മഞ്ജുവിന് മാത്രം സ്വന്തം
Manjuvinu maathram swantham | Author : Zoro
എന്റെ ആദ്യ കഥ, തെറ്റ് കുറ്റങ്ങള്‍ പൊറുക്കുക. കമ്പി ഇപ്പൊ ഇല്ല… ⚠️
….. തിരുവള്ളൂര്‍…… ..തിരുവള്ളൂര്‍… ആൾ ഇറങ്ങാന്‍ ഉണ്ടോ.. ടിങ്,ടിങ് ബെല്ലിന്റെയും കണ്ടക്ടറുടെയും ശബ്ദം കേട്ട് കൊണ്ടാണ് ആദി ഞെട്ടി എഴുന്നേൽക്കുന്നത്. ‘അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനുള്ളർ മുന്നോട്ട് ബേകം ബാ’ അടുത്ത ഉത്തരവു ഇട്ട് കൊണ്ട് കണ്ടക്ടര്‍ വീണ്ടും ബെല്‍ മുഴക്കി.. ആദി സമയം അറിയാൻ വാച്ച് നോക്കി, 3.45 PM ആയോ ഇത്ര പെട്ടെന്ന് അവന്‍ സ്വയം പറഞ്ഞു. ബസ്സിൽ ഇപ്പോൾ ആദ്യത്തെ പോലെ അത്ര തിരക്ക് ഇല്ല, മുന്നേ നിന്നവർ ഒക്കെ ഇപ്പോൾ സീറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോൾ അവന്റെ കണ്ണുകള്‍ തേടുന്നത് അവളെയാണ് അവന്റെ ഭാര്യയെ കണ്ടു ഡ്രൈവറുടെ പിന്നിലത്തെ സീറ്റിൽ, ആ മൂദേവി വളരെ സന്തോഷത്തോടെ അവളുടെ നാട് ആസ്വാദ്യക്കുകയാണ് ശവം എന്ന് ആരോടെന്നിലാതെ അവന്‍ പിറുപിറുത്തു, ഭാഗ്യം അവൾ തന്നെ കൂട്ടാതെ ഇറങ്ങി കാണുമെന്ന് കരുതിയത് ഒന്നും തന്നെ സംഭവിച്ചില്ല.
ഇത് ആദി വിളിക്കുന്ന പറയുന്ന ആദിത്യ വര്‍മ്മയുടെയും അവന്റെ ഭാര്യ മഞ്ജുളയുടെയും ഒരു കുഞ്ഞ് കഥയാണ്. ഇപ്പോൾ അവർ രണ്ട് പേരും പോകുന്നത് മഞ്ജുളയുടെ വീട്ടിലേക്കാണ് അവളുടെ അനിയത്തിയുടെ അച്ഛന്റെ അനിയന്റെ മകളുടെ കല്യാണത്തിന്,, ഒട്ടും ഇഷ്ടമല്ലെങ്കിലും അച്ഛൻ ദേവരാജ വര്‍മ്മയുടെ ശാസന പ്രകാരം ആണ് ആദി ഈ യാത്രക്ക് സമ്മതിച്ചത് തന്നെ, തന്റെ ജീവിതം തോലച്ച മഞ്ജുളയോട് അവന്‍ തീര്‍ത്താ തീരത്ത പകയുണ്ട്.
കല്യാണത്തിന് ശേഷം ആദ്യമായിട്ട് ആണ് ആദി മഞ്ജുളയുടെ വീട്ടിലേക്ക് പോകുന്നത്, അതിന് അത് കല്യാണമെന്ന് പറഞ്ഞുകൂട അച്ഛന്റെ വാക്കിന് അവന്‍ നിന്ന് കൊടുത്തു ഒരു ബലിയാടായി, ആദ്യമായി അച്ഛനെ അവന്‍ എതിര്‍ക്കുവാൻ തുഞ്ഞിന്നപ്പേ അമ്മ ഭാഗ്യലക്ഷ്മി കണ്ണീരിന് മുന്നില്‍ അവന് തല താഴ്ത്തേണ്ടിവന്നു. ഇതിന് മുന്നേ അവന്‍ ഈ നാട്ടില്‍ വന്നത് അച്ഛന്റെ ആത്മസുഹൃത്ത് രാജീവ് കുമാറുടെ മകളുടെ കല്യാണത്തിന് ആണ്, അതേ മഞ്ജുളയുടെ കല്യാണത്തിന്. അന്ന് അവന്‍ അച്ഛന്റെയും അമ്മയുടെയും കൂടെ അവരുടെ ഇന്നോവ കാറിൽ ആണ് വന്നത്, വണ്ടി ഓടിക്കാന്‍ അറിയാമെങ്കിലും ആദിക്ക് പേടിയാണ്.