മനംപ്പോലെ അനുരാഗം 5
Manampole Anuragam Part 5 | Author : Mr Heart Lover | Previous Part
എത്രനേരം എന്നറിയില്ല ഞങ്ങൾ അങ്ങനെ കിടന്നു ഐഷു ചേച്ചി എന്നെ ഇടക്ക് എന്നെ ഒന്ന് നോക്കും പിന്നെ എന്നെ ചേർത്ത് ഇറുക്ക് കെട്ടിപ്പിടിക്കും. അപ്പൊ എനിക്ക് തോന്നും ഇഷ്ട്ടം തുറന്നു പറയാം എന്നു പിന്നെ വേണ്ട എന്നു വെക്കും പെട്ടന്ന് ആരോ കതകിൽ മുട്ടുന്ന സൗണ്ട് കേട്ടു ഞങ്ങൾ എഴുന്നേറ്റു വാതിൽ തുറന്നു അമ്മയായിരുന്നു ഞങ്ങളോട് താഴോട്ട് ഒന്ന് വരാൻ പറഞ്ഞിട്ട് അമ്മ പോയി.
താഴോട്ട് ചെന്നപ്പോൾ എല്ലാരും ഉണ്ട് കൂടെ പരിചയമില്ലാത്ത എന്നാൽ കണ്ടു പരിചയം ഉള്ള ഒരാൾ അടുത്ത് എത്തിയപ്പോൾ ആണ് മനസിലായത് ബ്രോക്കർ രാജന്ദ്രൻ ഇയാൾ എന്താ ഇവിടെ എന്ന് സ്വയം ചോദിച്ചു ഞാൻ ഐഷ് നോക്കിയപ്പോൾ അവളും എന്നെ നോക്കി.
അച്ഛൻ :ദാ നിൽക്കുന്നു ഇതാ ആളു (ഞങ്ങളെ നോക്കി പറഞ്ഞു )
ബ്രോക്കർ :ആ എനിക്ക് അറിയില്ലേ പണ്ട് കണ്ടതാ വളർന്നു ഞാൻ ഇടക്കൊക്കെ ഒന്ന് കാണും കോളേജിൽ പോകുന്നതേ പടിക്കുകയാണോ
ഞാൻ :എന്താ അച്ഛാ എന്താ കാര്യം ആരോടാ ഇയാൾ ചോതിക്കുന്നെ
അച്ഛൻ : ടാ ഇയാളോ. അങ്കിൾ എന്നു വിളിക്കടാ
ഞാൻ :സോറി എന്താ കാര്യം
അച്ഛൻ :അതുപിന്നെ ഐശ്വര്യ മോൾക്ക് ഒരു ആലോചന വന്നു മോൾക്ക് അറിയാവുന്ന ആളാണ്. മോളെ കോളേജിൽ പഠിപ്പിക്കുന്ന ആളാണ് പേര് പ്രശാന്ത് മേനോൻ
ഇതു പറഞ്ഞതും ഞാൻ അങ്ങ് ഇല്ലാതായി ങേ എന്താ ഇത് ഐഷ് കല്യാണലോചനയോ ഞാൻ ചേച്ചിയെ നോക്കി ഒരു ചലനവും ഇല്ല തല താഴ്ത്തി തന്നെ ഉണ്ട് ഇനി ഞാൻ നോക്കുന്ന കൊണ്ടന്നോ ഒന്നും മനസിലാകുന്നില്ല എന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട് തല ഉയർത്തത് നാണം കൊണ്ടന്നോ എന്റെ തലയിലൂടെ എന്തൊക്കെയോ സംഭവിക്കുന്നപോലെ ആരോ എന്നെ വിളിക്കുന്ന പോലെ. “ഡാ”