അവള്‍ നാണത്തോടെ ഇല്ലെന്ന് തലയാട്ടി
അവര്‍ കുശലം പറഞ്ഞിരിക്കുന്നതിനിടയില്‍ പെട്ടെന്നാണ് താഴെ കാര്‍പോര്‍ച്ചില്‍ ഒരു വാഹനം വന്നു നിന്ന ശബ്ദം കേട്ടത്
‘ഹാ. . എന്റെ സാര്‍ വന്നല്ലോ’! മനോജ് അവളോട് പറഞ്ഞു. ‘കല്യാണത്തിന് നേരത്തെ വരാന്‍ പറ്റിയില്ല സാറിന്, ഞാനിപ്പോ വരാം കേട്ടോ’
മനോജ് കോണിയിറങ്ങിചെന്നു
മാനവേദന്‍ മുതലാളിയായിരുന്നു അത്. ഭാര്യയോട് നിന്റെ രണ്ടാം കെട്ടിനെന്നും പറഞ്ഞ് പോന്നത് ഇവിടേക്കായിരുന്നു
മാവനവേദന്‍ മുതലാളി ഹാളിലേക്ക് കയറി
മനോജ് ഓടി വന്നു
‘സാറിരിക്ക്’
അയാള്‍ രാജാവിനെപ്പോലെ സോഫയില്‍ ഇരുന്നു
‘കല്യാണമൊക്കെ ഗംഭീരമായില്ലെടാ. .. എവിടെ നിന്റെ കല്യാണപ്പെണ്ണ്. കാണട്ടെ’
‘മുകളിലെ മുറിയിലുണ്ട് വിളിക്കാം’
അല്‍പ്പനേരം കഴിഞ്ഞതും മനോജിന്റെ പിറകിലായി ഉമ നടന്നു വന്നു. കല്ല്യാണ സാരിയില്‍തന്നെയായിരുന്നു അവള്‍ നിന്നത്
അവളുടെ സൗന്ദര്യം കണ്ടതും മാനവേദന്‍ അവളെ അടിമുടി നോക്കി അയാളുടെ കൊത്തിവലിക്കുന്ന നോട്ടം അവളെ അസ്വസ്ഥയാക്കി
‘ഈ കല്യാണ ഡ്രെസ്സൊന്നും മാറ്റാനായില്ലേ ഇവള്‍ക്ക്’? ‘അത് പിന്നെ എല്ലാരും പോകാന്‍ നിന്നതാ’ മനോജ് പറഞ്ഞു ‘മോളുടെ പേരെന്താ’?
‘ഉമ’ ‘ഉം. .’
‘ഏത് ക്ലാസിലാ പഠിക്കുന്നത്’?
‘ഡിഗ്രീ ഒന്നാം വര്‍ഷം’
(അപ്പോ പതിനെട്ടോ പത്തൊമ്പതോ വയസ്സ് മാത്രം അയാള്‍ മനസ്സില്‍
പറഞ്ഞു)
‘എവിടെയാ കോളേജ്’ ‘അടുത്ത് തന്നെയാണ്’
‘ഓ’
(തനി നാടന്‍ പെണ്‍കുട്ടി. കോളേജില്‍ പോകുന്നുണ്ടെങ്കിലും യാതോരു
ഫാഷനുമില്ല അയാളോര്‍ത്തു)