ചന്തിയും കുത്തി ചെളിയിൽ വീണ അക്ഷിത, ചെളിമങ്ക’യായി.. അവളുടുത്തിരുന്ന സെറ്റുസാരിയുടെ ബാക്ക് ആകെ ചെളിപുരണ്ടു.. അവനടുത്തെത്തിയപ്പോഴേക്കും അവൾ എഴുന്നേൽക്കാനാകാതെ ഇടതുകൈ കുത്തിയിരിക്കുകയായിരുന്നു.. അക്ഷിതയുടെ കണ്ണു നിറഞ്ഞിരുന്നു..
“എന്തെങ്കിലും പറ്റിയോ മോളേ?”
ചെളിയിൽ വീണതിന്റ്റെ ചമ്മലും, ഇടുപ്പിലെ വേദനയും,
ഇനി ഈ കോലത്തിൽ തിരിച്ചു ചെന്നാൽ എല്ലാവരും കളിയാക്കി’ ചിരിക്കുമെന്ന ചിന്തയിലും’, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
“കരയല്ലേ’ വാവേ.. വാ.. എഴുന്നേൽക്ക്”
അക്ഷിതയുടെ ചുമലിൽ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഡാനി പറഞ്ഞു.
“സ്…സ്..” അവൾ ഞെരങ്ങുന്നതുകണ്ട അവൻ, അവളെ ഇരുകയ്യാലും കോരിയെടുത്തുകൊണ്ട് ഉയർന്നു…..
രണ്ടുകൈയാലും ഡാനിയുടെ കഴുത്തിൽ വട്ടംപിടിച്ച് ആ കണ്ണുകളിലേക്ക് നോക്കികൊണ്ട് അവൾ അവന്റ്റെ കൈകളിൽ കിടന്നു…
“എന്തിനാ മോളു, ഈ ചെളിയിൽ വന്ന് ചാടിയത്??
“…… ഇയാളെ കാണാനാ ഞാൻ വന്നേ..”
നിറമിഴികൾ താഴ്ത്തികൊണ്ട് അവന്റ്റെ നെഞ്ജിലേക്ക് ശിരസ്സുചേർത്തു വിതുമ്പികൊണ്ട് അവൾ പറഞ്ഞു..
“പൊന്ന്.. കരയണ്ട.. ” എന്നുപറഞ്ഞു മുന്നോട്ടു നടന്ന അവനോട് ഇടറിയശബ്ദത്തിലവൾ പറഞ്ഞു-
“ചെളീം പെരണ്ട് എന്റ്റെ കോലം കണ്ടാലെല്ലാരും ചിരിക്കും “
“എന്നാലിത് കഴുകിയേച്ചും പോകാം അവിടെ പൈപ്പുണ്ട്…”
എന്നു പറഞ്ഞവൻ ഗ്രൗണ്ടിന്റ്റെ സൈഡിലുളള സ്പോർട്സ് ഡ്രസ്സിംഗ് റൂമിലേക്ക് (താവളത്തിലേക്ക്) നടന്നു..
“മോളെന്തിനാ ഗ്രൗണ്ടിലേക്ക് വന്നത്??!
“അവൻമാര് പിന്നേയും എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ???”
ഡാനിക്ക് കലിഇരച്ചുകേറി..
“ഇല്ല.. അതല്ല…”
“പിന്നെ?????”
“അത്…”
“മ്??പറയ് വാവേ..”
“അത്…അത്…. “
“ദേ എനിക്ക് ദേഷ്യം വരണെണ്ട്ട്ടാ.. പറഞ്ഞില്ലേൽ താഴേക്കിടും ഞാൻ”
നടക്കുന്നതിനിടയിൽ
കൈ ഒന്ന് താഴേക്കാക്കി ഡാനി പറഞ്ഞു.
“അത്..അത്…”
“അത്…???”
“ഇവിടെ, ഇയാൾക്ക് മാത്രമേ എന്നോട് ഇഷ്ടമുളളൂ.. ഇയാളെ ഒന്ന് കണ്ടിട്ട് വീട്ടിലേയ്ക്ക് പോകാമെന്ന് കരുതിയാ ഞാൻ വന്നേ. പിന്നെ… മലയാളിമങ്ക..
ഞാനാണ് ഇത്തവണയും..”
“എനിക്കറിയാമായിരുന്നു എന്റ്റെ വാവ തന്നെയായിരിക്കും മലയാളിമങ്കയെന്ന്.”
“ങും!!!? എന്റ്റെ വാവയോ??????”
“ങാ.. എന്റ്റെ വാവയാ നീ.. എന്റ്റെ മാത്രം വാവ…”
എന്ന് പറഞ്ഞ് ഡാനി അക്ഷിതയുടെ നെറുകയിൽ ചുംബിച്ചു…
ഈശ്വരാ…. ആദ്യ ചുംബനം..!
എന്ന് മനസ്സിൽ പറഞ്ഞ് പിടഞ്ഞുകൊണ്ട് അവൾ അവന്റ്റെ കൈയിൽ നിന്ന് താഴേയിറങ്ങി. “ഇപ്പോൾ കുഴപ്പമില്ല.. ഞാൻ നടന്നോളാം..”
താഴിട്ട് ലോക്ക് ചെയ്തിരിക്കുന്ന ഡ്രസ്സിംഗ് റൂമിന്റ്റെ വരാന്തയിലിരുന്ന് വെളളമടിച്ച്കൊണ്ടിരുന്ന ചങ്ക്ബ്രോസ്സ് അവളെകണ്ട് കുപ്പിയും,ഗ്ളാസ്സും’ വേഗം മറച്ച്’ഇരുന്നിട്ട് ചിരിച്ചുകാട്ടി..
അവളും അവരെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു..