നി ഒന്നു കൊണ്ടും വിഷമിക്കണ്ട…. ഉമ്മ മോൻക്ക് വേണ്ടി നിസ്കാരപായയിൽ നിന്നു പ്രാർത്ഥിക്കാം എല്ലാം ശരിയാവും….””””””” ഉമ്മയുടെ വാക്കുകൾ എന്നെ നല്ലതുപോലെ സഹായിച്ചു… ഞാൻ ഉമ്മ പറഞ്ഞത് പോലെ എന്തെങ്കിലും അൽഭുതം നടക്കുമെന്ന് വിശ്വസിച്ചു….
25 തീയതി എൻ്റെ കടയിൽ ഒരു ഓർഡർ ഉണ്ടായിരുന്നു…. ഒരു സൽക്കാര പരിപാടിക്ക് 100 പേർക്കുള്ള ഭക്ഷണം…. രാത്രിക്ക് മുന്നേ ഞാൻ അത് ഒരു ഓട്ടോ വിളിച്ച് കൊണ്ട് പോയി….. അവിടെ എത്തി….. ഭക്ഷണ കൈമാറി…. അതിൻ്റെ പൈസയും കൈപ്പറ്റി പാത്രവുമായി ഞാൻ തിരികെ ഓട്ടോയിൽ വരുകയായിരുന്നു….. അപ്പോഴാണ് ഷഫാന എന്നെ വിളിച്ചത് …. അവളുമായി വിശേഷം പങ്കുവെച്ച് കടയിൽ എത്തിയപ്പോ സമയം വൈകിയിരുന്നു….
ഹലോ എടാ ഒന്ന് റോമറ്റിക് ആയി സംസാരികടാ…”””””””
അതൊന്നും എന്നെക്കൊണ്ട് പറ്റില്ല….””””””””
പിന്നെ എപ്പോഴും ചായ കുടിചോ ചോറ് തിന്നോ എന്ന് മാത്രം ചോദിച്ചാൽ മതിയോ….””””””
പിന്നെ ഞാൻ എന്താ ചോദിക്കേണ്ടത്….. പല്ല് തെച്ചോ… അപ്പിയിട്ടോ എന്ന് ചോദിക്കാം…”””””
അയ്യേ…. നിനക്ക് എന്നെ ഒന്ന് മുത്തെ തേനെ കരളേ എന്നൊന്നും വിളിച്ച് കൂടെ….””””””””
നിൻ്റെയീ എല് കെ ജി പിള്ളേരുടെ സ്വാഭാവം ഉള്ള നിന്നെ പാലേന്ന് വിളിക്കാം….”””””
അതേ ചേട്ടാ ആ റെസ്റ്റോറൻ്റ് മുന്നിൽ നിർത്തിക്കോ…””””” ഞാൻ ഓട്ടോകാരനോട് എൻ്റെ കട കാണിച്ച് കൊടുത്തു..
കട എത്തിയോ….. “”””””” ഫോണിൽ അവള് ചോദിച്ചു
എത്തി…. ഇനി നീ പിന്നെ വിളി… ഇവിടെ എനിക്ക് കുറച് പണി ഉണ്ട്…””””” എത്രയായി ചേട്ടാ…?????”””””
ഒരു മുന്നൂറ് താ…””””””
എൻ്റെ ചേട്ടാ മുന്നൂറോ… അത് ഇച്ചിരി കൂടൂതൽ അല്ലെ…””””””
മോനെ രാത്രി 10 മണിക്ക് ശേഷം ഡബിൾ ചാർജാണ്…. അതും പോരാഞ്ഞിട്ട് ഞാൻ തിരിച്ച് കാലി അടിച്ച് പോകണം…..””””””
ഞാനും ചേട്ടനെ പോലെ ഒരു ദിവസ കൂലികാരന്നാണ്… ഒന്ന് ചവിട്ടി പറ ചേട്ടാ…. “”””””
എന്നാ ഒരു 250 താ… അതിൽ കുറക്കാൻ പറയരുത്….”””””
കൂടുതലാ എന്നാലും രാത്രി വേറെ ഓട്ടോ കിട്ടാത്തത് കൊണ്ട് തരുവാ…””””””” ഞാൻ 250 അയാൾക് കൊടുത്തു……