ഞാൻ അവനോടു ഇന്നലെ നടന്ന കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞു കൊടുത്തു. അപ്പോൾ അവന്റെ മുഖത്തു സന്ധോഷമാണോ, അസൂയയാണോ എന്നറിയില്ല ഒരു ചിരിയുണ്ടായിരുന്നു.. അവനെന്തോ പറയാൻ വന്നപ്പോഴേക്കും 2 പണിക്കാർ ചാക്കുമായി വന്നു. എന്റെ എണ്ണം തെറ്റിയത് കൊണ്ട്, അവർ തേങ്ങാ ചാക്കിൽ എടുത്തിട്ടപ്പോ ഞാൻ അത് എണ്ണാൻ തുടങ്ങി, മനോജ് അക്ഷമനായി എന്റെ അടുത്ത അത് നോക്കി നിൽക്കുകയാണ്.
അവർ ഓരൊ ചാക്ക് തേങ്ങാ നിറച്ചു കെട്ടി വെച്ചു, ഇതിനിടയിൽ ദക്ഷയാണി ചേച്ചി 2,3 പ്രാവശ്യം തേങ്ങാ
കൊണ്ടിട്ടിട്ട് പോയി. അവർ ഒരു 12 ചാക്ക് തേങ്ങാ നിറച്ചു കെട്ടി വെച്ച്, അവർ അത് ഓരോന്ന് എടുത്ത് മനയ്ക്കലെ മുറ്റത്തേക്ക് നടന്നു. അപ്പോഴക്കും ചേച്ചിയും, നാരയെണേട്ടനും ബാക്കിയുള്ള തേങ്ങാ കൊണ്ട് വന്നു അവിടെ കിടന്ന ചാക്കിലേക്ക് നിറച്ചു വെച്ച്..
അങ്ങനെ തേങ്ങയിടിലും കഴിഞ്ഞ മനയ്ക്കലെ മുറ്റത്തോട്ട് എത്തിയപ്പോഴേക്കും എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി..ഞാൻ തല കറങ്ങി വീണു.. ഇന്നലത്തെ കളിയും, രാവിലത്തെ തണുപ്പും അടിച്ചപ്പോൾ എനിക്ക് പനി പിടിച്ചതാണ്..കണ്ണ് തുറന്നു നോക്കുമ്പോൾ എന്റെ അടുത്ത ഞങ്ങടെ ഗ്രാമത്തിലെ വയറ്റാട്ടിയും, വൈദ്യരും ഒക്കെ ആയിട്ടുള്ള പാറു വല്യമ്മടെ അടുത്താണ്, എന്റെ നെറ്റിയിൽ നനഞ്ഞ തുണിയിട്ടുണ്ട്..
പാറു വല്യമ്മ : ആ എഴുന്നേറ്റോ.. സാരമില്യ. ദാ ഇതങ്ങോട്ടു ഒറ്റവലിക്ക കുടിച്ചെ, പനി മാറിക്കൊള്ളും ..
എന്നുപറഞ്ഞു എന്തൊക്കെയോ ചതച്ചരച്ച കഷായം തന്നു..ഞാൻ ഒന്നും നോക്കിയില്ല ഒറ്റവലിക്ക് അകത്താക്കി.. അതിന്റെ ചവർപ്പ് കാരണം 2 3 പ്രാവശ്യം ഞാൻ ഓക്കാനിച്ചു.. അപ്പോൾ അവർ എനിക്കൊരു കൽക്കണ്ടം എടുത്തു തന്നു..