ജെസ്സി -എന്താ
എഡ്ഗർ -ഡോക്ടർ ഇത്ര നാളത്തെ ജീവിതം എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ. നമ്മുടെ സെക്സ് ലൈഫ് ഒന്നും പറയണ്ട
ജെസ്സി -അത് എന്താ
എഡ്ഗർ -അത് പിന്നെ നമ്മുടെ പേഴ്‌സണൽ കാര്യം അല്ലെ അത് മറ്റ് ഒരാളയും ഷെയർ ചെയ്യുന്നത് എനിക്ക് ഇഷ്ടം അല്ല
ജെസ്സി -ശരി ഡോക്ടർ ഇനി അതെ പറ്റി ചോദിച്ചാലും ഞാൻ പറയില്ല പോരെ
എഡ്ഗർ -മ്മ്. പിന്നെ ഒരു കാര്യം കൂടി
ജെസ്സി -എന്താ
എഡ്ഗർ -ഡോക്ടറുടെ അടുത്ത് എന്നെ കുറിച്ച് പറയുമ്പോൾ ഇച്ചായ എന്ന് വിളിക്കണ്ട എഡ്ഗർ എന്ന് വിളിച്ചാൽ മതി
ജെസ്സി -അത് എന്തിനാ
എഡ്ഗർ -അത് ഞാൻ പിന്നെ പറയാം
ജെസ്സി -ശരി ഇച്ചായ
എഡ്ഗറിന്റെ കുറച്ചു സമധാനം ആയി. ഇനി അവൻ പറഞ്ഞത് പോല്ലേ ജെസ്സി ചെയ്യാൻ അവൻ ദൈവത്തോട് പ്രാത്ഥിച്ചു. അങ്ങനെ അവർ ഹോസ്പിറ്റലിൽ എത്തി. ഡോക്ടർ പറഞ്ഞ സമയത്ത് എത്തിയത് കൊണ്ട് അവർക്ക് നേരിട്ട് കേറാൻ പറ്റി. അവർ ഡോക്ടറുടെ റൂമിൽ കയറിയതും അവരെ ഒരു പുഞ്ചിരി കൊണ്ട് മെറിന വരവേറ്റു
മെറിന -ഇരിക്ക്
മെറിന പറഞ്ഞത് പോലെ അവർ രണ്ട് പേരും അവിടെ ഇരുന്നു
മെറിന -പിന്നെ എങ്ങനെ ഒക്കെ ഉണ്ട് ജെസ്സി
ജെസ്സി -സുഖം. ഡോക്ടർക്കോ
മെറിന -സുഖം. അന്ന് കണ്ടത് പോലെ അല്ലല്ലോ ആള് ആകെ മാറി
ജെസ്സി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
ജെസ്സി -അത് എഡ്ഗർ എന്നെ നന്നായി നോക്കുന്നുണ്ട്
മെറിന -മ്മ്. ഗ്രേറ്റ് പിന്നെ മരുന്ന് ഒക്കെ കഴിക്കാർ ഇല്ലെ
എഡ്ഗർ -ഉവ്വാ ഡോക്ടർ
മെറിന -ഗുഡ്
മെറിന കസേരയിൽ നിന്ന് എണീറ്റു
മെറിന -ജെസ്സി എന്റെ കൂടെ വരൂ