ആദി…. വണ്ടി ഇവിടുന്നു അനക്കാൻ പറ്റുമെന്ന് തോന്നുന്നില്ല… തിരിച്ച് ഹൈ വേ പോകാൻ നമ്മൾ 5 കിലോ മീറ്റർ സഞ്ചരിക്കണം … നീ ഒരു കാര്യം ചെയ്യ്… ഈ ഇടവഴി കേറിയാൽ ഒരു കടവ് എത്തും …തോണിക്കാരൻ അവിടെ കിടപ്പുണ്ടാവും നീ ഒരു അഞ്ഞൂറ് കൊടുത്താൽ അയാള് നിന്നെ ആക്കരെ കൊണ്ട് വിടും…. അവിടെ നിന്നാൽ ഓട്ടോ കിട്ടും…. ബ്ലോക്കിൽ കുടുങ്ങാതെ നിനക്ക് വേഗം ഹോസ്പിറ്റലിൽ എത്താം……ഞാൻ എന്തെങ്കിലും സഹായം കിട്ടാൻ ഹൈ വേ വരെ പോവുകയാണ് …. രാവിലെ ഞാൻ അങ് എത്തും…. നീ ഒന്നുകൊണ്ടും പേടിക്കാതെ അവൾക് ഒന്നും പറ്റില്ല…….
അഷ്റഫ് പറഞ്ഞ വഴിയിലൂടെ ഞാൻ ഓടി… എൻ്റെ കാലുകൾ തീരെ ശക്തി ഇല്ലാത്ത പോലെ എനിക്ക് തോന്നി തുടങ്ങി…. ഞാൻ മനസ്സിനെ ഏകകൃത്തിയാക്കി ഓടി….. ഒരു പുഴയുടെ തീരത്ത് എത്തി… എവിടെ ഞാൻ തോണിക്കരനെ നോക്കി അയാള് വെള്ളത്തിൽ ഇറങ്ങി തോണി കരയിലേക്ക് കയറ്റുന്ന തിരക്കിലാണ്….
ചേട്ടാ…. കേറ്റല്ലെ… എന്നെ ഒന്ന് അക്കരെയാകി താ…. ചേട്ടന് എത്ര രൂപ വേണമെങ്കിലും തരാം..”””
എൻറെ കുഞ്ഞേ…. നല്ല അടിയൊഴുക്ക് ഉണ്ട്…. എനിക്ക് ജീവനാണ് വലുത്… ഈ മഴയത്ത് അക്കരെ എത്തുന്നത് നടക്കുന്ന കാര്യമല്ല….”””””
എനിക്ക് പോയെ തീരൂ….””””” ഞാൻ അയാളോട് പോകുമെന്ന് തറപ്പിച്ചു പറഞ്ഞു വേറെ ഒരു മാർഗവും ഇല്ല മോനേ…. നീ റോഡ് വഴി പോയാൽ ഒന്നര മണിക്കൂര് കൊണ്ട് അക്കരെ എത്താം…. അതാ നിനക്ക് നല്ലത്…””””””
എനിക് അതിനു സമയമില്ല ചേട്ടാ…. ഞാൻ ചാടാൻ പോവുകയാണ്…”””””
വേണ്ട മോനേ അപകടമാണ്….”””””
ചേട്ടൻ എന്നെയോർത് വിഷമിക്കണ്ട….. ഞാൻ എന്തായാലും ചാടും..””””” അയാളെ വകവെക്കാതെ ഞാൻ വെള്ളത്തിലേക്ക് എടുത്ത് ചാടി ….
കാഞ്ചനമാല മൊയ്ദീനുള്ളതാണെങ്കിൽ ഇഴവഞ്ഞി പുഴ അറബി കടലിനുള്ളതാണ്…അത് പോലെതന്നെ കുറ്റ്യാടി പുഴയും അറബി കടലിന് സ്വന്തം…അതിനു കുർകെ നീന്താൻ കൂടി നല്ലപോലെ വശമില്ലാത്ത ഞാൻ കുറുകെ ചാടിയത്….. ഞാൻ എൻ്റെ കഴിവിൻ്റെ പരമാവധി വേഗത്തിൽ നീന്തി… പക്ഷെ ഒഴുക്കിൻ്റെ ശക്തിയിൽ എന്നിക്ക് ഒട്ടും മുന്നേറാനായില്ല….. എങ്ങനയോ ഞാൻ നടുവിൽ എത്തിയപ്പോൾ കരയും പുഴയും തിരിച്ച് അറിയാനാവാത്ത ഘട്ടത്തിൽ പെട്ടു… മിന്നലിൻ്റെ വെളിച്ചത്തിൽ ഞാൻ എങ്ങോട്ടാ നീന്തി പക്ഷെ വിധി കടപുഴകി വന്ന മരത്തിൻ്റെ രൂപത്തിൽ എൻ്റെ തലയ്ക്ക് ശക്തമായി വന്നടിച്ചു…. ഇടിയുടെ ആഘാതത്തിൽ ഞാൻ പുഴയുടെ ആഴങ്ങളിൽ ആണ്ടു പോയി…. എൻ്റെ കണ്ണുകളിൽ ഇരുട്ട് മൂടി തുടങ്ങി…. അന്ന് അജുവിൻ്റെ കൂടെ ഞാൻ കണ്ടാ അതേ അവസ്ഥ…. പക്ഷെ ഇന്നെനിക്ക് മരിക്കാൻ ആഗ്രഹമില്ല….. എനിക് ജീവിക്കണം….. എനിക്ക് അവളെ കാണണം….. ഞാൻ ഞെട്ടി വീണ്ടും നീന്താൻ നോക്കി…. ഒരു പാഴ് ശ്രമം മാത്രമായിരുന്നു അത്….. ശ്വാസം കിട്ടാതെ ഞാൻ ബോധരഹിതനായി…….