ഐഷ് :ഡാ നീ വീട്ടിൽ വന്നിട്ട് എന്താ റൂമിൽ വരാഞ്ഞേ
ഞാൻ :അത് ആ അമ്മക്ക് വയ്യാത്തത് കൊണ്ട് വേഗം ഇങ്ങു വന്നതാണ് (എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു)
അവൾ എന്തോ എന്നെ നോക്കി ആലോചിക്കുന്നു ഞാൻ മുഖം മാറ്റി ഫോണിൽ കുത്തികൊണ്ടിരുന്നു.ഇടക്ക് ഞാൻ അവളെ നോക്കുമ്പോ എന്നെയും നോക്കി പിരികം ഉയർത്തി എന്താന്ന് ചോദിക്കും. അങ്ങനെ കുറെ നാളുകൾ കഴിഞ്ഞു ഞാൻ അവളെ എന്റെ ചേച്ചിയായി കാണാൻ ശ്രമിച്ചു പക്ഷെ ഓരോ തവണ കാണുമ്പോഴും പറ്റാതെ ആകും. പിന്നെ അവളെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടന്നു എന്നിട്ടും പറ്റുന്നില്ല.ഇവിടെ നിന്നു മാറിയാൽ പഴയപോലെ ചേച്ചിയായി കാണാം എന്നു കരുതി കുറെ നാൾ അമ്മവീട്ടിൽ പോയിനിന്നു മുഴുവനായും പറ്റുന്നില്ലായിരുന്നു അത്രക്ക് അങ്ങ് അവളെ ഇഷ്ട്ടം ആയിരുന്നു. അപ്പോഴാണ് അവന്മാർ എല്ലാരും ഗോവയിൽ ട്രിപ്പ് പോകാമെന്നു പറഞ്ഞത് അവിടെയൊക്കെ പോയി അടിച്ചു പൊളിച്ചു എല്ലാം മറന്നു 2 വീക്ക് ആഘോഷമാക്കി.തിരിച്ചു വന്നു വായ്‌നോട്ടവും കമ്പനിയിൽ പോകും ഒക്കെ ആയി പയ്യെ ബിസി ആയി തുടങ്ങിയപ്പോൾ അവളെ ചേച്ചിയായി കാണാൻ തുടങ്ങിയിരുന്നു.
ഞെട്ടി ഉണർന്നു ചുറ്റും നോക്കി പഴയൊതെക്കെ ഓർത്ത് ഓർത്തു ഉറങ്ങിപ്പോയി കണ്ണു തിരുമി സമയം 4:15pm.നല്ല ഉറക്കം അങ്ങ് ഉറങ്ങി പോയി ഒരു കുളിയങ്ങു പാസാക്കി ഒന്നു ഉഷാർ വന്നത് പോലെ. തലയൊക്കെ തുടച്ചു ടർക്കി ഉടുത്തു പുറത്തു വന്നു കണ്ണാടിയുടെ മുന്നിൽ നിന്നു ഒന്നു ചിരിച്ചു “അതെ എന്നോട് ചോദിച്ചില്ലേ അവളെ അന്നും ഇന്നും എന്താണ് ഇഷ്ടപ്പെടാൻ കാരണം എന്നു. അവളുടെ ആ ഒരു കേറിങ്,അവളുടെ സൗന്ദര്യത്തെക്കാൾ കൊതിപ്പിക്കുന്ന സുന്ദരിയെ വേറെ ഞാൻ കണ്ടിട്ടില്ല, അവളെ എനിക്ക് കൂടുതൽ അറിയാം, ആദ്യം ആയി എനിക്ക് ഇഷ്ട്ടപെട്ട പെണ്ണ്,പിന്നെ ദേവീയോട് എനിക്ക് ഒരു പ്രണയിനിയെ കാണാണിച്ചു തരാൻ പ്രാത്ഥിച്ചപ്പോൾ ഐഷിനെ കാണിച്ചു തന്നു. ഇതൊക്കെയാണ് റീസൺ. പിന്നെ ഞാൻ അവളോട് എന്റെ ഇഷ്ട്ടം പറഞ്ഞിരിക്കും ഒരു അവസരം കിട്ടട്ടെ എന്തു വിചാരിച്ചാലും ശെരി”