അവൻ ഒന്ന് വിങ്ങികൊണ്ട് പറഞ്ഞു ..
“ജയിലിന്നു ഇറങ്ങിയപാടെ നിന്റെ പിന്നിൽ ഉണ്ടെടാ ഞാൻ ഒരു നിയലു പോലെ നിന്നെ തീർക്കാൻ നായിമോനെ ഓരോന്നിനെ എണ്ണി എണ്ണി ഞാൻ തീർക്കും ഏതോ ഒരു പാവത്തിനെ നശിപ്പിക്കാൻ വേണ്ടി ഇങ്ങോട്ട് കേറ്റുന്നത് കണ്ടിട്ടാട ഞാൻ വന്നേ ഇനി ഒരു പെണ്ണിനും എന്റെ പെങ്ങളുടെ ഗതി വരരുത് അതുകൊണ്ട് നീ ഇനി വേണ്ട ജോൺസ നീ ഇനി വേണ്ട ”
അവന്റെ പറച്ചിലും ആ കത്തി ജോൺസന്റെ വയറിനെ കീറി മുറിച്ചു കൊണ്ട് അകത്തേക്ക് കേറി പോയതും ഒരുമിച്ചു ആയിരുന്നു..
“ആഹ്.. ഡാ.. നായിന്റെ മോനെ ജോൺസനെ തീർക്കാൻ അയോട നീ”
അലറി കൊണ്ടു അവനെ അടിക്കാൻ ഓങ്ങിയ ആ കൈയിൽ പിടിച്ച അവൻ മറു കൈ കൊണ്ട് പിന്നെയും അയാളുടെ നെഞ്ചിലേക്കു കത്തി കൊണ്ട് ആഞ്ഞു കുത്തി.. ചോര ചീറ്റി അയാൾ പിറകിലേക്കു മറിഞ്ഞു വീണു പിടഞ്ഞു.. ചോരയിൽ കുളിച്ചു.. അവന്റെ ദേഷ്യം മുഴുവൻ തീരാതെ നിലത്തു വീണു കിടന്ന അയാളുടെ നെഞ്ചിൽ വീണ്ടും വീണ്ടും കുത്തി കീറി …
ശബ്‌ദം കേട്ടു ഉണർന്നു ഒരു പുതപ്പു മൂടി പുറത്തേക്കു വന്നു നോക്കിയ ലക്ഷ്മി കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന അയാളെയും കത്തി പിടിച്ചു നിൽക്കുന്ന അവനെയും ആയിരുന്നു..
ലക്ഷ്മിയെ കണ്ട അവൻ അവൻ പേടിച്ചു കൊണ്ട് ഒന്ന് ചുറ്റും നോക്കി കത്തി തായെ ഇട്ടു ദൂരേക്കു ഓടി പോയി..
ലക്ഷ്മിയെ നോക്കി എന്തോ പറയാൻ എന്നപോലെ വാ പൊളിച്ച ജോൺസൺ രണ്ടു വട്ടം പിടച്ചു പെട്ടന്ന് ശരീരം നിഛലമായി..
ഭയന്നു വിറച്ച ലക്ഷ്മി എന്തു ചെയ്യും എന്നറിയാതെ അകത്തു പോയി തന്റെ സാരി വലിച്ചു വാരി എങ്ങനെയോ ഇട്ടു അവനെയും ഒന്ന് നോക്കി പുറത്തേക്കു ഇറങ്ങി പോയി…
സമയം സന്ധ്യയോട് അടുത്തപ്പോയെക്കും മനയ്ക്കൽ തറവാട്ടിലെ കാര്യങ്ങൾ അറിഞ്ഞു ബന്ധുക്കളൊക്കെ എത്തിയിരുന്നു..
വടക്കേലെ രാഘവൻ അമ്മാവനും കുടുംബവും പിന്നെ നാരായണിയുടെയും സരസ്വതിയുടെയും ഏട്ടന്മാരും അനിയന്മാരും അവരുടെ ഭാര്യമാരും ആകെ കൂടെ ആളുകളെ കൊണ്ട് തറവാട് നിറഞ്ഞു..