അയാൾ മെല്ലെ പുറത്തേക്കു ഇറങ്ങി പോയപ്പോൾ അവൾ വാതിൽ അടച്ചു കുളിക്കാൻ ആയി ഒരുങ്ങി…
മൃദൂല കട്ടിലിൽ കിടന്നു എന്തോ വലിയ ചിന്തയിൽ ആയിരുന്നു..
“മഹേഷേട്ടാ.. എന്റെ മഹേഷ്ട്ട”
അവൾ മെല്ലെ അവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് വിളിച്ചു…
“എന്താടി പറ ഒരു ജോലി ചെയ്യാനും സമ്മതിക്കില്ലേ”
എന്തോ കണക്കു കൂട്ടുന്നുണ്ടായിരുന്ന അവൻ അതിനിടയ്ക്കു അവൾക്കു മറുപടി നൽകി…
“അതെ പിന്നെ ഉണ്ടല്ലോ നമ്മുടെ മായ അങ്ങനെയൊക്കെ ചെയ്യുമെന്ന് മഹേഷേട്ടന് തോന്നുന്നുണ്ടോ”
അവൾ ഒന്ന് അവനോടു ചോദിച്ചു..
സ്വയം അത്ര വെടിപ്പ് അല്ലെങ്കിലും മറ്റുള്ളവരുടെ കാര്യം അറിയാൻ മൃദുലയ്ക്കു നല്ല താല്പര്യം ആയിരുന്നു…
“എന്റെ മൃദു നമ്മുക്ക് ആരുടെയും മനസ് അറിയാനൊന്നും പറ്റില്ല പുറത്തു നമ്മളോട് പെരുമാറും പോലെ തന്നെ ആവും അവരെന്നു നമ്മള് ചിന്തിക്കുന്നതാ തെറ്റ് എന്ന് വെച്ച് മായ അങ്ങനെ ആണെന്നല്ല ഞാൻ പറഞ്ഞത് ആരെയും നമ്മള് അടിയുറച്ചു വിശ്വസിക്കരുത് മനുഷ്യനാണ് ആർക്കും തെറ്റ് പറ്റാം”
അവൾ ചോദിച്ചതിനുള്ള കൃത്യമായ മറുപടി അവൾക്കു അവൻ നൽകി..
“അങ്ങനെയെങ്കിൽ എന്നെ മഹേഷ്ട്ടനു വിശ്വാസമില്ലേ ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്താലോ”
വെറുതെ ഒന്ന് അതിനുള്ള പ്രതികരണം അറിയാൻ വേണ്ടി അവൾ ചോദിച്ചു…
“എന്ന പിന്നെ ഞാൻ നിന്നെ കൊന്നിട്ട് ജയിലിൽ പോകും”
അവൻ ഒറ്റ വാക്കിൽ മറുപടി നൽകി..
ദൈവമേ അപ്പൊ അരുണുമായുള്ള എന്റെ ബന്ധം അറിഞ്ഞാൽ എന്റെ ശവം ഇവിടെ വിയുമല്ലേ എന്റെ മരണം എന്തായാലും ഉറപ്പായി..
അവൾ ഒന്ന് മനസ്സിൽ ചിന്തിച്ചു പോയി..
മ്മ്.. എന്തു പറ്റി മറുപടി ഒന്നുമില്ലല്ലോ..
അവൻ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു..
“ഏയ്യ് മഹേഷേട്ടനു എന്നെ എത്ര വിശ്വാസം ഉണ്ടെന്നു നോക്കിയതാ”
അവൾ ഒന്ന് അയഞ്ഞ മറുപടി കൊടുത്തു..
“എന്റെ പൊന്നു മോളെ നിന്നെയല്ലാതെ ഞാൻ ആരെ വിശ്വസിക്കാനാ എന്നെകാളും മറ്റെന്തിനെക്കാളും എനിക്ക് നിന്നെ വിശ്വാസമ കേട്ടോ”
അവൻ അവളെ നോക്കി കൊണ്ട് പറഞ്ഞു…
അവൾ ഞാൻ ചെയുന്ന ചതിയെ കുറിച്ചുള്ള കുറ്റ ബോധം കൊണ്ട് അവന്റെ മുഖത്തു നോക്കി വല്ലാത്തൊരു ഭാവത്തോടെ ചിരിച്ചു..