അങ്ങനെ അവർ കിടന്നു ജെസ്സി നാട്ടിലെ അവരുടെ പോയകാല സ്മരണകൾ ഓർത്ത് എടുത്തു. പിറ്റേന്ന് തന്നെ എഡ്ഗർ എസ്റ്റേറ്റ് ക്ലീൻ ചെയ്യാൻ ആളെ ഏർപ്പാട് ആക്കി അത് വന്ന് അവൻ ജെസ്സിയോട് പറഞ്ഞു
എഡ്ഗർ -ഈ ഒരു 7 ദിവസത്തിനുള്ളിൽ നമ്മൾ നാട്ടിലേക്ക് പോവും
ജെസ്സി ആകെ സന്തോഷത്തിലായി
ജെസ്സി -അത് വളരെ പെട്ടെന്ന് ആണല്ലോ
എഡ്ഗർ -അതെ. ഞാൻ എസ്റ്റേറ്റ് ക്ലീൻ ആക്കാൻ കുറച്ചു പേരോട് പറഞ്ഞിട്ടുണ്ട്
ജെസ്സി -മ്മ്
എഡ്ഗർ -വേണ്ടാ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്യ്തോ
ജെസ്സി -ശെരി ഇച്ചായ
അങ്ങനെ ഒന്ന് രണ്ട് ദിവസം കടന്ന് പോയി ജെസ്സി വേണ്ടാ സാധനങ്ങൾ എല്ലാം പാക്ക് ചെയ്യ്തു. നന്നായി ആഗ്രഹിച്ചത് കൊണ്ട് ആവാം ഓരോ ദിവസം കടന്ന് പോകുന്നത് അവൾക്ക് നല്ല ബുദ്ധിമുട്ടായി തോന്നി
അങ്ങനെ മൂന്നാം ദിവസം എഡ്ഗരിനും ജെസ്സിക്കും ഒരു കുത്തിവെപ്പ് ഉണ്ടായിരുന്നു അവർ ഹോസ്പിറ്റലിൽ പോയി ജെസ്സി ആദ്യം തന്നെ കുത്തിവെപ്പ് എടുത്തു തിരിച്ച് വന്നു എഡ്ഗർ കുഞ്ഞിനെ ജെസ്സിക്ക് കൊടുത്തു
ജെസ്സി -മോൻ ഉറങ്ങിയോ
എഡ്ഗർ -മ്മ്
ജെസ്സി -ഇച്ചായൻ പോയി എടുത്തിട്ട് വാ ഞാൻ ഇവിടെ ഇരിക്കാം
ജെസ്സി അവിടെ ഇരുന്നു ജെസ്സിയുടെ അടുത്ത് ഒരു നപ്പത് അമ്പത് വയസ്സുള്ള ഒരാൾ കൂടി ഉണ്ടായിരുന്നു അവർ ഒരു പ്രാവിശ്യം പരസ്പരം നോക്കി ചിരിച്ചു. പെട്ടെന്ന് അയാൾക്ക് ഹൃദയകാതം വന്നു അയാൾ കസേരയിൽ നിന്ന് തെറിച്ച് താഴെ വീണു വീണ വീഴ്ചയിൽ അയാളുടെ തല തറയിലും ഇടിച്ചു. ചോരയിൽ കുളിച്ച് അയാൾ പിടയാൻ തുടങ്ങി ജെസ്സി ആകെ പേടിച്ചു പോയി അവൾ പെട്ടെന്ന് തന്നെ അവിടെ ഉള്ള നഴ്സുമാരെ വിളിച്ചു അവർ അവിടെ വന്ന് അയാളെ എടുത്ത് കൊണ്ട് പോയെങ്കിലും അയാളുടെ പിടച്ചിൽ നിന്നിരുന്നു. എഡ്ഗർ ഈ സമയം കൂത്തിവെപ്പ് എടുത്ത് തിരിച്ചു വന്നു
എഡ്ഗർ -എന്താ എന്തുപറ്റി ചോരയൊക്കെ
ജെസ്സി -ഒരാൾ ഇപ്പോൾ തലയിടിച്ചു വീണു
എഡ്ഗർ -അണ്ണോ
ജെസ്സി -മ്മ്. ഇച്ചായ മോനെ ഒന്ന് പിടിച്ചേ എനിക്ക് തലചുറ്റുന്ന പോലെ
എഡ്ഗർ കുഞ്ഞിനെ വാങ്ങി
എഡ്ഗർ -ഇത്രയും ചോര കണ്ടത് കൊണ്ടാവും. ഞാൻ ഡോക്ടറേ വിളിക്കണോ
ജെസ്സി -വേണ്ടാ ഇച്ചായ എനിക്ക് ഒന്ന് കിടന്നാൽ മതി
എഡ്ഗർ -മ്മ്
അങ്ങനെ അവർ വീട്ടിലേക്ക് തിരിച്ചു പോകും വഴി തന്നെ ജെസ്സി മയങ്ങിയിരുന്നു. വീട് എത്തി എഡ്ഗർ ജെസ്സിയെയും മോനെയും എടുത്ത് അകത്ത് പോയി എന്നിട്ട് ജെസ്സിയെ കട്ടിലിൽ കിടത്തി അവൻ താഴെക്ക് പോയി. അങ്ങനെ കുറച്ചു സമയം കഴിഞ്ഞ് ജെസ്സി ഉണർന്നു അവൾക്ക് നല്ല തലവേദന തോന്നി മുഖം കഴുകാൻ വേണ്ടി അവൾ ബാത്റൂമിലേക്ക് പോയി. രണ്ട് തവണ മുഖം ഒന്ന്