ഒരു സോപ്പും വേണ്ട… ഞാൻ ഇല്ല…. നാളെ എനിക്ക് പിടിപ്പതു പണിയുള്ളതാണ്….””””””
മിണ്ടില്ല ഞാൻ….. നോക്കിക്കോ….. “””””” അവള് പിണങ്ങി നിന്നു…..
എങ്കിൽ എൻ്റെ ചെവിക് കുറച് നേരം റെസ്റ്റ് കിട്ടും….”””””” ഞാൻ അവളെ വീണ്ടും ചൂടാക്കാൻ പറഞ്ഞൂ……
എന്താ പറഞത്…… നിൻ്റെ ചെവിക്ക് ഞാൻ ശല്യമാണന്നോ….. എടാ പട്ടി…”””””” അവള് എന്നെ അടിക്കാൻ വന്നു….
ഞാൻ അവിടുന്നു ഓടി മാറി…. അവള് എൻ്റെ പിന്നാലെ വന്നു……. ബില്ലും കൊണ്ട് വന്ന കടക്കൻരനെ ഞാൻ പിടിച്ച് അവളുടെ മുന്നിലേക്കിട്ടു….. നീ പോടീ…. വെള്ള പാറ്റെ…… പറ്റൂവെങ്കിൽ എന്നെ പിടിക്കാൻ നോക്ക്…..,”””””
ഞാൻ അയാളെ മുന്നിലേക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടും മാറി മറിയാൻ തുടങ്ങി …..
ആരാടാ വെള്ള പാറ്റ……. കള്ള തെമ്മാടി….”””””
തെമ്മാടി നിൻ്റെ ബാപ്പ ജമാൽ……””””””
ദേ മക്കളെ എനിക്…. ഇവിടെ കുറെ പണി ഉള്ളതാ….. നിങ്ങള്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് വേറെ എവിടെയെങ്കിലും പോയി തീർക്ക് എന്നെ വെറുതേ വിടൂ…..””””””” കടക്കാരൻ ചൂടായി..
ഞാൻ മെല്ലേ അവിടുന്നു എസ്കാപായി…. നേരെ അവളുടെ വണ്ടിയിൽ കയറി ഇരുന്നു….. അവളെ വൈറ്റ് ചെയ്തു…
കടയിൽ പൈസയും കൊടുത്ത് എന്നെ മൈൻഡ് ചെയ്യാതെ വണ്ടിയിൽ കയറി….. ഹെൽമെറ്റ് വെച്ച് സാദനങ്ങൾ എൻ്റെ ദേഹത്ത് എറിഞ്ഞ് അവള് വണ്ടി വിട്ടു…… ആൾ വണ്ടി അൽപം വേഗതയിൽ തന്നെ വിട്ടു….. ഞാൻ മിററിൽ കൂടി അവളെ നോക്കിയപ്പോ… മുഖം കടന്നൽ കൂട് പോലെ ഉണ്ടായിരുന്നു…….ഞാൻ പിന്നെ അധികം മൈൻഡ് ഒന്നും ചെയ്തില്ല….. എന്നെ വീട്ടിൽ ഇറക്കി എൻ്റെ സഞ്ചി എനിക്ക് തന്ന് ഒരു ചിരി പോലും തരാതെ അവള് വണ്ടി സ്റ്റാർട്ട് ചെയ്തു….
മോളെ കാപ്പി കുടിച്ചിട്ട് പോകാം……. “”””” മുറ്റത്ത് വിറക് പെറുക്കുന്ന നബിസുമ്മാ അവളെ വിളിച്ചു…… വിളി കേട്ടിട്ടും കേൾക്കാതെ അവള് പോയി…….
മോനെ എന്താടാ ഓൾക്ക് പറ്റിയത്…..””””””””
അവള്ക്ക് വട്ടാണ്….. ഉമ്മ വാ…. നമ്മുക്ക് നാളെ അവള്ക്ക് കൊണ്ടു പോകാൻ എന്തെകിലും പലഹാരം ഉണ്ടാകാം….. “””””””” ഞാൻ ഉമ്മനെ അടുക്കളയിൽ പറഞ്ഞയച്ചു……. തിരികെ ഉമ്മറത്ത് വന്നു വീടിൻ്റെ ഉമ്മറത്ത് തന്നെ അഷറഫ് ഉണ്ടായിരുന്നു…..