ഞാൻ : ഡാ ഒരു മെസേജ് ചെയ്തു.. ഇല്ലാ റിപ്ലൈ ഇല്ലാ
ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ പിന്നേം മെസേജ് ചെയ്തു.. ഇല്ലാ അവൻ റിപ്ലൈ തരുന്നില്ല എനിക്ക് വല്ലാതെ ദേഷ്യം വന്നു… ഞാൻ ടീവി ഓൺ ആക്കി ചുമ്മാ ചാനൽ മാറ്റി മാറ്റി കൊണ്ടിരിക്കാ അപ്പോൾ വിദ്യ കയറി വന്നു.. അവൾ ചിരിച്ചോണ്ട് ഒരു പൊതി എനിക്ക് തന്നു.. എനിക്കറിയാം അതു പുതിയ ബ്രാ ആണെന്ന് പക്ഷെ ഞാൻ അതു വാങ്ങി തുറന്നു പോലും നോക്കാതെ അടുത്ത കസേരയിലേക് എറിഞ്ഞു.. അവൾക് ആകെ വിഷമം ആയി… പക്ഷെ അതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല… ഞാൻ ടീവി ചാനൽ മാറ്റി കൊണ്ടിരുന്നു അപ്പോഴേക്കും അമ്മയും വന്നു.
അമ്മ : മോളെ വിദ്യ വന്നില്ലേ
ഞാൻ : ആ വന്നു
അമ്മ : നീ കഴിക്കാൻ ഒന്നും ഉണ്ടാക്കിയില്ലേ
ഞാൻ : എന്നോടെന്തിനാ പറയുന്നത് അവളും വന്നിട്ട് കുറെ നേരമായി അവളോട് പറയാൻ പാടില്ലേ
അമ്മ : അവൾ ജോലി കഴിഞ്ഞു വന്നതല്ലെടീ നിനക്ക് ഒന്നു ചെയ്തു വെക്കാൻ പാടില്ലേ
ഞാൻ : അവളെ പോലെ ഞാൻ തുണി കടയിൽ പോയി സാരീ കാണിച്ചു കൊടുക്കുന്ന പണി ഒന്നും അല്ല ചെയ്യുന്നത്.. ഞാൻ മെറിറ്റിൽ ഡിഗ്രി ചെയ്തു കൊണ്ടിരിക്കുന്നതാണ്… അമ്മയ്ക്കും അവൾക്കുമൊന്നും അതിന്റെ ബുദ്ധിമുട്ട് അറിയില്ല.. അമ്മ വേണേൽ എനിക്ക് വേണ്ടി ചിലവാക്കിയ കാശൊക്കെ എഴുതി വെച്ചോ ഞാൻ ജോലികാരി ആകുമ്പോൾ തന്നോളാം….അതോടെ അമ്മ പറച്ചിൽ നിർത്തി…
അപ്പോഴേക്കും വിദ്യ അങ്ങോട്ട് വന്നു. അവൾ പതിയെ ജോലികൾ ചെയ്യാൻ തുടങ്ങി.. ഏതായാലും പറഞ്ഞു ജയിച്ചല്ലോ എന്നൊരു ആനന്ദത്താൽ ഞാൻ ഫോണും എടുത്തു എന്റെ റൂമിലേക്കു പോയി…കട്ടിലിൽ കമിഴ്ന്നു കിടന്നു ഇൻബൊക്സ് നോക്കി ഇല്ലാ മെസ്സേജ് ഒന്നും വന്നിട്ടില്ല… “ആഹാ അവനെ കൊണ്ട് ഞാൻ മെസേജ് ചെയ്യിക്കും” എന്തോ ഒരു വാശി എന്നിൽ നിറഞ്ഞു ഞാൻ പതിയെ അവനു മെസേജ് ചെയ്തു” 85″.പെട്ടെന്നു അവന്റെ റിപ്ലൈ വന്നു. “എന്താ ” 85