മറുപുറം ട്രെയിൻ പോകുന്നതും കാത്ത് നിന്നു …. ഞാൻ ഓടച്ചെന്നു ഹൈ വേ കയറി.. വരുന്ന വണ്ടികൾ ഒക്കെ കൈ കാട്ടി…. എൻ്റെ കോലവും രൂപവും കണ്ട് പലരും നിർത്തിയില്ല….. എന്നെ കണ്ട് ദയവ് തോന്നിയ ഒരു ചേട്ടൻ ബൈക് നിർത്തി…. ഹോസ്പിറ്റൽ പോകണം എന്ന് അയാളോട് ഞാൻ പറഞ്ഞു…. ചോര ഒലിക്കുന്ന എന്നെ കണ്ട് അയാള് വേഗം കയറാൻ പറഞ്ഞു…… അയാള് എന്നെ തൊട്ട് അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടു വിടാൻ നോക്കി….. ഞാൻ എന്നെ സഹകരണ ആശുപത്രിയിൽ കൊണ്ട് വിടാനായി അയാളോട് അപേക്ഷിച്ചു…… എന്തോ മൂപ്പർ പിന്നെ ഒന്നും ചോദിച്ചില്ല എന്നെ ഹോസ്പിറ്റലിൻ്റെ മുന്നിൽ ഇറക്കി തന്നു….
ഞാൻ ഓടച്ചെന്നു മുന്നിൽ എത്തിയപ്പോൾ തന്നെ അവിടെ എൻ്റെ വീട്ടുകാരും മഞ്ജുവിൻ്റെ വീട്ടുകാരും ഉണ്ടായിരുന്നു എല്ലാവരും എന്നേ തന്നെ രൂക്ഷമായി നോക്കി… ഞാൻ ദൂരെ ഇരിക്കുന്ന ശരണിനെയും അജയനെയും കണ്ടൂ … അവൻ്റെ അടുത്ത് ഞാൻ ചെന്നു….