അങ്ങനെ അവർ പോകാൻ റെഡിയായി. ജെസ്സി എഡ്ഗറിന്റെ അടുത്ത് വന്നു
ജെസ്സി -ഇച്ചായ എന്ത് പറ്റി
എഡ്ഗർ -ഏയ്യ് ഒന്നും ഇല്ല
ജെസ്സി -മുഖം വല്ലാതെ ഇരിക്കുന്നു
എഡ്ഗർ -ഒന്നും ഇല്ല നിനക്ക് തോന്നിയത് ആവും
ജെസ്സി -മ്മ്
എഡ്ഗർ -നമുക്ക് പോയല്ലോ
ജെസ്സി -ആ
അങ്ങനെ അവർ അവിടെ നിന്നും ഇറങ്ങി. പോകും വഴി എഡ്ഗർ ജെസ്സിയുടെ താലി മാലയിൽ തന്നെ നോക്കി എന്നിട്ട് ആലോചിച്ചു. “ഈ മാല കണ്ടാൽ ഡോക്ടർക്ക് എന്തെങ്കിലും തോന്നോ. ഏയ്യ് മാലക്ക് നല്ല ഇറക്കം ഉള്ളത് കൊണ്ട് മനസ്സിലാവില്ലായിരിക്കും. മമ്മിയുടെ അടുത്ത് മെറിന വിശേഷം ചോദിച്ചാൽ കല്യാണം കഴിഞ്ഞ കാര്യം പറയോ. എന്തായാലും റിസ്ക് എടുക്കണ്ട മമ്മിയോട് ഇപ്പോ തന്നെ എല്ലാം പറഞ്ഞ് ക്ലിയർ ആക്കാം”
എഡ്ഗർ -ജെസ്സി
ജെസ്സി -പറ ഇച്ചായ
എഡ്ഗർ -അത് പിന്നെ നമ്മുടെ കല്യാണം കഴിഞ്ഞ കാര്യം ഡോക്ടറോട് പറയണ്ട
ജെസ്സി -ഇനി അറിഞ്ഞാൽ എന്താ കുഴപ്പം
എഡ്ഗർ -കുഴപ്പം ഒന്നും ഇല്ല എന്നാലും വേണ്ട
ജെസ്സി -എന്തെങ്കിലും പ്രശ്നം ഉണ്ടോ
എഡ്ഗർ -അതൊക്കെ ഞാൻ പിന്നെ പറയാം. ഞാൻ പറഞ്ഞത് കേൾക്കോ
ജെസ്സി ചിരിച്ചു കൊണ്ട് പറഞ്ഞു
ജെസ്സി -ഇച്ചായൻ പറഞ്ഞാ ഞാൻ കേൾക്കാതെ ഇരിക്കോ
എഡ്ഗർ -മ്മ് ഭാര്യ ആയാൽ ഇങ്ങനെ വേണം
ജെസ്സി -ഭാര്യ മാത്രം ഇങ്ങനെ ആയാൽ പോരാ ഭർത്താവും ഇത് പോലെ ആവണം
എഡ്ഗർ -അത് എനിക്ക് അറിഞ്ഞൂടെ
എഡ്ഗറിന് കുറച്ച് ആശ്വാസം ആയി ബാക്കി വരുന്നിടത്തു വെച്ച് കാണാം എന്ന് അവൻ തീരുമാനിച്ചു. അവർ കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്തി നേരെ മെറിനയുടെ അടുത്ത് ചെന്നു
മെറിന -ആ രണ്ടാളും ഇരിക്ക്
എഡ്ഗർ -താങ്ക് യൂ ഡോക്ടർ
മെറിന -മെറിന നല്ല സന്തോഷത്തിൽ അണ്ണല്ലോ
ജെസ്സി -അങ്ങനെ ഒന്നും ഇല്ല
മെറിന -പിന്നെ എങ്ങനെ ഉണ്ട് ഇപ്പോൾ
ജെസ്സി -പ്രതേകിച്ച് കുഴപ്പം ഒന്നും ഇല്ല
മെറിന -മ്മ്
മെറിന ടേബിളിൽ ഉള്ള ബെലിൽ രണ്ട് തവണ അമർത്തി പുറത്ത് നിന്ന് രണ്ട് നേഴ്സുമാർ വന്നു