ഇനി ആദിയെ കുറിച്ചും അവന്റെ കുടുംബത്തെ കുറിച്ചും പറയാം, ഈ കഥയുടെ ആരംഭം മാഹി വെച്ചാണ് ദേവന് അന്ന് ഒരു മുഴു കുടിയന് ആയിരുന്നു പൂര്‍വിക പിതാക്കന്മാരുടെ സ്വത്ത് എല്ലാം നശിച്ച് ഒരു പഴയ ഇല്ലത്തെ 3 സന്തതിയിലെ രണ്ടാമന്, എല്ല് മുറിയെ പണി എടുത്ത് പള്ള മുഴുവന്‍ കള്ള് കുടിക്കുക അതാണ് ദേവന്റെ പോളിസി, കള്ള് കുടിച്ച് തല്ലു കൂടി ഇന്ന് ഈ നിലയില്‍ ആവാന്‍ കാരണം ലക്ഷ്മി ആണ്.
മാഹിയിലെ ഒരു സമ്പന്ന കുടുംബത്തിലെ ഒറ്റ മകളായി ജനിച്ച ലക്ഷ്മിക്ക് അവിടെ ഒരു കുറവും ഉണ്ടായിരുന്നില്ല എന്നിരുന്നാലും അവള്‍ക്ക് അതിന്റെ ഒന്നും പേരില്‍ ഒരു അഹങ്കാരം പോലും ഇല്ലായിരുന്നു, പ്രീ ഡിഗ്രീ പഠിക്കുന്ന കാലത്ത് സാമൂഹ്യ പ്രവര്‍ത്തക ഭാഗമായി ലക്ഷ്മി മാഹി തെരുവില്‍ കഴിഞ്ഞ് പോകുന്ന പ്രായമുള്ള ആളുകളെ സംരക്ഷണം എന്ന രീതിയില്‍ രാത്രി തെരുവില്‍ നടക്കുമ്പോള്‍ ആണ് രക്തത്തില്‍ കുളിച്ചു ദേവന് അവിടെ കിടക്കുന്നത് കൂടെ ഉള്ള ബാക്കി എല്ലാരും കൂടി അയാളെ ഒഴിവാക്കാൻ പറഞ്ഞെങ്കിലും ലക്ഷ്മി അയാളെ പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു അത് കൊണ്ട് അയാളുടെ ജീവൻ രക്ഷപെട്ടു,
മദ്യലഹരിയിലായിരുന്ന ദേവന് അടി പിടി കൂടിയപ്പോ ഇരുമ്പ് വടികൊണ്ട് തലക്ക് കിട്ടിയതാണ് ചോര വരാൻ കാരണം ലക്ഷ്മിയുടെ അച്ഛനെ അറിയാവുന്നത് കൊണ്ട് ആശുപത്രിയില്‍ അധികൃതർ അവിടെ പോലീസ് കേസ് ഒന്നും അവളെ ഉള്‍പ്പെടുത്തിയില്ല. ബോധം വന്ന ദേവന് തന്റെ ജീവൻ രക്ഷിച്ച ആളോട് എങ്ങനെ എങ്കിലും നന്ദി പറയാന്‍ വേണ്ടി അവന് കഷ്ടപ്പെട്ട് ലക്ഷ്മിയുടെ കോളേജ് പോയി,
അവിടെ എത്തിയപ്പോ ദേവന് നന്ദിക്ക് പകരം അവന് അവളോട് തന്റെ ഇഷ്ടം പറഞ്ഞു. എന്നാല്‍ ലക്ഷ്മി മറുപടി ഒന്നും പറയാതെ അവിടുന്ന് പോയി. പിന്നീട് അങ്ങോട്ട് അവന് അവളെ പുറകെ പോവുകയായിരുന്ന അവസാനം എന്റെ ഇഷ്ടം ആത്മാര്‍ത്ഥമാണ് എന്ന് മനസിലാക്കിയ ലക്ഷ്മി അവനോട് ഇഷ്ടം ആണ് എന്ന് പറഞ്ഞു പകരം കള്ള് കുടി അടിപിടി ഒന്നും തന്നെ വേണ്ടന്ന് അവന്റെ കൊണ്ട് സത്യം ചെയ്യിച്ച് നല്ല ഒരു ജോലി ചെയ്യ്ത് അവളുടെ വീട്ടില്‍ വന്നു പെണ്ണ് ചോദിക്കാൻ പറഞ്ഞു.