മഹേഷ് തന്റെ അഭിപ്രായം പറഞ്ഞു..
“അങ്ങനെ പറഞ്ഞു കൊടുക്ക് ഏട്ടാ വയസ്സന്മാർക് ബുദ്ധി ഇല്ലാതെ ആയി”
മൃദൂല മെല്ലെ മഹേഷിന്റെ ചെവിയിൽ പിറുപിറുത്തു..
ഇതൊക്കെ കേട്ടു ഉള്ളം വിറച്ചത് അപ്പോഴും മായയുടെ തന്നെ ആയിരുന്നു.. രതീഷ് തന്നെ ആണ് അയാളെ കൊന്നതെന്നും അതിന്റെ കൂട്ടുത്തരവാദിത്വം തനിക്കും ആണെന്ന് അവിടെ അറിയാവൂന്ന ഏക വെക്തി അവളു മാത്രം ആയിരുന്നു..
“”മായേ നിനക്ക് ഒന്നും പറയാൻ ഇല്ലേ നീ ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യില്ലെന്ന് ഞങ്ങൾക്ക് അറിയാം പക്ഷെ ഇ നാട്ടുകാരുടെ മുന്നിൽ വെച്ച നിന്നെ പോലീസുകാര് വലിച്ചയച്ചു കൊണ്ടു പോയത് അത് എന്തിനാണെന്ന് അറിയാനുള്ള അവകാശം ഇവിടെ എല്ലാവർക്കും ഉണ്ട് പിന്നെ നിന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി കൂടിയ എല്ലാവരെയും ഇവിടെ ഇപ്പൊ വിളിച്ചു കൂട്ടിയെ ആരുടെയെങ്കിലും മനസ്സിൽ നീന്നെ ഒരു തെറ്റുകാരിയെപ്പോലെ കണ്ടാൽ അത് തിരുത്താനുള്ള ബാധ്യത നിനക്ക് ഉണ്ട് മായേ””
വത്സലൻ മായയോട് പറഞ്ഞു..
തല കുനിച്ചു കൊണ്ട് നിന്ന മായ അത് കേട്ടു ഒന്ന് തല ഉയർത്തി…
ഏട്ടന്മാർക് അറിയാല്ലോ എന്നെ എന്റെ മോളാണെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അവരു എന്തിനാ എന്നെ പിടിച്ചുകൊണ്ടു പോയതെന്ന് പോലും എനിക്ക് അറിയില്ല.. പിന്നെ അവരോടു കാര്യങ്ങളൊക്കെ പറഞ്ഞപ്പോ അവർക്കു എന്നെ മനസിലായി അതാ എന്നെ അവര് വിട്ടത് ഇതാ നടന്നത് അല്ലാതെ മറ്റൊന്നും അതില് ഇല്ല ഒന്ന് എന്നെ വിശ്വസിക്കണം എല്ലാവരും..
കൈകൾ കൂപ്പി കൊണ്ട് കലങ്ങിയ കണ്ണുകളോടെ മായ പറഞ്ഞു…
അത് കണ്ട എല്ലാവരുടെയും മുഖം ഒന്ന് സങ്കടത്തിൽ ആയി..
മായയെ അത്രയും വിശ്വാസം ആയിരുന്നു എല്ലാവർക്കും..
“എങ്കിൽ ശരി എല്ലാവരും പോയി കിടന്നോ.. പിന്നെ മായ മോളെ ഒന്ന് നില്ക്കു ബാക്കി എല്ലാരും പോയിക്കോ”
മോഹനൻ പറഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റു പോയി.. മായയെ സഭ കൂടി ഓരോന്ന് പറഞ്ഞു വേദനിപ്പിക്കേണ്ട എന്ന് തോന്നി മോഹനനു…
മായയുടെ അടുത്തേക് മോഹനൻ ചെന്നു ..
“മോളെ മായേ വത്സലൻ അങ്ങനെ ചോദിച്ചത് കൊണ്ട് മോൾക്ക് സങ്കടമൊന്നും വേണ്ട മോള് ഒരു തെറ്റും ചെയ്യില്ലെന്നു എല്ലാവർക്കും അറിയാം എന്നാലും ആരുടെയെങ്കിലും മനസ്സിൽ അങ്ങനെ ഒരു ചിന്ത ഉണ്ടെങ്കിൽ മാറ്റാനാ ഇങ്ങനെ ഒരു സഭ കൂട്ടിയത് മോള് വിഷമിക്കേണ്ട പോയി കിടന്നോ പിന്നെ മനു വിളിച്ചാൽ എല്ലാം അങ്ങ് പറയണ്ട അവർക്കു ആളു മാറിയെത്തെന്നോ അറിയാതെ പറ്റിയതാന്നോ മറ്റോ പറഞ്ഞ മതി കേട്ടോ അവനു വിഷമം ആക്കണ്ട ഇനി”