അപ്പൊ എല്ലാവരും കയറിയില്ലെ…”””””””
അതേ…. ഓരോ സ്വരത്തിൽ അവർ പറഞ്ഞു
പാസ്പോർട്ടും ടിക്കറ്റും വിസയും കയ്യിൽ ഉണ്ടെന്ന് ഉറപ്പല്ലേ ??….”””
യെസ് സാർ….. “”””” സൈനു പറഞ്ഞു….
എന്നാ പോകാം…… “””””. ഞങൾ എയർപോർട്ട് അടുത്ത് എത്തുന്നത് വരെയും വണ്ടിയിൽ കളിയും ചിരിയുമായി മുന്നോട്ട് പോയി…. അവിടെ അടുത്തുള്ള ഹോട്ടലിൽ കയറി ഉച്ചുക്കുള്ള ഊൺ എല്ലാരും കഴിച്ചു ….. ഫുഡിൻ്റെ പൈസ ഞാൻ കൊടുത്തു പുറത്ത് കാറ്റ് കൊള്ളാൻ ഞാൻ നിന്നപ്പോ ഉമ്മ വന്നിട്ട് എന്നോടായി പറഞ്ഞു
എടാ ആദി…. ഇഞ്ച് വരില്ല അല്ലേ…”””””””
ഞാൻ എന്തായാലും വരും ഉമ്മാ…..”””””” ഞാൻ ഉമ്മാൻ്റെ കവിൾ പിടിച്ച് പറഞ്ഞു..
നീയാരയാ പറ്റികാൻ നോക്കുന്നത്….. ഈ പാവം ഉമ്മാനെയോ..????
ഉമ്മാ ഇങ്ങള് എന്താ പറയുന്നത്…””””””””
നിൻ്റെ കയ്യിൽ പാസ്സ്പോർട്ട് ഇല്ലെന്ന് നീ തന്നെ എന്നോടും അശറഫിനോടും പണ്ട് പറഞ്ഞിരുന്നു അവൻക്ക് അത് ഓർമ്മ ഇല്ലെങ്കിലും എനിക് നല്ലത് പോലെ ഓർമ്മ ഉണ്ട്….. പിന്നെ നീ എന്തിനാ വേരുമെന്ന് എന്നോട് കള്ളം പറയുന്നത്…”””””””””
ഉമ്മാ….. എന്നോട് പൊറുക്കുക…. ഞാൻ ഇല്ലെന്ന് അഷറഫോ ശഫാനയോ അറിഞ്ഞാൽ അവർ ഈ പോക്ക് നിർത്തി വെക്കും….. ഉമ്മാൻ്റെ ഏറെ നാളത്തെ ആഗ്രഹം അല്ലെ മരിക്കുന്നതിന് മുൻപ് അഷറഫിൻ്റെ ഉപ്പാൻ്റെ കബർ കാണാൻ…… എൻ്റെ പേരിൽ അത് നടക്കാതെ പോവരുത്….. എനിക് ഇനിയും വരാലോ ദുബൈയിൽ…. ഞാൻ ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ടിന് അപേക്ഷ കൊടുക്കാൻ പോവുകയാണ്…… ഉമ്മ എന്നെ ഓർത്ത് സങ്കടപെടേണ്ട ഞാൻ എല്ലാം നല്ലത് പോലെ നോക്കിക്കോളാം…””””””””
മോനേ…. എനിക്ക് നിന്നോട് കുറച് സീരീസായ കാര്യങ്ങൾ പറയുവാൻ ഉണ്ട്… നമ്മുക്ക് അവർ ആരും കാണാതെ അപ്പുറം മാറി നിൽക്കാം…….””””””
എന്താ ഉമ്മാ സ്വകാര്യം പറയാൻ വന്നത്…””””” അടുത്തുള്ള ഒരു പൂട്ടിയ കടയുടെ സൈഡിൽ നിന്നിട്ട് മറ്റുള്ളവർ ഞങ്ങളെ കാണുന്നുണ്ടോ എന്ന് നോക്കി ഉമ്മ എന്നോട് പറഞ്ഞു….
മോനെ….. ഇത് ഞാൻ കാര്യമായിട്ട് പറയുകയാണ് …. എനിക്ക് എൻ്റെ ഉള്ളിൽ നിന്നും ആരോ എന്നോട് പറയുന്നത് പോലെ …. ഞാൻ ഇനി ഇങ്ങോട്ട് തിരിച്ച് വരില്ല…… എൻ്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞാൻ അവസാനമായി പോയി കണ്ടു… അവരോട് എല്ലാരോടും യാത്ര പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങി തിരിചത്…”””””””