(വിഷമ നിമിഷം ആ ഇഷ്ട്ടം പോയ കാലം)
പ്ലസ്ടു എക്സാം എഴുതി നിൽക്കുന്ന ടൈം. സന്തോഷത്തോടെ ആണ് ഞാൻ ഉണർന്നത് കാരണം കുറെ നാള് ആയി “പഠിത്തം… പഠിത്തം… പടുത്തം ഐ ഡോണ്ട് ലൈക് സ്റ്റഡി ഐ അവോയ്ഡ് ഇട്ട് ബട്ട് പഠിക്കേണ്ടി വന്നു അഹ് ഒരു എന്റെ മൊബൈൽ തിരിച്ചു കിട്ടാൻ”. എഴുന്നേറ്റ് ഫ്രഷ് ആയി താഴേക്കു ചെന്നു ഹാളിൽ ആരും ഇല്ല നേരെ ഡയനിംഗ് ടേബിളിൽ നോക്കി കുറച്ചു ഫ്രൂട്ട്സ് പിന്നെ അടുക്കളയിൽ പോയി നോക്കിയപ്പോ അമ്മ ഇല്ല.പാത്രങ്ങൾ തുറന്നപ്പോ അതിലും ഇല്ല.”ശേ അമ്മ എവിടെ പോയി”(അച്ഛൻ ഡൽഹിയിൽ പോയേക്കുവാണ്) “അമ്മ”വിളിച്ചു കൊണ്ട് റൂമിലേക്ക് പോയി കതകു തുറന്നു അമ്മ കട്ടിലിൽ കിടക്കുവാണ് കൊച്ചു കള്ളി എണീറ്റില്ല “എന്താ അമ്മ എണീറ്റില്ലേ ഇതുവരെ”അടുത്തിരുന്നു മുഖത്തു തൊട്ടപ്പോൾ നല്ല ചുട് നെറ്റിയിൽ തൊട്ട് ചുട് അടിക്കുന്നു
ഞാൻ :അമ്മ വയ്യേ (പയ്യെ കണ്ണു തുറന്നു അമ്മ)
അമ്മ :ഒരു പനിപോലെ (ചുമച്ചു കൊണ്ട് പറഞ്ഞു)
ഞാൻ :സാരം ഇല്ല നമുക്ക് ഹോസ്പിറ്റലിൽ പോകാം (ഞാൻ എണിറ്റു)
അമ്മ :വേണ്ട ഒരു കാപ്പി കിട്ടിയാൽ മതി
ഞാൻ :ഞാൻ ഉണ്ടാക്കാം
ഐഷ് :സർ ബുദ്ധിമുട്ടണ്ട ഞാൻ ഉണ്ടാക്കി (നോക്കിയപ്പോ ഐഷ് അകത്തേക്ക് കയറി വന്നു കയ്യിൽ കാപ്പിയും ഉണ്ട് )
ഐഷ് :അമ്മ എനിക്ക് പയ്യെ
അവൾ പിടിച്ചു കട്ടിലിൽ ചാരി ഇരുത്തി കാപ്പി പിടിച്ചു കൊടുക്കുന്നു പിന്നെ തുണി നനച്ചു നെറ്റിയിൽ വെച്ചു. ഇതൊക്കെ കണ്ടപ്പോ വീണ്ടും അവളോടുള്ള ഇഷ്ട്ടം കൂടി തുറന്നു പറയണം അവളോട് എന്നു തീരുമാനിച്ചു. അമ്മക്ക് കാപ്പി കൊടുത്തു പിന്നെ എനിക്കുള്ള ബ്രെക്ഫാസ്റ്റും കൊണ്ട് വന്നു തന്നു ഞാൻ കഴിച്ചു അമ്മയോടൊപ്പം ഞാൻ അവിടെ കിടന്നു.അമ്മക്ക് വല്ലതും വന്നാൽ എനിക്ക് നല്ല വിഷമം ആണ് അച്ഛനെക്കാൾ എനിക്ക് കുറച്ചു സ്നേഹം അമ്മയോടാണ് കെട്ടിപിടിച്ചു കുറെ നേരം കിടന്നു. കുറച്ചു കഴിഞ്ഞു എണീറ്റത്തും അമ്മയെ കാണുന്നില്ല ബാത്‌റൂമിൽ നോക്കി അവിടെ ഇല്ല പിന്നെ അടുക്കളയിൽ നോക്കി പാത്രത്തിന്റെ ഒച്ച കേൾക്കുന്നു അങ്ങോട്ട് നോക്കി അമ്മ കഴുകുകയാണ്.