മോന് അമ്മോയോട് ദേഷ്യം കാണുവായിരിക്കും ….. പക്ഷെ അമ്മയ്ക്ക് മോനോട് ഒരു ദേഷ്യവും ഇല്ലാട്ടേ…. നിനക്ക് അവിടെ സുഖമാണെന്ന് ഞാൻ വിശ്വസിക്കുന്നു….. ഞാൻ ഈ കത്ത് രേണു അറിയാതെ ഈ ബാഗിൽ വെച്ചതാ…. നീ ഇത് വായിക്കുമോ…. അല്ലെങ്കിൽ നശിപ്പികുമോ.. എന്നൊന്നും എനിക് നിശ്ചയമില്ല….. എങ്കിലും എൻ്റെ കുട്ടി ഈ അമ്മയെ വെറുകരുത്…. അമ്മ ഒരു പാവമാണ് അപ്പൊ കാണുന്ന ദേഷ്യമെ ഉണ്ടാവൂ… കുറച് കഴിഞ്ഞാൽ അതിനേക്കാൾ കൂടൂതൽ സ്നേഹിക്കും…… ഞാൻ എൻ്റെ അച്ഛനോടും അമ്മയോടും ചെയ്തതിനു അനുഭവികുന്നതാവും ഇത്…….. അന്ന് അമ്മ അങ്ങനെ മോനോട് ചെയ്തിലായിരുനെങ്കിൽ നിൻ്റെ അച്ഛൻ നിന്നെ കൊന്നുകളഞ്ഞെനെ…. അമ്മയ്ക്കു വേറെ വഴി ഇല്ലായിരുന്നു…. നിനക്ക് ഒരു അബദ്ധം പറ്റിയതാണെന്ന് എനിക്ക് അറിയാം…. അതിന് നിനക്ക് വലിയ സങ്കടവും ഉണ്ടെന്ന് എനിക്ക് അറിയാം…. പക്ഷെ നീ ഇത്രത്തോളം അകന്ന് പോകുമെന്ന് ഞാൻ സ്വപ്നത്തില് പോലും കരുതിയില്ല……. നിൻ്റെ ഭാര്യയെ അവളുടെ വീട്ടുകാർ ഇവിടെ വിടാറില്ല… പക്ഷെ എന്തെങ്കിലും കാരണം പറഞ്ഞു അവള് മാസത്തിൽ ഒരികെ ഇവിടെ വരും… എൻ്റെ കൈകൊണ്ട് ഉണ്ണാൻ…. അവളോടു നിന്നെ പറ്റി പറഞാൽ അവളുടെ മുഖം മാറും എന്തോ നിന്നോട് ഇപ്പോഴും അവൾക് തീർഥാതീർത്ത ദേശ്യമുണ്ട്… ഞാൻ അവളെ പറഞ്ഞു മനസ്സിലാകാൻ ശ്രമിച്ചു പക്ഷെ വേറെ എന്ത് പറഞ്ഞാലും നിൻ്റെ കാര്യം മത്രം അവൾക് അറിയണ്ട… അവള് ഇപ്പൊൾ ഒരു കമ്പനിയിൽ ജോലിക്ക് പോകുന്നുണ്ട്… വല്യ ശമ്പളം ഒന്നും ഇല്ല…. ഞാൻ നമ്മുടെ കമ്പനിൽ ചേരാൻ നിർബന്ധിച്ചു പക്ഷെ അവൾക് അതിൽ തലപ്പര്യമില്ല…. അവളുടെ വീട്ടുകാർ അവളെ വേറെ കല്യാണം കഴിക്കാൻ നിർബന്ധിക്കാറുണ്ട് പക്ഷെ അവള് ഇപ്പോഴും നീ ചാർത്തിയ താലി മാറ്റിയിട്ടില്ല… ഞാൻ എന്താണെന്നു ചോദിച്ചപ്പോ അവള് എനിക് വ്യക്തമായ മറുപടി തന്നിട്ടില്ല … ഇനി ഒരു കുടുംബ ജീവിതം അവൾക് താൽപര്യമില്ല എന്നും അവള് പറഞ്ഞു….. എന്ന് നിൻ്റെ സ്വന്തം അമ്മ……..
ഞാൻ കാത്ത് വായിച്ചതിനു ശേഷം വേഗം പുറത്തോട്ട് ഓടി…. അവിടെയപ്പോൾ കാറിനടുത് അളിയൻ്റെ ചുമിൽ ചാരി കരയുന്ന രേണു…. അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന അളിയനും …