ഹലോ ആദി ഏട്ടാ… ഞങൾ 5ാമത്തെ ടേബിളിൽ ഉണ്ട് കേട്ടോ… വേഗം വാ…..”””
ഞാൻ പുറത്ത് ഉണ്ട്… നീ ഇങ്ങോട്ട് വാ…””””” അവൻ പുറത്ത് വന്നു..
നോക്ക് ഞാൻ കുറെ കഷ്ടപ്പെട്ടാണ് ചേച്ചിയെ ഇവിടെ എത്തിച്ചത് .. ഇതിൻ്റെ പേരിൽ അവള് എന്നെ എന്ത് ചെയ്യുമെന്ന് എനിക്ക് അറിയില്ല… “”””””
താങ്ക്സ് ഡാ… നിന്നോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല ..””””””
നന്ദി ഒക്കെ പിന്നെ ഏട്ടൻ ആദ്യം അങ്ങോട്ട് ചെല്ല്…””””” ഞാൻ എൻ്റെ ധൈര്യം മൊത്തം സംഘടിപ്പിച്ചു അവളുടെ അടുത്തേക്ക് പോയി… എന്നിട്ട് അവളുടെ ഒപ്പോസിട്ട് ഇരുന്നു… ഹായ് മഞ്ജു….”””””” ഞാൻ അവളെ വിളിച്ചു…. എന്നെ കണ്ടതും അവള് ഞെട്ടി അവിടെ നിന്നും എഴുനേൽക്കാൻ തുനിഞ്ഞു….. ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു…
നോക്ക് മഞ്ജു…. ഞാൻ നിന്നെ ശല്യപ്പെടുത്താനേ… ഉപ്രദ്രവിക്കനോ വന്നതല്ല…. എനിക്ക് തന്നോട് കുറച് കാര്യം പറയാനുണ്ട് അത് കഴിഞ്ഞാൽ…. നമ്മള് പിന്നെ ഒരിക്കലും കാണില്ല അത് എൻ്റെ വാക്കാണ്…””””
എൻ്റെ കയ്യിൽ നിന്ന് വിടൂ എനിക്ക് നിങ്ങൾ പറയുന്നത് കേൾക്കാൻ താൽപര്യമില്ല…. നിങ്ങളെ കാണുന്നത് പോലും എനിക് വെറുപ്പാണ്…””””” ഞാൻ അവളുടെ കൈ വിട്ടു…
സോറി….. എനിക്ക് അറിയാം നിനക്ക് എന്നെ കാണുന്നത് അറപ്പും വെറുപ്പുമാണെന്… ഞാൻ അധികം സമയം എടുക്കില്ല … പ്ലീസ് ഒരു അഞ്ച് മിനിറ്റ്…. ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ.. നിനക്ക് സ്വീകരിക്കാം അല്ലെങ്കിൽ ഉപേക്ഷിക്കാം…. നിൻ്റെ ഇഷ്ടം…. പക്ഷെ എനിക്ക് പറയാനുള്ളത് കേൾക്കാൻ തനിക് കുറച് ക്ഷമ വേണം….. പ്ലീസ് നീ ഒന്ന് ഇരിക്ക്…””””” അവള് ഇരുന്നു…
എനിക്ക് സമയമില്ല പെട്ടെന്നു എന്താണെന്നു വെച്ചാ പറ…””””” അവള് ഒട്ടും താൽപര്യമില്ലാതെ ഇരുന്നു….
ഞാൻ നാളെ ഈ ഇവിടം വിട്ട് എന്നേക്കുമായി പോവുകയാണ്…. ചൈനയിൽ എനിക് ഒരു ജോലി റെഡിയായിട്ടുണ്ട്…. ഇനി ഇങ്ങോട്ടു ഒരു തിരിച്ച് വരവ് ഉണ്ടായെന്നു വരില്ല…. എനിക്ക് ഇപ്പൊൾ തന്നോട് പണ്ടത്തെ പോലെ ദേഷ്യമോ… വാശിയേ ഇല്ല… ഇവിടെ വന്നത് നിന്നോട് ഞാൻ ചെയ്തതിനു ക്ഷമ ചോദിക്കുനാണ്…. അത് ഒന്നിനും പരിഹാരം അല്ലെന്ന് എനിക്ക് അറിയാം എങ്കിലും എൻ്റെ ഒരു മനസമാദനതിന് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു…. ഞാൻ നിന്നോട് ചെയ്ത എല്ലാറ്റിനും നിന്നെ വേദനിപ്പിച്ചതിനും കരയിച്ചതിനും ഞാൻ മാപ്പ് അപേക്ഷിക്കുന്നു നീ എന്നോടു പെറുക്കണം……പിന്നെ അത് കൂടാതെ എനിക്ക് നിന്നോട് ഒരു അപേക്ഷയുണ്ട്…. എന്നോടുള്ള സ്നേഹത്തിൻ്റെ പുറത്ത് എൻ്റെ അമ്മ എന്നെ കുറിച്ച് നിന്നോട് വല്ലതും പറഞ്ഞിട്ടുണ്ടാവും….. അതൊന്നും നീ കാര്യമാകണ്ട…….. എന്നോടുള്ള ദേഷ്യത്തിൻ്റെ പുറത്ത് ആ പാവത്തിനെ വിഷമിപ്പിക്കരുത്…. നീ അവിടെ പോവുന്നത് അതിനു വലിയ ആശ്വാസമാണ്… ദയവ് ചെയ്തു നീ അവിടെ ഇനിയും പോകണം പ്ലീസ്……….….. പിന്നെ ഈ ബുക്ക് എനിക്ക് നിന്നോട് പറയാൻ ബാക്കി വെച്ച കുറച് കാര്യങ്ങൾ ഉണ്ട്…. അത് നിനക്ക് വായിക്കാം അല്ലെങ്കിൽ കത്തിച്ച് കളയാം……..നിൻ്റെ ഇഷ്ടം ……. അഥവാ നീ വായിക്കുകയാണെങ്കിൽ. ഞാൻ നാളെ ഇവിടുന്നു രാവിലെ പത്തു മണിക്ക് പോകും അതിന് ശേഷം വായിച്ചാൽ മതി… എൻ്റെ ഒരു റിക്വസ്റ്റാണ്….. എന്നാ ഞാൻ വരട്ടെ… നിൻ്റെ സമയം തന്നതിൽ ഒരുപാട് നന്ദി…. നീ എന്നോട് ക്ഷമിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു….. വീഷ് യൂ ഗുഡ് ലക്ക്… ആൻഡ് ഗുഡ് ബൈ ഫോർ എവർ…… ഞാൻ ആബുക് അവൾക് നേരെ നീട്ടി കൊടുത്തു അവള് അത് വാങ്ങി… ഞാൻ ഒന്ന് പുഞ്ചിരിച്ചിട്ട് അവിടെ നിന്നും പോയി…. പോവുന്ന വഴിക്ക് ഷരനിനെ വിളിച്ച് വീണ്ടും നന്ദി പറഞ്ഞു…. തിരികെ വീട്ടിലേക്ക് വരുമ്പോ… ഞാൻ ആൾ ഒയിഞ്ഞ ഒരു സ്ഥലത്ത് വണ്ടി നിറുത്തുവാൻ ഓട്ടോകാരനോട് പറഞു…. അയാള് എന്നെ ഒരു പാടത്തിൻ്റെ അടുത്ത് നിർത്തി തന്നു….