എഡ്ഗർ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്യ്തു എന്നിട്ട് അവൻ ജെസ്സിയുടെ അടുത്തേക്ക് പോയി. ജെസ്സി താഴെ അടുക്കളയിൽ പൊരിഞ്ഞ ജോലിയിൽ ആയിരുന്നു. എഡ്ഗർ അവിടെ വന്ന് ജെസ്സിയെ വിളിച്ചു
ജെസ്സി -ഇച്ചായ ഒരു 10 മിനിറ്റ് ഇപ്പോ എല്ലാം റെഡി ആവും
എഡ്ഗർ -അതിനല്ല ഞാൻ വന്നേ
ജെസ്സി -പിന്നെ
എഡ്ഗർ -ആ സെയിൽസ്മാൻ വിളിച്ചെണ്ടാർന്നു
ജെസ്സി -ഏത് ജിമ്മിന്റെയോ
എഡ്ഗർ -അത് തന്നെ
ജെസ്സി -നാളെ വരോ അതൊക്കെ
എഡ്ഗർ -ഉവ്വാ രാവിലെ തന്നെ വരും
ജെസ്സി -എത്ര മണിക്ക്
എഡ്ഗർ -8:00 മണിക്ക്
ജെസ്സി -മ്മ്
എഡ്ഗർ -ഒരു റൂം റെഡി ആക്കണം
ജെസ്സി -മുകളിൽ നമ്മുടെ മുറിക്കു അടുത്ത് ഒരു വലിയ റൂം ഉണ്ട് അവിടെ വെച്ചാൽ പോരെ
എഡ്ഗർ -എന്നാ അവിടെ വെക്കാം
ജെസ്സി -ഈ ഭക്ഷണം ഒന്ന് ഉണ്ടാക്കിട്ട് അവിടെ ഒന്ന് അടിച്ച് തുടയ്ക്കണം
എഡ്ഗർ -ഒരു സെർവെന്റ് ഇല്ലാത്തത് കൊണ്ട് ജെസ്സി ഒരുപാട് പാട് പെടുന്നുണ്ട്
ജെസ്സി -എന്റെ ഇച്ചായൻ വേണ്ടി എനിക്ക് ഇത്രയും ചെയ്യാൻ പറ്റുന്നുള്ളു എന്നാ വിഷമം ആണ് എനിക്ക്
എഡ്ഗർ -മ്മ്
ജെസ്സി -ഇച്ചായൻ പോയി കുളിക്ക് എന്നിട്ട് ടീവി കുറച്ചു നേരം ഇരുന്ന് കാണ്. ഞാൻ അപ്പോഴേക്കും എല്ലാം ശെരിയാക്കാം
എഡ്ഗർ -ഞാൻ കൂടി സഹായിക്കട്ടെ
ജെസ്സി -തൽകാലം സഹായം ഒന്നും വേണ്ടാ. വേണ്ടപ്പോൾ ഞാൻ അറിയിക്കാം
അങ്ങനെ എഡ്ഗർ പോയി കുളിച്ചു റെഡിയായി. ജെസ്സി ഈ സമയം ഭക്ഷണം ഒക്കെ ഉണ്ടാക്കി പിന്നെ മുറിയും തുടച്ചു. അവൾ കുളി കഴിഞ്ഞ് വന്നപ്പോൾ എഡ്ഗർ ടീവി കണ്ട് കൊണ്ടിരിക്കുകയായിരുന്നു. അവൾ അവന്റെ അടുത്ത് വന്ന് ഇരുന്നു
ജെസ്സി -ഹലോ ഇച്ചായ