ഒന്ന് ഞെട്ടി കൊണ്ട് തന്നെ ആ ഫോട്ടോ നോക്കി. ജെസ്സിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. എഡ്ഗർ ജെസ്സിയുടെ അടുത്ത് ഇരുന്നു
ജെസ്സി -ഇയാളെ അല്ലേ അന്ന് ആ വീട്ടിൽ കണ്ടത്
എഡ്ഗർ -അത്
ജെസ്സി -അന്ന് ഇത് ഇച്ചായന്റെ ബോസ്സ് ആണെന്നല്ലേ പറഞ്ഞെ
ഇച്ചായ എന്ന് ഉള്ള വിളി കേട്ടപ്പോൾ എഡ്ഗറിന് കുറച്ച് ആശ്വാസം ആയി. എന്തെങ്കിലും പറഞ്ഞു ജെസ്സിയെ പറ്റിക്കാം എന്ന് അവൻ തീരുമാനിച്ചു
എഡ്ഗർ -അതെ ഇത് എന്റെ ബോസ്സ് ആണ്
ജെസ്സി -ഇയാളും ആയി എന്റെ വിവാഹം കഴിഞ്ഞത് അണ്ണോ
എഡ്ഗർ -അതെ
ജെസ്സി പതിയെ കരയാൻ തുടങ്ങി
എഡ്ഗർ -ജെസ്സി കരയല്ലേ
ജെസ്സി -ഇച്ചായന് എന്നോട് ഇത് പറയാമായിരുന്നു
എഡ്ഗർ -ഞാൻ പറയാത്തത് വേറെ ഒന്നും കൊണ്ട് അല്ല. ജെസ്സി തന്നെ മറക്കാൻ ശ്രമിക്കുന്ന ആൾ ആണ് ഇത്
എഡ്ഗർ ചുമ്മ ഒരു നമ്പർ അങ്ങ് ഇട്ടു
ജെസ്സി -ഇച്ചായൻ എന്താ പറഞ്ഞെ
എഡ്ഗർ -അതെ ജെസ്സിക്ക് ഇയാളെ ഇഷ്ടം അല്ല
ജെസ്സി -എന്ത് കൊണ്ട്
എഡ്ഗർ -ഞാൻ കമ്പനിയിൽ ജോയിൻ ചെയ്യതാ കാലം തൊട്ട് അറിയാം അയാളെ എന്നോട് നല്ല അടുപ്പം ആണെങ്കിലും ജെസ്സിയോട് അങ്ങനെ ആയിരുന്നില്ല
ജെസ്സി -എനിക്ക് മനസ്സിലാവുന്നില്ല
എഡ്ഗർ -ഇയാൾക്ക് പരസ്ത്രീ ബന്ധം ഉണ്ട് അത് കൊണ്ട് നിങ്ങൾ ഭയങ്കര വഴക്ക് ആയിരുന്നു. അയാൾ മരിക്കാൻ കിടന്ന നേരം എന്നോട് ആവിശ്യപ്പെട്ടത് ആണ് ജെസ്സിയെ നന്നായി നോക്കണം എന്ന്
ജെസ്സി -അണ്ണോ
എഡ്ഗർ -ഈ മനസ്സ് അയാളെ ഒരുപാട് വെറുക്കുന്നുണ്ട് അത് കൊണ്ടാ ഞാൻ പറയാഞ്ഞേ
ജെസ്സി -സോറി ഇച്ചായ. നല്ല ഒരു ദിവസം ആയി ഞാൻ വെറുതെ ഇച്ചായനെ ബുദ്ധിമുട്ടിച്ചു അല്ലേ
എഡ്ഗർ -ഏയ്യ് അങ്ങനെ ഒന്നും ഇല്ല
ജെസ്സി എഡ്ഗറിന്റെ ഫോണിൽ നിന്ന് ആ ഫോട്ടോ ഡിലീറ്റ് ചെയ്യ്തു
ജെസ്സി -എനിക്ക് ഇയാളെ കാണണ്ട അറിയണ്ട. എനിക്ക് ഇച്ചായൻ മാത്രം മതി
എഡ്ഗർ ജെസ്സിയുടെ കണ്ണുനീര് തുടച്ചു എന്നിട്ട് പറഞ്ഞു
എഡ്ഗർ -ഇനി ഒന്ന് ചിരിച്ചേ