ഓട്ടോ ക്യാഷ് കൊടുത്ത് ഞാൻ പാടത്ത് കൂടി നടന്ന് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി….. അവിടെ നിന്നും ഒച്ച വെച്ച് ഞാൻ കരഞ്ഞു…. നിലത്ത് ഇരുന്ന് മണ്ണിനെ ഞാൻ കൈകൊണ്ട് അടിച്ച് കൊണ്ടിരുന്നു…. എൻ്റെ മനസ്സ് ശാന്തമാവുന്നത് വരെയും ഞാൻ അവിടെ നിന്നു…. വൈകിട്ടോടെ വീട്ടിൽ തിരികെ വന്നു…. അപ്പോഴാണ് രാജു വിളിച്ചത് … എന്നോട് 2 മണിക്കൂർ മുന്നേ വീട്ടിൽ നിന്നും ഇറങ്ങുവാൻ അവൻ്റെ നിർദേശം കിട്ടി….. രാത്രി ഭക്ഷണം കഴികുന്നേരം ആരും ഒന്നും മിണ്ടിയില്ല…. ഫുഡ് തൊണ്ടയിൽ നിന്നും താഴോട്ട് ഇറങ്ങാത്ത ഒരു അവസ്ഥയിലൂടെ കടന്നു പോയി ഞാൻ…. രാത്രി ഡ്രെസ്സും ബാഗും എല്ലാം എടുത്ത് വച്ചു….
രാവിലെ കുളിച്ച് ഫ്രഷ് ആയി ഞാൻ ബാഗും മറ്റും എടുത്ത് പുറത്തിറങ്ങി .. രാജു പറഞ്ഞതു പോലെ 8 മണിക്ക് തന്നെ ഇറങ്ങി…. എന്നെ യാത്രയാക്കാൻ അമ്മയും ചേച്ചിയും വന്നിരുന്നു…. ശഫാനയാണെ ഓരോ മണിക്കൂര് വീതം വിളിച്ച് കൊണ്ടിരുന്നു…..
അവസാനമായി ഞാൻ ആ വീട് ഒന്ന് നോക്കി…. നബീസുമ്മ എന്നെ യാത്ര അയക്കുന്ന ഒരു ഫീൽ എനിക്ക് എപ്പോൾ കിട്ടി ഞാനും ബാക്കി എല്ലവരും ചിരിച്ചും കളിച്ചും ,,, സന്തോഷിച്ച ആദിവസങ്ങൾ ഈ നിമിഷം എന്നെ തേടിയെത്തി……….അവസാനമായി ഒരു നോക്കു കൂടി ആവീടിനെ അഷറഫിൻ്റെ ബൈകും.. ഞാൻ ഉപയോഗിച്ച ചെരുപ്പും വീടിൻ്റെ ഇരുത്തിയും നോക്കി കണ്ണിൽ നിന്നും വന്ന കണ്ണീരിനെ തുടച്ചു മാറ്റി…. ഞാൻ വണ്ടിയിൽ കയറി… അശറഫാണ് ഡ്രൈവർ….. ഇറങ്ങിയ ഉടനെ ഞാൻ രാജുവിനെ വിളിച്ചു…. അവൻ എന്നെ വരുന്ന വഴിക്ക് കണ്ടോളാം എന്ന് പറഞ്ഞു…. ഞങൾ യാത്ര തിരിച്ചു….. വണ്ടി വടകര കഴിഞു…. മൂറാട് പാലം എത്തി അവിടെ പുതിയ പാലത്തിന്റെ നിർമ്മാണം നടക്കുന്നുണ്ടായിരുന്നു… പണ്ടത്തെ ബ്ലോക് ഇപ്പോഴും ഉണ്ട്. എനിക്ക് അന്നത്തെ രാത്രി ഓർമ്മ വന്നു… ഞാൻ ഒന്ന് കണ്ണടച്ച് അത് ഓർത്തെടുത്തു ……
(അന്നത്തെ രാത്രി ) ആ പേമാരിയിൽ ഞാൻ ആകാശം നോക്കി ഗർച്ചിച്ചു…. ഈശ്വരാ എൻ്റെ മഞ്ജുവിനെ കാത്ത് കൊള്ളന്നെ…….