ശരീരത്തെ ഞാനും ഈ ശരീരത്തെ നീയും സ്നേഹിക്കുന്നുണ്ട്
ജെസ്സി -ഇതൊക്കെ ശരി അണ്ണോ
എഡ്ഗർ -അതെ. ഞാൻ പറഞ്ഞത് എല്ലാം ശരിയാണ് ഇന്ന് രാത്രി ഇതെല്ലാം ആലോചിക്ക് എന്നിട്ട് ഒരു തീരുമാനം എടുക്ക്. ശരീരത്തിന്റെയും മനസ്സിന്റെയും ഉത്തരം ഒന്നാവുകയാണെങ്കിൽ ആ തീരുമാനം ശരിയായിരിക്കും
ജെസ്സി എഡ്ഗറിന്റെ വാക്കുകൾ മനസ്സിൽ ഇട്ട് അവൾ റൂമിലേക്ക് പോയി. കട്ടിലിൽ കിടന്നു എന്നിട്ട് കാണുകൾ സാവധാനം അടച്ചു അവളുടെ മനസ്സിൽ എഡ്ഗറിന്റെ രൂപം പതിഞ്ഞ് വന്നു അവൾ അവനെ തന്നെ ശ്രദ്ധിച്ചു പെട്ടെന്ന് എഡ്ഗറിന്റെ അടുത്തേക്ക് ഒരു ശബ്ദം കടന്ന് വന്നു അത് ആരാണ് എന്ന് അറിയാൻ അവൾ കാതോർത്തു ഒരു സ്ത്രീയുടെ ശബ്ദം ആണെന്ന് അവൾക്ക് മനസ്സിലായി പതിയെ ആ ശബ്ദം എഡ്ഗറിന്റെ അടുത്ത് തൊട്ട് അടുത്ത് എത്തി. ജെസ്സി ഞെട്ടലോടെ ആ ശബ്ദവും സ്ത്രീയെയും മനസ്സിലാക്കി അത് അവൾ തന്നെ ആയിരുന്നു. ജെസ്സി അവരെ രണ്ട് പേരെയും ശ്രദ്ധിച്ചു. രണ്ട് പേരും നല്ല സന്തോഷത്തിൽ ആണ് അതിന്റെ ഇടക്ക് ജെസ്സി എന്തോ എഡ്ഗറിന് നൽകി അത് കിട്ടിയപ്പോൾ തന്നെ എഡ്ഗർ ജെസ്സിയെ കെട്ടിപിടിച്ചു എന്നിട്ട് അവളുടെ ചുണ്ടിൽ ഒന്ന് ചുംബിച്ചു. ജെസ്സി എഡ്ഗറിന്റെ കൈയിലുള്ള സാധനം സൂക്ഷിച്ചു നോക്കി അത് ഒരു പ്രെഗ്നൻസി കിറ്റ് ആയിരുന്നു അവൾ പിന്നെയും അവരുടെ സന്തോഷം മതിവരുവോള്ളാം ആസ്വദിച്ചു.
അവളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആ സന്തോഷം നിമിഷം അവൾ ഓർത്തെടുക്കുകയായിരുന്നു. ജെസ്സി പതിയെ കണ്ണുകൾ തുറന്നു അവൾ ആകെ വിയർത്തിരുന്നു മുഖം ഒന്ന് കഴുകാം എന്ന് കരുതി അവൾ ബാത്‌റൂമിൽ പോയി എന്നിട്ട് മുഖം കഴുകി. കഴുകുന്നതിന്റെ ഇടക്ക് അവളുടെ ബനിയൻ നന്നായി നനഞ്ഞു അവൾ അത് ഊരി താഴെ ഇട്ടു. ജെസ്സി പച്ചകുത്തിയിടത്ത് പതിയെ അവളുടെ കൈ ഓടിച്ചു. മുൻപ് അവൾ വെറുത്തിരുന്ന ആ ടാറ്റൂവിനോട് അവൾക്ക് ചെറുതായി ഇഷ്ടം തോന്നി. റൂമിൽ തിരിച്ച് വന്നപ്പോൾ അവൾ കിടന്നു പിന്നെയും അവളുടെ മനസ്സിൽ അവരുടെ ഓർമ്മകൾ വന്ന് തുടങ്ങി
അങ്ങനെ പിറ്റേന്ന് ജെസ്സി ഉറക്കം ഉണർന്നു അവളെ കൂഴപ്പിച്ച ചോദ്യങ്ങൾക്ക് ഉത്തരവും അവൾ കണ്ടത്തി അങ്ങനെ രാവിലെ തന്നെ എഡ്ഗർ അവളോട് കാര്യങ്ങൾ തിരക്കി ജെസ്സി മറുപടിയായി രാത്രി പറയാം എന്ന് പറഞ്ഞു. അവളുടെ മനസ്സിൽ ഉത്തരം ഉണ്ടെങ്കിലും അത് ഒന്നും കൂടി ഉറപ്പിക്കാൻ അവൾക്ക് സമയം വേണമായിരുന്നു
അന്ന് രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ജെസ്സി എഡ്ഗറിന്റെ മുറിയിൽ വന്നു. എഡ്ഗറിന് സന്തോഷമായി ഈ രാത്രി ഇവിടെ വരണമെങ്കിൽ അത് തനിക്ക് വേണ്ടിയാണ് എന്ന് അവൻ ഉറപ്പിച്ചു
എഡ്ഗർ -ആ ഇരിക്ക്