ഞാന്‍ : എടി എന്റെ കൂടെ ഉള്ളവര്‍ വേറെ റൂം ശരി ആക്കി. എന്നോടും ചെല്ലാന്‍ പറഞ്ഞു. മെട്രോയുടെ അടുത്താ. റെന്റ് വളരെ കുറവാ. പിന്നെ എനിക്ക് ഈ സ്ഥലം അത്ര ഇഷ്ടം ആയില്ല. വെള്ളിയാഴ്ച പള്ളിയില്‍ പോകാനും പറ്റില്ല.
രാജമ്മ : അപ്പൊ നീ ഉച്ച സമയത്ത് എന്ത് ചെയ്യും
ഞാന്‍ : എടി മേനോന്‍ നാട്ടില്‍ പോവുക അല്ലെ, അപ്പൊ കുറച്ചു നാള്‍ ക്ലിനിക്കില്‍ തന്നെ നില്‍ക്കാം
രാജമ്മ : നിനക്ക് വേണം എങ്കില്‍ സാദിക്കിന്റെ റൂമില്‍ നില്‍ക്കാം. പിന്നെ അവിടെ നിഷാദും കാണും. അവന്‍ ഈ അടുത്ത് നാട്ടില്‍ നിന്നും വരില്ലേ.
ഞാന്‍ : അല്ല അവര് സമ്മതിക്കുമോ.
രാജമ്മ : ഞാന്‍ നിഷാദിനോട് പറയാം. ഞാന്‍ പറഞ്ഞാല്‍ അവന്‍ കേള്‍ക്കും. പക്ഷെ നീ പ്രശ്നം ഒന്നും ഉണ്ടാക്കരുത്. അല്ല വില്ലയുടെ ഓണറോഡ് എന്ത് പറയും
ഞാന്‍ : ഞാന്‍ അങ്ങേരെ വിളിച്ചിരുന്നു. അയാളുടെ വില്ലയില്‍ പറഞ്ഞ റെന്റിനു പറ്റില്ല പോലും. അത് പോലെ അയാള്‍ക്ക് കമ്മിഷന്‍ വേണം അത്രേ. അങ്ങനെ ആണെങ്ങില്‍ റൂം വേണ്ട എന്നു ഞാനും പറഞ്ഞു.
രാജമ്മ : അയാള്‍ വല്ലാത്ത ഒരു മനുഷ്യാനാ. കണ്ണില്‍ ചോര തീരെ ഇല്ല. സാരമില്ലട, നമുക്ക് വേറെ റൂം നോക്കാം.
കുറച്ചു സമയത്തിന് ശേഷം സാദ്ദിക്ക് വണ്ടിയും ആയി എത്തി. എല്ലാവരും വണ്ടിയില്‍ കയറി യാത്രയായി
ഞാന്‍ ഡോക്ടര്‍ കോയുടെ കൂടെ ആണ് ഫ്ലാറ്റിലെക്ക് പോയത്. കാറില്‍ യാത്ര തുടരവേ ഡോക്ടര്‍ കൊയ്ക്ക് ഒരു കാള്‍ വന്നു. അത് ഡോക്ടര്‍ ബിനു ആയിരുന്നു. ഫോണ്‍ ലൌഡ് സ്പീക്കറില്‍ ഇട്ടു
ഡോക്ടര്‍ കോ : ഹലോ, എന്താ ഈ സമയത്ത്
ഡോക്ടര്‍ ബിനു : എന്താ എനിക്ക് നിന്നെ ഈ സമയത്ത് വിളിക്കാന്‍ പാടില്ലേ
ഡോക്ടര്‍ കോ : അതല്ലേ, എന്നാലും പതിവില്ലാതെ ഇന്നെന്താ, അല്ലാ ഡ്യൂട്ടി ഇല്ലേ
ഡോക്ടര്‍ ബിനു : ഇല്ലെടാ, എന്റെ ഒരു ഫ്രെണ്ട് വന്നു. ഞാന്‍ ഹാഫ് ഡേ ലീവ് എടുത്തു
ഡോക്ടര്‍ കോ : അതേതാ ഫ്രെണ്ട്
ഡോക്ടര്‍ ബിനു : ആളെ നിനക്കറിയാം, ഡോക്ടര്‍ ആനി
ഡോക്ടര്‍ കോ : ഓര്‍മയുണ്ട്, ഇപ്പൊ അവള്‍ ഡിവോഴ്സ് ആയോ