മാലിനി അപ്പോഴേക്കും ബാഗിൽ നിന്ന് കുട എടുത്ത് നിവർത്തി സനലിനെയും കൂട്ടി റോഡിലേക്ക് ഇറങ്ങി നടന്നു.
“””റിസൾട്ട് വന്ന കാര്യം നീ അമ്മയിൽ നിന്ന് മറച്ചു വെച്ചു.പേടിച്ചിട്ട്… എടാ എന്തിനാ അമ്മയെ നീ ഇങ്ങനെ പേടിക്കുന്നെ.”””
ഇടതു കൈകൊണ്ട് കുട പിടിച്ച് വലതു കൈകൊണ്ട് സനലിന്റെ ഷോൾഡറിൽ കെട്ടിപിടിച് മാലിനി റോഡിന്റെ അരികിലൂടെ നടന്നു.
“””നിന്നെ ഇതു വരെ എന്തേലും കാര്യത്തിന് അമ്മ അടിക്കാറുണ്ടോ.. പോട്ടെ ചീത്ത എങ്കിലും പറയാറുണ്ടോ.”””
മാലിനി അതും പറഞ്ഞ് ഭാവൂസ് ബേക്കറിയിലേക്ക് കയറി കുട ചുരുക്കി ചില്ലിന്റെ ഡോർ തുറന്ന് നടന്ന് കസേരയിൽ ചെന്ന് ഇരുന്നു മാലിനിയുടെ എതിരെ സനലും.
മാലിനി പറയുന്നത് കേൾക്കുക എന്നലാതെ ഒന്നും മിണ്ടിയിരുന്നില്ല സനൽ.
“””ദേ നീ ആ കണ്ണ് ഒക്കെ ഒന്ന് തുടച് ഫ്രഷ് ആയിട്ട് ഇരുന്നേ…നിന്റെ ഈ വാടിയ മുഖം കണ്ടിട്ട് അമ്മക്ക് സഹിക്കുന്നില്ല ട്ടോ ചെക്കാ. “””
അപ്പോഴേക്കും ബേക്കറിയുടെ ഓണർ ആയ ഭാവുക്ക മാലിനിയെ കണ്ടതും ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്ന് എത്തി.
“””ആഹാ ഇത് എവിടെ പോയിട്ടും വരുവാണ് അമ്മയും മോനും.”””
സനലിന്റെ മുടിയിൽ വിരൽ കൊണ്ട് ഒന്ന് തഴുകി ഭാവുക്ക ചോദിച്ചു.
മര്യാദക്ക് ഈരി വെച്ചിരുന്ന മുടി ഭാവുക്ക വിരൽ ഇട്ട് ഇളക്കിയതും സനലിന്റെ മുഖ ഭാവം മാറിയത് കണ്ട് മാലിനിക്ക് ചിരിയാണ് വന്നത്.
“””മോന്റെ സ്കൂളിൽ മീറ്റിംഗ് ഉണ്ടായിരുന്നു ഇക്ക അവിടെ പോയിട്ടും വരുന്ന വഴിയാ…”””
“””അ അ…ഹല്ല ഇവനല്ലേ മൂത്തത് ഇവന്റെ പഠിത്തം ഒക്കെ…”””
“””അയ്യോ അല്ല ഇക്ക ഇവൻ രണ്ടാമത്തെതാ.. പ്ലസ്ടു വിൽ പഠിക്കുന്നു.മൂത്തത് വീട്ടിൽ ഉണ്ട്.ഡിഗ്രി ലാസ്റ്റ് യർ ആണ്.”””
സനലിന് തീരെ ഇഷ്ട്ടം ഇല്ലാത്ത കാര്യം ആണ് മാലിനി ഇപ്പോൾ ചെയുന്നത്.
അവന്റെ അമ്മയായ മാലിനിയെ ആരും തന്നെ നോക്കുന്നതും സംസാരിക്കുനതും സനലിന് തീരെ ഇഷ്ട്ടം ഇല്ല.
എന്നാൽ മാലിനി ആണേൽ എല്ലാരേയും നോക്കുകയും സംസാരിക്കുകയും ചെയ്യും.
പ്ലസ് വൺണിൽ ക്ലാസ് തുടങ്ങി ഏറ്റവും അവസാനം ആണ് സനൽ സ്കൂളിൽ ചേർന്നത്.അന്ന് അവന്റെ കൂടെ പോയത് മാലിനി ആയിരുന്നു.