രേണു നീ ഇങ്ങനെ കരയാതെ…. ഇതിൽ കൂടൂതൽ പ്രദീക്ഷിച്ചിട്ട് തന്നെയല്ലേ നമ്മള് ഇവിടെ വന്നത്…. നീ അവനെ കണ്ടില്ലേ നിനക്ക് അത് പോരെ…”””””””””
അവൻ എന്നെ ഇപ്പൊ കാണുന്നത് കൂടി ഇഷ്ടമല്ല ഏട്ടാ….. എന്നെ അവൻ വെറുത്തു…. ഞാൻ തന്നെയാണ് അതിന് കാരണക്കാരി …. അവൻ ആദ്യമേ എല്ലാം എന്നോട് പറഞ്ഞിരുന്നു…. ഞാൻ അത് അമ്മയെയും അച്ഛനെയും മറ്റുള്ളവരെയും അറിയിക്കേണ്ടത് ആയിരുന്നൂ…. എൻ്റെ അതിബുദ്ധി കാരണം… എനിക്ക് എൻ്റെ അനിയനെ നഷ്ടമായി….. ഞാനാ എല്ലാറ്റിനും കുറ്റക്കാരി…”””””””
എൻ്റെ രേണു….. നീ ഒന്ന് അടങ്ങൂ…… എല്ലാം ശേരിയാവും… വാ നമുക്ക് പോകാം സമയം ഒരുപാടായി മോൾ വീട്ടിൽ ഒറ്റകാണ്…. നാളെ രാവിലത്തെ ട്രെയിനില് തന്നെ ഇവിടുന്ന് പോകണം…. വീട്ടിൽ ചെന്നിട്ട് കുറച് സാദനങ്ങൾ പാക്ക് ചെയ്യണം…. നീ ഇതുപോലെ നിന്നാ നമ്മുടെ പോക്ക് കുളമാകും…. വാ മുഖം ഒന്ന് കഴുകി വാ…””””””” അളിയൻ അവളെ സമാധാനിപ്പിക്കുന്ന സമയത്താണ് ഞാൻ അവരുടേ അടുത്തേക്ക് പോവുന്നത്… സിദ്ധാർഥ് ഏട്ടാ……. “”””””””” ഞാൻ അൽപം മടിച്ച് കൊണ്ട് അയാളെ വിളിച്ചു….
രേണു ദേ നോക്കിയേ ആദി വന്നിരിക്കുന്നു….. “””””” രേനുവിനെ ചുമലിൽ നിന്നും ഉയർത്തി എൻ്റെ നേരെ നിൽപിച്ചു…
ചേച്ചി നിങ്ങള് രാവിലെ ഇത്ര മണിക്കാണ് പോകുന്നത്….””””””
ഞാൻ ചേച്ചി എന്ന് വിളിച്ചപ്പൊ അവളുടെ മുഖം ഒന്ന് പ്രസന്നിച്ചു…. അവള് സന്തോഷത്തോടെ മറുപടി തന്നു… രാവിലെ 7.30..നൂ പോകും….””””””””” ഞാൻ എന്താ ചോദിക്കാൻ പോവുന്നത് എന്നും കാത്ത് ആകാംഷയോടെ അവള് നിന്നു….
നിങൾ റെയിൽവേ സ്റ്റേഷനിൽ വരുമ്പോ അമ്മയെ കൂടി കൂട്ടുമോ….. ഞാൻ ഉണ്ടാകും അമ്മയെ കാണാൻ അവിടെ…. വേറെ ആരും ഉണ്ടാവാൻ പാടില്ല അറിയാനും പാടില്ല….. കേട്ടോ…”””””””””
അവള് അത് കേട്ട് വളരെ സന്തോഷത്തോടെ തലയാട്ടി ചിരിച്ചു….. ഞാൻ അവരെ ഒരു പുഞ്ചിരിയോടെ യാത്രയാക്കി …….. ഞാൻ വീണ്ടും കടയുടെ അകത്ത് കയറി മുത്തുവിനെ വിളിച്ചു…
എടാ സോറി….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ നിന്നോടു അങ്ങനെ ഒക്കെ പറഞ്ഞു….. നീ എന്നോട് ക്ഷമിക്കൂ…..””””***