എന്താ രണ്ടും കൂടെ വീണ്ടും തെറ്റിയോ…..”””””” അവളുടെ പോക്ക് അവൻ കണ്ടിരുന്നു
ഒന്നുമില്ലടാ ചെറിയ ഒരു സൗദര്യ പിണക്കം….. പിന്നെ നീ ഞാൻ ഉണ്ടാകുന്ന പലഹാരം അവളുടെ വീട്ടിൽ കൊണ്ട് പോയി കൊടുക്കണം…..””””””””
നിനക്ക് അത് സ്വയം ചെയ്താൽ പോരെ….. ഞാൻ എന്തിനാ പോവുന്നത്….. “”””””””
അത് ശരിയാവില്ല….. അവള് ചിലപ്പോ എന്നെ ഇങ്ങോട്ട് വിടില്ല….. നാളെ കട തുറക്കണം…. നീ നിൻ്റെ ബീവിയെ കൂടെ കൂട്ടിക്കോ….. അവൾക് ഈ സ്ഥലങ്ങൾ ഒക്കെ കാണാലോ…..””””””
എന്നാ ശെരി….. ആട്ടെ എന്താ ഈ സഞ്ചിയിൽ….. അത് അവളുടെ വക കൊറേ ഡ്രസ് എടുത്ത് തന്നു….”””””
ഇങ്ങൾക് അന്നാ ഇത്താനെ കെട്ടിയാൽ പോരെ….”””””” ഞാൻ വരുന്നത് കണ്ട് അടുക്കളയിൽ പോയി ചായ ഇട്ടു വന്ന ഫാത്തിമ എന്നോടയി പറഞ്ഞു….
മോനേ അഷറഫെ….. നീ എൻ്റെ കാര്യം ഒന്നും ഇവളോട് പറഞ്ഞിട്ടില്ലേ….””””””
അതൊക്കെ ഞാൻ എപ്പോഴോ പറഞ്ഞു….. “””””””
നിങ്ങളെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി എന്തിനാ വെറുതെ നിങ്ങളുടെ ജീവിതം പഴാകുന്നെ….””””””
അതാണു ഫാത്തിമാ മോഹബത്…. അതിനെ അങ്ങനെ ഒന്നും മനസ്സിൽ നിന്നും നീക്കാൻ പറ്റില്ല….”””””” ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു അവള് തന്ന ചായ ഒറ്റ വലിക്ക് കുടിച്ചു…..
സംസാരിച്ച് സമയം പോയതറിഞ്ഞില്ല…. ഞാൻ ഒന്നു കുളികട്ടെ…….. ഞാൻ നല്ല ഒരു കുളി പാസാക്കി…നേരെ അടുക്കളയിൽ ഉമ്മാനെ സഹായിച്ചു…. ഉന്നക്കായ….., ബീഫ് വറുത്തത്.. കല്ലുമ കായ,,,,,, കോയി വട…….. എന്ന് വേണ്ട സകലതും ഞങൾ ഉണ്ടാക്കി അഷറഫിൻ്റെ കയ്യിൽ കൊടുത്തയച്ചു…….
അവർ തിരിച്ച് വരുമ്പോൾ സമയം 11 ആയിരുന്നൂ…. ഫാത്തിമ ആകെ വയാതായിരുന്നു
…………….എന്താടാ…. പറ്റിയത് നിങൾ എന്താ ഇത്ര വൈകിയത്….”””””””
ഒന്നും പറയണ്ട…… അവള്ക്ക് ഉറപ്പായിരുന്നു… ഇന്ന് ആരെങ്കിലും അങ്ങോട്ട പോകുമെന്ന്…. അത് കൊണ്ട് അവള് അവിടെ 10 പേരുടെ ഭക്ഷണം ഉണ്ടാക്കിയിരുന്നു….. എൻ്റെ മോനേ വയർ പോട്ടുമെന്നാ തോന്നുന്നത്….. “””””” അവൻ വയറും തടവി അകത്ത് പോയി…..
എൻ്റെ ഫോൺ ഞാൻ സ്വിച്ച് ഓഫ് ആക്കി…… അവള് എന്നെ വിൽക്കാൻ സാധ്യത കൂടുതൽ ഉള്ളത് കൊണ്ട് ഞാൻ ആദ്യമേ മുൻകരുതൽ എടുത്തു ഞാൻ ഉറങ്ങി……പിറ്റേന്ന് രാവിലെ സാധാരണ പോകുന്നതിനെക്കാൾ നേരത്തേ ഞാൻ കടയിൽ പോയി…. കടയിൽ പച്ചകറിയും പലചരക്ക് സാധനങ്ങൾ എല്ലാം ഇറക്കുന്നത് ഞാൻ കണക്ക് എടുത്തു….. അതിനെ ബില്ലും മേടിച്ച്…. ഞാൻ കാഷ്യർ സീറ്റിൽ കയറി ഇരുന്നു…. ബുക്ക് എടുത്ത് പോക്ക് വരവ് നോക്കി……. എന്നിട്ട് അടുക്കളയിൽ കയറി മജീദ്കനോട് കുശലം പറഞ്ഞു അവിടെ കുറച് നേരം ചിലവിയിച്ചു…. 9 മണിക്ക് ശേഷമാണ് ആളുകൾ വരാൻ തുങ്ങിയത്….. പിന്നെ ഞാൻ ജോലിയിൽ ഫുൾ ഫോക്കസ് കൊടുത്തു…… കൗണ്ടറിൽ ചർജിന് വെച്ച നോകിയ ഫോൺ ആരോ സ്വിച്ച് ഓണാക്കിയിട്ടുണ്ടായിരുന്നു… ചിലപ്പോ മുത്തു ആവും……..അതിൽ നിന്ന് റിങ് ചെയ്യുന്നത് കേട്ടെങ്കിലും ഞാൻ എടുത്തില്ല…… ആളുകൾക്ക് ഭക്ഷണം ഞാൻ സപ്ലൈ ചെയ്തും കാശ് കളെക്റ്റ് ചെയ്തും കൂടി ……. അപ്പോഴാണ് മന്തി കുഴിയിൽ ഇറക്കിയിടാൻ മജീഡിക വിളിച്ചത്…. ഞാൻ അയാളെ സഹായിച്ചു….. അതിനെ താഴെ ഇറക്കി