എന്നാലും നല്ല ഐശ്വര്യമുള്ള മുഖം ആണ് എന്നു മനസിലായി എന്തൊരു ഭംങ്കി എന്തൊരു ആകാരവടിവ് അങ്ങോട്ടേക്ക് നടന്നു.”ഇവളെ തന്നെ പ്രേമിക്കണം”മനസ്സിൽ പറഞ്ഞു അടുത്തേക്ക് ചെന്നതും പെട്ടന്ന് ഞാൻ നിന്നു.”ഐശ്വര്യ ചേച്ചി “ഞാൻ പറഞ്ഞു അപ്പോഴാണ് ഞാൻ ശെരിക്കും ചേച്ചിയെ കണ്ടത് ഒരു മെറൂൺ കളർ ബ്ലാവുസ്സും പിന്നെ അതിനനുസരിച്ചുള്ള മെറൂൺ ബോർഡർ ഉള്ള സെറ്റ് സാരിയും ഉടുത്തു കയ്യിൽ ദീപവും ആയി ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് ദീപം തെളിക്കുന്നു. ആ ഒരു ലുക്ക് ഞാൻ അടി മുടി ഒന്നു നോക്കി ചേച്ചി തിരിഞ്ഞു അപ്പോഴാണ് ആ മുടി കാണുന്നത്.മുടി ആണെങ്കിൽ പിരിത്തിഇട്ടു ചെവിയുടെ രണ്ടു സൈഡിൽ നിന്നും കുറച്ചു മുടി എടുത്തു കെട്ടി അതിൽ മുല്ലപ്പൂവ് ചൂടിയിരിക്കുന്നു.പിന്നെ തിരിഞ്ഞു നല്ല ഓതിക്കു സാരി ഉടുത്തു നെറ്റിയിൽ ചന്ദനവും കണ്ണിൽ ചെറിയ രീതിയിൽ കരിമഷിയും എഴുതി കഴുത്തിൽ ചെറിയ സ്വർണ്ണമാല ഒരു കയ്യിൽ വള മറ്റേ കയ്യിൽ ചെയിൻ. കാലിൽ സ്വർണ്ണ പാദസാരം മൊത്തത്തിൽ ഒരു അപ്സരസ്സ് സുന്ദരി തന്നെ. ഒറ്റനോട്ടത്തിൽ ആ ഒരു സൗന്ദര്യം എന്റെ മനസ്സിൽ പതിഞ്ഞു ഇതുവരെ ഞാൻ ഒരു പെണ്ണിലും ഇങ്ങനെ ഒരു സൗന്ദര്യം കണ്ടിട്ടില്ല. വർണ്ണിക്കുന്നതിലും അപ്പുറം ആയിരുന്നു ആ കാഴ്ച്ച.അങ്ങനെ നോക്കി നിന്നു പരിസരം പോലും മറന്നു മണി മുഴങ്ങി ഞെട്ടിപ്പോയി ഞാൻ ആ സൈഡിലേക്ക് നോക്കി ദേവിയെ ആണ് കണ്ടത് മുഖത്തു ആ ചിരി ഇപ്പൊ കുറച്ചു കൂടി എന്നു തോന്നുന്നു. തോളിൽ ഒരു കയ്യ് വീണു നോക്കിയപ്പോ ഐഷ് ചേച്ചി “വാ അങ്ങോട്ട് പോകാം”.തലയാട്ടി എന്റെ കയ്യിൽ പിടിച്ചു ചേച്ചി നടന്നു കൂടെ ഞാനും.നടയുടെ അടുത്ത് നിന്നു മുന്നിൽ ഐഷ് ഉണ്ട് കണ്ണുകൾ അവൾ പയ്യെ അടച്ചു ഞാനും അടച്ചു “ദേവി അപ്പൊ എന്റെ മനസ്സിൽ വെറുതെ ആളെക്കാട്ടി തന്നത് അല്ല അല്ലെ എന്റെ മനസ്സിനെ മനസിലാക്കി തന്നെ കാണിച്ചു തന്നത് ആണ് “ദേവിയെ നോക്കി ആ മുഖത്തു വീണ്ടും ചിരി കൂടി ഐഷിനെ നോക്കി പ്രാർത്ഥിക്കുകയാണ്. വീണ്ടും കണ്ണുകലടച്ചു “ഒരുപാട് നന്ദി ഉണ്ട് ഇതേപോലെ സൗന്ദര്യം ഉള്ള പെണ്ണിനെ ഇനി എനിക്ക് കിട്ടില്ല താങ്ക്യു” മണിയടിച്ചു നിർത്താതെ എന്റെ നെറ്റിയിൽ നല്ല തണുപ്പ് അനുഭവപ്പെട്ടു കണ്ണു തുറന്നു നോക്കിയപ്പോൾ അവൾ ചന്ദനം തൊട്ടുതരുന്നു ഞാൻ ചിരിച്ചു അവൾ അത് എന്റെ നേർക്ക് നീട്ടി അവൾക്ക് തൊട്ട് കൊടുക്കാൻ ഞാൻ തൊട്ട് കൊടുത്തു. പിന്നെ തിരിഞ്ഞു നിന്നു പ്രാർത്ഥിച്ചു അവൾ. ഞാൻ ദേവീക്ക് ഒരുപാട് നന്ദി പറഞ്ഞു പുറത്തേക്ക് ഇറങ്ങി ചെരുപ്പും ഇട്ട് ആൽത്തറയിൽ ഇരുന്നു.