മഞ്ജിമ 1
Manjima | Author : Manoj
അവൾ മഞ്ജിമയുടെ 18 -)0 ജന്മദിനമാണിന്നു. അത് കലണ്ടർ നോക്കാതെ ഓർത്തുവെക്കുന്നതു ഞാൻ മാത്രമായിരിക്കും. അവളെന്റെ അനിയത്തിയാണ്. അനിയത്തി എന്ന് പോരാ കുഞ്ഞനിയത്തി. കാരണം ഞങ്ങൾ ഏട്ടനും അനിയത്തിയും തമ്മിൽ 10 വയസ്സ് വ്യത്യസമുണ്ട്.
ഞാൻ മനോജ് 28 വയസു കഴിഞ്ഞ ഒരു അവിവാഹിതനാണ്. എന്തേ ഇപ്പോഴും അവിവാഹിതൻ എന്ന് ചോദിച്ചാൽ അതിനു അങ്ങിനെ പ്രത്യേക കരണമൊന്നുമില്ല. ഞാൻ ഒരു mnc യിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആണു. ഞാനും അനിയത്തിയും അച്ഛനും അമ്മയും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. അച്ഛൻ ഏറെക്കാലമായി ദുബായിലാണ്. ഞങ്ങൾ പലതവണ ദുബായ് സന്ദർശിച്ചിട്ടുണ്ട്.
ഞാൻ വെറുതെ ഇരിക്കുമ്പോൾ പഴേ കാര്യങ്ങൾ ഓർത്തുപോകാറുണ്ട്. അങ്ങിനെ എന്റെ ഓർമ്മകൾ പഴയ കാലത്തേക്ക് പോയി. LKG UKG ഒക്കെ കഴിഞ്ഞു അതെ സ്കൂളിലാണ് എന്നെ ഒന്നാം ക്ലാസ്സിൽ ചേർത്തത്. ഒന്നാം ക്ലാസ്സു കഴിഞ്ഞു രണ്ടിലും മൂന്നിലുമൊക്കെ ആയപ്പോഴേക്കും മിക്ക കുട്ടികളുടെയും അനിയനോ അനിയത്തിയെ ഒക്കെ അതേ സ്കൂളിൽ ചേർന്നിരുന്നു. അല്ലെങ്കിൽ പലരുടെയും ചേട്ടനും ചേച്ചിയുമൊക്കെ ഉയർന്ന ക്ലാസ്സുകളിൽ പഠിച്ചിരുന്നു. അന്ന് പലരും എന്റെ സഹോദരങ്ങളെ കുറിച്ച് ചോദിച്ചിരുന്നു. ഞാൻ ഒറ്റ മോനാണ് എന്ന് പറയുമ്പോൾ പലരും എന്നെ കളിയാക്കിയിരുന്നു. അങ്ങിനെ രാത്രി ഉറങ്ങാൻ കിടക്കുമ്പോഴോ സ്കൂൾ വിട്ടുവന്നു അമ്മയോട് സ്കൂൾ വിശേഷങ്ങൾ പറയുമ്പോഴോ ഞാൻ അമ്മയോട് ചോദിക്കാൻ തുടങ്ങി എന്താ അമ്മേ ഞാൻ മാത്രം തനിച്ചു. ക്ലാസ്സിലെ കുട്ടികൾക്കെല്ലാം ചേട്ടനോ അനിയനോ ചേച്ചിയോ അനിയത്തിയെ ഒക്കെ ഉണ്ടല്ലോ എനിക്ക് മാത്രമെന്തേ ഇല്ല എന്ന്. അതൊക്കെ മോനേ ദൈവം തരുന്നതല്ലേ എന്നായിരുന്നു അമ്മയുടെ മറുപടി. ഇതേ ചോദ്യം ഞാൻ അമ്മയോട് പലനാൾ ചോദിച്ചു. എന്റെ ചോദ്യവും അമ്മയുടെ ഉത്തരവും ഒന്നുതന്നെയായിരുന്നു. അങ്ങിനെ കുറച്ചുനാൾ കഴിഞ്ഞു എന്റെ അച്ഛൻ അവധിക്കു വന്നു തിരിച്ചു പോയിക്കഴിഞ്ഞപ്പോൾ എന്റെ തലയിൽ തലോടി അമ്മ പറഞ്ഞിരുന്നു എനിക്കും ഒരു അനിയത്തിയെയോ അനിയനെയോ തരണമെന്ന് ദൈവത്തോട് പറഞ്ഞിട്ടുണ്ട് ദൈവം തരുമെന്ന്. പിന്നെ അമ്മയുടെ വയർ വീർത്തുവരുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോൾ ഞാൻ അമ്മയോട് ഒരു ദിവസം ചോദിച്ചു എന്താ അമ്മേടെ വയർ വീർത്തു വരുന്നത് എന്ന്. അപ്പോൾ അമ്മ പറഞ്ഞു മോനു വരാൻ പോകുന്ന അനിയനോ അനിയത്തിയൊ ആണു എന്ന്. അന്ന് മുതൽ ഞാൻ എന്റെ അനിയനോ അനിയത്തിയോ കിടക്കുന്ന അമ്മയുടെ വീർത്ത വയറിൽ ഉമ്മ വെക്കുമായിരുന്നു. എപ്പോഴാ അനിയനോ അനിയത്തിയോ വരികൾ എന്നായി പിന്നെ എന്റെ സംശയം. കാരണം എനിക്കും ഒരു അനിയനോ അനിയത്തിയൊ വരാൻ പോകുന്ന കാര്യം ഞാൻ എന്റെ കൂട്ടുകാരോടെല്ലാം പറഞ്ഞിരുന്നു. മോന്റെ വലിയ അവധിക്കു എന്ന് അമ്മ പറഞ്ഞു. എന്ന് വെച്ചാൽ മെയ് മാസത്തിൽ.