അവള്‍ക്ക് എല്ലാം നിർത്തി എങ്കിലും പുകവലി അവന് ആരും കാണാതെ തുടര്‍ന്നു, പെണ്ണ് ചോദിച്ച് പോയപ്പോ അവളുടെ അച്ഛൻ പ്രഭാകര്‍ മുതലാളി അവനെ ആ വീട്ടില്‍ നിന്ന് ആട്ടി ഓടിച്ചു. പിന്നീട് അവന് ഒരു വാശി ആയിരുന്നു അവളെ വിളിച്ച് കൊണ്ട് വരാനും അവളുടെ അച്ഛൻ നോക്കിയതിനെക്കാൾ അവളെ പോന്നു പോലെ നോക്കാന്‍, രാത്രിയും പകലും ഇല്ലാതെ ദേവന് കഷ്ടപ്പെട്ട് അവന് ചെറിയ ഒരു സാമ്രാജ്യം ഉണ്ടാക്കി,
ഒരു മരമില്ലും കൂടെ ഒരു മരത്തടി കടയും, തൃശ്ശൂർ വയനാട് വനമേഖലയിലെ മരങ്ങള്‍ ബ്ലാക്കിലും മറ്റും വിറ്റ് അവന് ഒരു ചെറു പ്രമാണി ആയി മാറി, ലക്ഷ്മിയുടെ കല്യാണത്തിന്റെ തലേന്ന് അവളെ അവന്റെ കൂടെ വിളിച്ച് ഇറക്കി കൊണ്ട് വന്നു, പിന്നിട് അങ്ങോട്ട് അവന്റെ ജീവിതം തന്നെ മാറി ഇപ്പൊ അവക്ക് 3 supermarket 2 തുണി കടകളും പല ഇടങ്ങളിലായി സ്വര്ണക്കടയും പലചരക്ക് കടയും ഉണ്ട്. ദേവന് അങ്ങനെ തന്റെ ആദ്യത്തെ മകന് പിറന്നു രാഹുല്‍ പിന്നെ രേവതി, രേണുക, പാർവതി അവസാനം ആദിത്യനും പിറന്നു.
രാഹുല്‍ ചെറുപ്പത്തില്‍ അച്ഛൻ പകുതി വലിച്ച സിഗരറ്റ് ആരും കാണാതെ വലിച്ചപ്പോ ശക്തിയായി ചുമച്ചു അത് കയ്യോടെ പൊക്കിയ ലക്ഷ്മി ദേവനുമായി പിണങ്ങി അതോടെ ദേവന് ആ ശീലവും നിർത്തി, പെണ് കുട്ടികൾ വളര്‍ന്നതോടെ ദേവന് അവന്റെ എല്ലാ ബിസിനസ്സ് നേരായ മാര്‍ഗ്ഗത്തില്‍ ആക്കി. രാഹുല്‍ ഒരു സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആണ് അവന്റെ ഉപരിപഠനത്തിന് വേണ്ടി അവന് യുകെ പോവുകയും അവിടെ ഉള്ള ഒരു മലയാളി നഴ്സിനെ വിവാഹം കഴിക്കുകയും ചെയ്തു അവർ ഇപ്പോൾ അവിടെ സെറ്റില്‍ ആണ് 6 വയസ്സുള്ള ആണ്‍കുട്ടിയും, 8 പെണ്‍കുട്ടി അവര്‍ക്ക് ഉണ്ട്. ആദിയുടെ എല്ലാ സഹോദരങ്ങളും പ്രണയ വിവാഹം ആണ് അവന് ഒഴികെ അതിനു മതം എന്നോ ജാതി എന്നോ ആരും നോക്കിയില്ല അതിനു ആ വീട്ടിലെ എല്ലാവർക്കും ഒരു കുഴപ്പവും ഇല്ല പ്രത്യേകിച്ച് ദേവനും.
മൂത്ത സഹോദരി രേവതി ഒരു ഡോക്ടർ ആണ് ENT സ്പെഷ്യലിസ്റ്റ് അവൾ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നു, മറ്റ് സഹോദരിമാരും രേണുകയും പാർവതിയും ഡോക്ടർ തന്നെ ആണ് അവര്‍ 2 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആണ് ജോലി ചെയ്യുന്നത്, ദേവന് തന്റെ പെണ്മക്കള് അടുത്ത് തന്നെ വേണം എന്ന് ഉള്ളത് കൊണ്ട് അവരെ നാട്ടില്‍ തന്നെ ജോലി ചെയ്യാന്‍ പറഞ്ഞു, രേവതിയുടെ ഭർത്താവ് ആണ് അയാൾ അവളെ +2 പഠിക്കുമ്പോ തൊട്ട് തുടങ്ങിയ പ്രേമം ആണ് 2 വീട്ട് കാരും ആ ബന്ധത്തിന് എതിർത്തില്ല അയാൾ നാട്ടില്‍ ദേവന്റെ ബിസിനസ്സ് നോക്കി നടത്തുന്നു,