എന്താ ഉമ്മയും മോനും കൂടെ ഒരു സുറ പറച്ചിൽ…. “”””””” സഫി ഞങ്ങളുടെ അടുത്ത് വന്നു ചോദിച്ചു…
ഒന്നുമില്ലഡീ സി ഐ ഡീ….. നിങ്ങൽ ഫുഡ് കഴിച്ചു കഴിഞ്ഞോ….””””” ഉമ്മ ചോയിച്ചു
ആ ഉമ്മാ….. .. ഇത് എന്താ ഇക്കാക്കാ …….. ഇങ്ങള് എന്തിനാ കരഞ്ഞത്….””””** അവള് എൻ്റെ മുഖത്ത് നോക്കി വേവലാതി പിടിച്ച് ചോദിച്ചു…
അത് നമ്മൾ പോകുന്നതിൻ്റെ വിഷമമാണ്….. അല്ലടാ…””””””” ഉമ്മ എന്നെ ചുമൽ കൊണ്ട് ഒന്നു തട്ടിയിട്ട് പറഞ്ഞു
അതേ…. കുറച് നാൾ നിങ്ങളെ ഒക്കെ കാണാതെ ഇരികണ്ടെ അതോർത്തപ്പോൾ കരഞ്ഞു പോയതാ..”””””
ഇക്ക വേരാഞ്ഞിട്ടല്ലെ…. ഞങൾ എത്ര തവണ വിളിച്ചതാ …”””””””””
അതൊന്നും സാരമില്ല…. നിങ്ങൾ സന്തോഷത്തോടെ പോയി വാ…..”””””” ഞാൻ കണ്ണുകൾ തുടച്ച് കൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു……….
എയർപോർട്ടിൽ എത്തി….. എല്ലാവരും എന്നോട് യാത്ര പറഞ്ഞു…. ഉമ്മയുടെ അടുത്ത് എത്തിയപ്പോ ഉമ്മ എന്നെ കെട്ടിപിടിച്ചു…. കരഞ്ഞു….. ഞാനും കരഞ്ഞു…….. ഞങ്ങളെ ആരും പിടിച്ച് മാറ്റിയില്ല…. അപ്പൊ ഞാൻ പറഞ്ഞതൊന്നും മറക്കണ്ട….””””” എന്നും പറഞ്ഞു കൈ കൊണ്ട് ടാറ്റാ തന്നു അവർ പോയി…
അവർ പോയതിനു ശേഷം വീട്ടിൽ ഞാൻ ആകെ ഒറ്റപ്പെട്ട അവസ്ഥയില് ആയിരുന്നു…. അത് കൊണ്ട് ഞാൻ അധിക നേരവും കടയിൽ തന്നെ ചിലവോയിച്ചു…… ഞാൻ ഒന്ന് ചിരിക്കുന്നത് ഷഫാന ഫോൺ വിലികുമ്പോയാണ് അതും വോയ്സ് കാൾ….. അവൾക് ഞാൻ നേരത്തേ പോകാത്തതിന് ആദ്യം ദേഷ്യം വന്നെങ്കിലും പിന്നെ അവള് ഒക്കെയായി….. അവളോട് എങ്ങനെ ഞാൻ വരില്ലെന്ന് പറയും എന്നോർത്ത് എനിക്ക് വല്ലാതെ ടെൻഷൻ ആയി…. അങ്ങനെ ഇരിക്കുമ്പോളാണ് എനിക്ക് ഉമ്മ പറഞ്ഞ പാത്തുമ്മയുടെ മകൻ്റെ കോൾ വന്നത്… പുള്ളി പറഞ്ഞനുസരിച്ച് ഞാൻ ഒരു ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യണം അതും ഈ വരുന്ന 30നു ചെന്നൈയിൽ വെച്ച്…. ……… അത് കൂടാതെ എനിക്ക് വന്ന ഈ ഓഫർ പുള്ളിയുടെ റെകമൻസ് കൊണ്ടുമാത്രമാണ്… ഇൻ്റർവ്യൂ അറ്റൻഡ് ചെയ്താൽ മാത്രം മതി … ബാക്കി പ്രോസിജർ ഒക്കെ പുള്ളി നോക്കിക്കൊള്ളും… അന്ന് തന്നെ എൻ്റെ പാസ്പോർട്ടും സർട്ടിഫിക്കറ്റ് അവിടെ ഹാജരാക്കണം…. പക്ഷെ പ്രശ്നം അതൊന്നുമല്ല അന്നാണ് കടയുടെ ഇനാഗുറേഷൻ…. ഞാൻ ഈ വിവരം അശറഫിനെയും ശഫാനയെയും വിളച്ച് പറഞ്ഞു .. അഷറഫിൻ്റെ പ്രതികരണം ഇനാഗുറേഷൻ മാറ്റിവെക്കാൻ ആയിരുന്നു…ഞാൻ അവനെ അത് തടഞ്ഞു………. ഷഫാനയുടെ പ്രതികരണം എന്നെ ഞെട്ടിച്ചു അവള് എന്നോട് ആ ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞു….. ഞാൻ അവളെ കാണാൻ വന്നില്ലെങ്കിലും എൻ്റെ സ്വപ്നം നിറവേറ്റാൻ അവള് കൂടെ നിന്നു….. ബാക്കി ഉളളവർ ഒക്കെയായെങ്കിലും എൻ്റെ സർട്ടിഫിക്കറ്റും പാസ്പോർട്ടും എങ്ങനെ കിട്ടുമെന്ന് ആലോജിച്ച് എൻ്റെ തല പുണ്ണായി…… ഞാൻ നേരെ അത് വിളിച്ച് ഉമ്മനോട് മാത്രം പറഞ്ഞു….