മഞ്ഞുനീർതുള്ളി പോലെ 2 [Dheepa]

Posted by

“വാ ഇനി വൈകിയാൽ ശരിയാകില്ല ” അവൻ പറഞ്ഞു എന്നെ ബസ്സ്റ്റോപ്പിനടുത്ത ജംഗ്ഷനിൽ ഇറക്കിയിട്ടു ഞാൻ പോകുന്നത് വരെ അവൻ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ എന്റെ മനസിലേക്ക് അവൻ ആഴത്തിൽ കയറുകയായിരുന്നു…ബസിൽ കയറിയ പാടെ എനിക്ക് സീറ്റ്‌ കിട്ടിയിരുന്നു എന്തോ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. അവൻ എന്നെ വല്ലാതെ കെയർ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഞാൻ അവനെ പാട്യാല വളരെ മോശം ആയിട്ടാണ് വിചാരിച്ചത്.. അപ്പോഴേക്കും എന്റെ ഫോണിൽ  തുരു തുര മെസേജിന്റെ ശബ്ദം.അടുത്തുള്ള ചേച്ചി എന്നെ വല്ലാത്ത രീതിയിൽ നോക്കുന്നു.ഞാൻ ഫോൺ എടുത്തു നോക്കി. കിരൺ ആണ്

“ക്ലാസ്സ്‌ കഴിഞ്ഞോ ”

“മ്  കഴിഞ്ഞു ”

“ബസ്സിൽ ആണോ പോകുന്നത് ”

“അതെ ”

“സീറ്റ്‌ കിട്ടിയോ ”

“കിട്ടി ”

“പിന്നെ ”

“പിന്നെന്താ ”

“എന്നെ പറ്റി ഒന്നും ചോദിക്കുന്നില്ലേ ”

“അറിയണം എന്നില്ല ”

“ഓഹോ ഞാൻ ശല്യപെടുത്തുനുണ്ടല്ലേ ” “ഉണ്ട് ”

പിന്നെ കുറച്ചു നേരം മെസ്സേജ് ഒന്നും വന്നില്ല

സോറി

കുറച്ചു നേരത്തെ എന്റെ മൗനം ഭേധിച്ചു കൊണ്ട്  പിന്നേം അവൻ മെസ്സേജ് വിട്ടു.

എന്തോ എനിക്ക് അതു വായിച്ചപ്പോൾ ഒരു വല്ലായ്മ തോന്നി ഞാൻ കുറച്ചു ഹർഷായി അവനോട് മെസ്സേജ് ചെയ്തുവോ… എന്തിനാ ഞാൻ ഇങ്ങനെ ആളുകളെ വിഷമിപ്പിക്കുന്നത് എന്ന് ഞാൻ സ്വയം ചിന്തിച്ചു. ഞാൻ വീണ്ടും ഫോൺ എടുത്തു അവനു ടൈപ്പ് ചെയ്തു.

“എന്തു ചെയ്യുന്നു ”

എന്റെ മെസ്സേജ് ചെല്ലാൻ കാത്തിരുന്ന പോലെ എനിക്ക് റിപ്ലൈ വന്നു

“ഞാൻ ഒരു ഷോപ്പ് നടത്തുകയാണ് മൊബൈൽ ഫോൺ സർവീസ് ”

“എവിടെ ആണ് ”

“പാലക്കാട്‌ ”

ഓഹ് ദൂരെ ഉള്ളതാ വലിയ പ്രശ്നം ഇല്ലാ ചാറ്റ് ചെയ്യുന്നത് കൊണ്ട് വിഷയം ഇല്ലാ.. ഞാൻ മനസ്സിൽ ഓർത്തു

ഞാൻ :എന്നാൽ ഓക്കേ എനിക്കിറങ്ങേണ്ട സ്റ്റോപ്പ്‌ എത്തിഞാൻ പോണു

നൈറ്റ്‌ മെസ്സേജ് ചെയ്തോട്ടെ

ഞാൻ : വേണ്ട

പ്ലീസ്

ഞാൻ റിപ്ലൈ  കൊടുത്തില്ല.

രാത്രി ഒരു 9 മണി കഴിഞ്ഞു മെസ്സേജ് വരുന്ന ശബ്ദം കേട്ടു… പെട്ടെന്ന് അമ്മയും വിദ്യയും കേൾക്കാതിരിക്കാൻ ഞാൻ അതു സൈലന്റ് ആക്കി പതിയെ റൂമിൽ ചെന്ന് മെസ്സേജ് നോക്കി കിരൺ ആണ്

Leave a Reply

Your email address will not be published. Required fields are marked *