എഡ്ഗർ -നേരത്തെ ചൂടായതിന്
ജെസ്സി -ഇച്ചായൻ എന്തിനാ സോറി പറയുന്നേ തെറ്റ് മുഴുവൻ എന്റെ ഭാഗത്ത ഇച്ചായന്റെ തിരക്ക് എനിക്ക് മനസ്സിലാവും
എഡ്ഗർ -തെറ്റ് മുഴുവൻ എന്റെ ഭാഗത്ത അത് ഇനി നീ ഏറ്റ് പിടിക്കേണ്ട. നിനക്ക് ഇപ്പോ നാട്ടിൽ പോവണം അത്രേം അല്ലേ ഒള്ളു
ജെസ്സി -ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാ ഇപ്പോ അതൊന്നും വേണ്ടാ
എഡ്ഗർ -നിന്റെ ആഗ്രഹം നടത്തി തന്നില്ലെങ്കിൽ ഞാൻ എന്ത് ഭർത്താവ് ആണ്
എഡ്ഗർ അതും പറഞ്ഞ് ജെസ്സിയുടെ അടുത്ത് ചെന്നു എന്നിട്ട് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു
എഡ്ഗർ -ഇനി ആ വിഷമം ഒക്കെ മുഖത്ത് നിന്ന് എടുത്ത് കളഞ്ഞേ
എഡ്ഗറിന്റെ വാക്കുകൾ കേട്ട് ജെസ്സി ചിരിച്ചു
എഡ്ഗർ -അത് തന്നെ എപ്പോഴും ചിരിച്ച് എന്നെ സന്തോഷിപ്പിക്കണം
ജെസ്സി -ശെരി ഇച്ചായ
എഡ്ഗറിന്റെ മനസ്സിൽ പിന്നെയും സംശയങ്ങൾ ഉയർന്നു അവൻ മനസ്സിൽ ഓരോന്ന് ആലോചിച്ചു കൂട്ടി. “നാട്ടിലേക്ക് ഒരിക്കലും പോവരുത് എന്ന് കരുതിയതാ എന്തായാലും പോയെ പറ്റൂ ഞാൻ പേടിക്കുന്ന പോലെ ഒന്നും സംഭവിക്കിലായിരിക്കും ഒന്നും ഇല്ലെങ്കിലും ജെസ്സി ഇപ്പോൾ എന്റെ ഭാര്യ അല്ലേ”. എഡ്ഗർ മനസ്സിനെ പറഞ്ഞ് ആശ്വാസിപ്പിച്ചെങ്കിലും അവന് ഒരു പൂർണ തൃപ്തി കിട്ടിയില്ല
അന്ന് രാത്രി കിടക്കാൻ നേരം ജെസ്സി എഡ്ഗറിനോട് ചോദിച്ചു
ജെസ്സി -എന്താ ഇച്ചായ എന്തു പറ്റി
എഡ്ഗർ -ഒന്നും ഇല്ല
ജെസ്സി -എനിക്ക് അറിയാം നാട്ടിൽ പോകുന്ന കാര്യം അല്ലേ
എഡ്ഗർ -ഏയ്യ് ഞാൻ ബിസിനസ് കാര്യങ്ങൾ ഓരോന്ന് ഓർത്തത് ആണ്
ജെസ്സി -ഇച്ചായന്റെ തിരക്ക് എനിക്ക് മനസ്സിലാവും ഞാൻ അത് പറഞ്ഞിട്ടില്ല എന്ന് കരുതിയാൽ മതി
എഡ്ഗർ -ഏയ്യ് അത് വേണ്ടാ നീ വല്ലപ്പോഴുമാ എന്തെങ്കിലും ആവിശ്യപ്പെടുന്നത്
ജെസ്സി -രാവിലെ ഇച്ചായൻ തന്നെ അല്ലേ പറഞ്ഞെ എപ്പോഴും ഹാപ്പിയായി ഇരിക്കാൻ. ഇച്ചായൻ ഹാപ്പി ആയാൽ അല്ലേ എനിക്ക് ഹാപ്പി ആവാൻ പറ്റൂ
എഡ്ഗർ ചിരിച്ചു എന്നിട്ട് ജെസ്സിയോട് പറഞ്ഞു
എഡ്ഗർ -ഞാൻ ഹാപ്പിയാണ് എന്റെ പെണ്ണ് ഇങ്ങ് അടുത്ത് വാ
ജെസ്സി എഡ്ഗറിന്റെ നെഞ്ചിൽ കെട്ടിപിടിച്ചു
ജെസ്സി -ഇച്ചായ എനിക്ക് ഞാൻ ഒരു ആവിശ്യം കൂടി പറയട്ടെ
എഡ്ഗർ -മ്മ്
ജെസ്സി -നമ്മുടെ ഈവാന് ഒരു അനിയത്തിയോ അനിയനോ വേണ്ടാ
എഡ്ഗർ -വേണം
ജെസ്സി -എന്നാൽ നാട്ടിൽ വെച്ച് മതി. അന്ന് നമ്മൾ കിടന്നാ അതെ മുറിയിൽ വെച്ച്
എഡ്ഗർ -മ്മ്