അവൾ ചോദിച്ചു…
“ഡീ കാവ്യ നിനക്ക് എന്താ പറഞ്ഞ മനസിലാവാതെ ഞാൻ നിന്നെ ഒഴിവാകുവാണെന്ന് പറഞ്ഞില്ലല്ലോ എനിക്ക് ഇപ്പൊ തന്നെ കെട്ടാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല പ്ലീസ് എന്നെ പറഞ്ഞു ബുദ്ധിമുട്ടിക്കല്ലേ”
അവൻ ഒന്ന് ഒഴിഞ്ഞു മാറാൻ വേണ്ടി പറഞ്ഞു…
“ഓ.. ഇപ്പൊ ഞാൻ നിനക്ക് ബുദ്ധിമുട്ട് ആയല്ലേ ശ്യാം അങ്ങനെ ആയിരുന്നില്ലല്ലോ എന്നെ നീ തൊടുന്നത് വരെ നീ ചതിക്കുവാനോ ശ്യാം”
അവൾ പേടിയോടെ ചോദിച്ചു..
“എന്റെ കാവ്യെ നീ ഒന്ന് വെച്ചിട്ട് പോയെ ഞാൻ കുറച്ചു തിരക്കില പിന്നെ വിളികാം”
അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു..
അവൾ തിരിച്ചു വിളിച്ചെങ്കിലും അവൻ ഫോൺ സ്വിച് ഓഫ് ആക്കിയിരുന്നു…
അവൻ ഇനി എന്നെ ചതിക്കുമോ എന്നുള്ള പേടിയോടെ ഫോൺ മാറ്റി വെച്ചു അവൾ ഓരോന്ന് ആലോചിച്ചു കിടന്നു..
രാത്രി ഭക്ഷണം കഴിച്ചു മോഹനൻ പറഞ്ഞിട്ട് വരാന്തയിൽ എല്ലാവരും ഒന്ന് കൂടി ഇരുന്നു ..
“വത്സല..അപ്പൊ എങ്ങനെയാ കാര്യങ്ങളൊക്കെ..രാഘവൻമാമ പറ തറവാട്ടിലെ മൂത്ത ആളായിട്ട് ഇപ്പൊ അമ്മാവൻ അല്ലെ ഉള്ളു.”
മോഹനൻ ഒന്ന് പറഞ്ഞു…
“”ഞാൻ എന്താ മോഹന പറയ്യാ ഇ കാലം വരെയും ദേ ഇ തറവാട്ടിനെ കുറിച്ച് നാട്ടില് നല്ലതല്ലാതെ മറ്റൊന്നും പറയിപ്പിച്ചിട്ടില്യ.. പക്ഷെ ഇപ്പൊ അങ്ങനെ അല്ല്യല്ലോ എന്തൊക്കെയാ എന്റെ ഭഗവതി നട്ടാരു പറയണേ””
രാഘവൻ ഒന്ന് പരിതപിച്ചു…
“മ്മ് അത് തന്നെയാ ഇവിടുത്തെ പ്രശ്നം നമ്മളെ മാത്രമല്ല നമ്മളുടെ കാരണവന്മാരുടെ പോലും ഇല്ലാത്ത കഥകൾ ഉണ്ടാകുവാ ഇപ്പൊ നാട്ടുകാര്.. അതോണ്ട് ഒരു കാര്യം പറയാനാ എല്ലാരേം വിളിപ്പിച്ചേ.. എന്തായാലും ഇവിടെ ഒരാൾക്ക് തെറ്റ് പറ്റി അത് എന്തിനാണെന്നോ എന്താണെന്നോ ഒന്നും പറയണ്ട പക്ഷെ ഒന്നറിയണം ദാമുവേട്ടനെ കൊന്നതിലേക്ക് ആ തെറ്റ് പോയിട്ടുണ്ടോ എന്ന്.. അത്ര വലിയ തെറ്റ് ഇവിടെ ആർക്കേലും ചെയ്യാൻ ധൈര്യം ഉണ്ടായിട്ടുണ്ടോ എന്ന്”
വത്സലൻ ഒന്ന് ആരാഞ്ഞു..
“മ്മ്.. ബെസ്റ്റ് എന്റെ ഏട്ടന്മാർക് വട്ടായോ ഞാനാ ഇപ്പൊ ദാമുവേട്ടനെ കൊന്നതെന്നു പറഞ്ഞു അങ്ങനെ ആരേലും ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ഇ ആൾക്കാരുടെ മുന്നിൽ വെച്ചു പറയ്യോ നിങ്ങൾക്കു എന്താ ചിന്തിക്കാനുള്ള വക ഇല്ലേ”