ഇത് തിന്നോ ആ ചവർപ്പ് മാറിക്കോളും..
അപ്പോഴാണ് ഞാൻ ശ്രേദ്ധിച്ചത്, ആതിരയും കാവ്യയും അമ്പിളിയും ലക്ഷ്‌മിയും ഒക്കെ അവിടെ നില്കുന്നത്.. ആതിരയുടെയും കാവ്യയുടെയും മുഖത്തു ഒരു ആധി കാണാം..
പാറു വല്യമ്മ : നിങ്ങൾ അവിടുന്നൊന്നു മാറി നിന്നെ ചെറുക്കനെ കുറച്ചു ശുദ്ധ വായു കിട്ടട്ടെ.. ഇതെന്ന ആരേലും ചാകാൻ കിടക്കുവാന്നോ..ഇങ്ങനെ കുടി നില്ക്കാൻ.. എന്നും പറഞ്ഞു അകത്തേക്ക് പോയി.
ആതിരയും കാവ്യയും ഒഴികെ ബാക്കിയുള്ളവർ അവിടുന്ന് മാറി.. അപ്പോഴാണ് എനിക്ക് മനോജിന്റെ കാര്യം ഓർമ വന്നത്.. ആതിരയെയും കാവ്യയും കണ്ടപ്പോൾ, അവനോടു കളി കാര്യം പറയണ്ടിരുന്നില്ല എന്ന് തോന്നി, ആ എന്തേലും മയിരാകട്ടെ എന്ന് കരുതി ഞാൻ കണ്ണടച്ച് കിടന്നു..
പനിയായിരുന്നത് കൊണ്ട് 2 ദിവസമായിട്ടു പാറുവമ്മയുടെ നിരീക്ഷണത്തിലായിരുന്നു.. എല്ലാവരും വന്നു വർത്തമാനം ഒക്കെ പറഞ്ഞിട്ട് പോകും..ഞങ്ങടെ ഗ്യാങിലെ ആരേലുമൊക്കെ എപ്പോഴു എന്റെ വീട്ടിൽ തന്നെ കാണും. 2 ദിവസം കഴിഞ്ഞാണ് ഞാൻ പുറത്തോട്ടിറങ്ങിയത്..ഇതിനിടക്ക് ആരതിയോട് പറഞ്ഞു ഞാൻ ആ പുസ്തകം എടുപ്പിച്ചിരുന്നു.. പനി മാറിയാൽ ഉടനെ അത് മനോജിന് കൊണ്ട് കൊടുക്കണം..
അങ്ങനെ 2 3 ദിവസം കടന്നു പോയി, എന്റെ പനി ഏകദേശം കുറഞ്ഞു..ഞാൻ ഇല്ലത്തേക്ക് ചെന്നു മനോജിനെ തിരക്കിട്ടു അവിടെങ്ങും കണ്ടില്ല, അഛനെയല്ലത് ആരെയും ഇല്ലത്തിനകത്തെക്ക് കയറ്റാറില്ല. ആരോടേലും ചോദിക്കാമെന്ന് വെച്ച അവിടെ ആരെയും കാണാനില്ല. അതിനു കാരണം ഇന്ന് ചന്ത ദിവസമാണ്.
മാസത്തിലൊരിക്കൽ ആണ് ചന്തയുള്ളത്, ദുരെ നിന്നുള്ള മൊത്ത കച്ചവടക്കാർ വന്നു സാധനങ്ങൾ വില പറഞ്ഞു വാങ്ങിച്ചോണ്ട് പോകും, ഇവിടുന്ന് 3, 4 മണിക്കൂർ ദുരം യാത്ര ചെയ്താൽ ചന്തയിൽ എത്താം.. ഇവിടുന്ന് ഒരു 3, 4 കാളവണ്ടി നിറയെ സാധനങ്ങളുമായി പണിക്കാരെയും കുട്ടി വലിയ നമ്പൂതിരിയും അച്ഛനുമെല്ലാം ചന്തക്ക് പോയേക്കുയാണ്..