മെറിന -ജെസ്സിയെ ഒന്ന് സ്കാൻ ചെയ്യണം
നേഴ്സ് -ശെരി ഡോക്ടർ
ജെസ്സി അവരുടെ കൂടെ പോയി. എഡ്ഗർ ആകെ ആസ്വസ്ഥൻ ആയി. ജെസ്സിക്ക് എന്തെങ്കിലും അപകടമുണ്ടോ എന്ന് അവൻ ഭയന്നു
മെറിന -ഞാൻ വിളിപ്പിച്ചത് അത്യാവശ്യ കാര്യം പറയാൻ ആണ്
എഡ്ഗർ -എന്താണ് ഡോക്ടർ
മെറിന -ജെസ്സി മരുന്ന് ഒക്കെ കഴിക്കാർ ഇല്ലേ
എഡ്ഗർ -ഉവ്വാ. എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡോക്ടർ
മെറിന -പേടിക്കാൻ ഒന്നും ഇല്ല പിന്നെ ഇത് ഒരു ഭാഗ്യമായി കണ്ടോ
എഡ്ഗർ -ഡോക്ടർ എന്തൊക്കെയാണ് പറയുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല
മെറിന -ആ സ്കാനിംഗിന്റെ റിപ്പോർട്ട് ഒന്ന് വരട്ടെ ഞാൻ എല്ലാം വിശദമായി പറയാം
എഡ്ഗർ -മ്മ്
എഡ്ഗറിന്റെ മനസ്സിൽ പിന്നെയും ആശങ്ക പടരാൻ തുടങ്ങി ഒരു പത്തു മിനിറ്റ് കഴിഞ്ഞ് നേഴ്സ് റിപ്പോർട്ടുമായി അവിടെക്ക് വന്നു
മെറിന -ജെസ്സി അവിടെ ഇല്ലേ
നേഴ്സ് -ഉണ്ട് ഡോക്ടർ
മെറിന -ഒക്കെ ഞാൻ പറഞ്ഞിട്ട് ഇവിടേക്ക് വിളിച്ചാൽ മതി
നേഴ്സ് -ശെരി ഡോക്ടർ
അതും പറഞ്ഞ് ആ നേഴ്സ് അവിടെ നിന്നും പോയി മെറിന ജെസ്സിയുടെ സ്കാനിംഗ് റിപ്പോർട്ട് എടുത്ത് ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു
മെറിന -ഞാൻ വിചാരിച്ചത് പോലെ തന്നെ
എഡ്ഗർ -എന്താ ഡോക്ടർ
മെറിന -ഇത്രയും നാളും ജെസ്സിക്ക് വലിയ പ്രോഗ്രസ്സ് ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ ആകെ ഡെസ്പ് ആയിരുന്നു പക്ഷേ ഇപ്പോൾ എനിക്ക് നല്ല പ്രതീക്ഷ ഉണ്ട്
എഡ്ഗർ -ഡോക്ടർ ഒന്ന് തെളിച്ച് പറയു
മെറിന -ജെസ്സിയുടെ ഓർമ്മകൾ എപ്പോൾ വേണമെങ്കിലും തിരിച്ച് വരാം
ഡോക്ടറുടെ വാക്കുകൾ എഡ്ഗറിന്റെ മനസ്സിനെ നന്നായി വേദനിപ്പിച്ചു. അവൻ മുഖത്ത് ഒരു കള്ള സന്തോഷം പ്രകടിപ്പിച്ചു
എന്നിട്ട് പറഞ്ഞു
എഡ്ഗർ -സത്യം അണ്ണോ ഡോക്ടർ
മെറിന -അതെ പക്ഷേ ഒരു പ്രശ്നം ഉണ്ട്
എഡ്ഗർ -എന്താ ഡോക്ടർ
മെറിന -ജെസ്സിക്ക് ഓർമ്മ തിരിച്ച് വന്നാൽ വില്യം മരിക്കുനത്തും അതിന് മുൻപ് നടന്നതും മാത്രമേ അവൾ ഉണ്ടാവൂ. അതിന് ശേഷം ഉള്ളത് അവൾക്ക് ഓർമ്മ ഉണ്ടാവില്ല
എഡ്ഗറിന്റെ മനസ്സിനെ അത് പാടെ തകർത്തു. അവർ ഒന്നായ നിമിഷം എല്ലാം ജെസ്സി മറക്കുന്നത് എഡ്ഗറിന് മരിക്കുന്നതിന് തൂല്യം ആണ്
എഡ്ഗർ – ഇപ്പോൾ നടക്കുന്ന കാര്യം ഓർമ്മകൾ എങ്ങനെ തിരിച്ചു കൊണ്ട് വരും
മെറിന -വില്യതിന്റെ മരണം ചിലപ്പോൾ ഒരു ഷോക്ക് ആയേക്കാം പക്ഷേ പേടിക്കാൻ ഒന്നും ഉണ്ടാവില്ല. അതിനെ ജെസ്സി അതിജീവിക്കുകയാണെങ്കിൽ എല്ലാം നമ്മുക്ക് തിരിച്ചു കൊണ്ട് വരാം