“സാറിന് നമ്മുടെ “4 റോസ്സസി”നോടുളള താൽപര്യത്തിൽ എനിക്കെന്നല്ല ആർക്കുംസാറിനെ കുറ്റം പറയാനാകില്ല.. എന്ന് കരുതി സാറ് കണ്ണുമടച്ച് ആരെയെങ്കിലും ജയിപ്പിക്കുകയോ, തോൽപ്പിക്കുകയോ ചെയ്താൽ..! സാറിനെന്റ്റെ തനികൊണം കഴിഞ്ഞ ന്യൂഇയറിനു കാണിച്ച് തന്നത് മറന്നിട്ടില്ലലോ..! ആ നിൽക്കുന്ന രണ്ട് സിൽബന്ദി സാറൻമാരോട് കൂടി കാര്യങ്ങൾ ഒന്നു പറഞ്ഞേക്ക്..!
എന്നിട്ട് മീശപിരിച്ച് മുണ്ട് ഒന്നഴിച്ച് വീണ്ടും മടക്കികുത്തി ഡാനി തിരിഞ്ഞ് നടന്നു…
അപ്പോൾ വടംവലി മത്സരം കഴിഞ്ഞ് പിള്ളേരെല്ലാവരും മലയാളിമങ്ക, തിരുവാതിരകളി മത്സരങ്ങൾ കാണാനായി ഓഡിറ്റോറിയത്തിലേക്ക് ഒഴുകി..
മലയാളിമങ്ക മത്സരം തുടങ്ങി..
പേര് അനൗൺസ് ചെയ്യുന്നതനുസരിച്ച് ഓരോ മങ്കമാരും സ്റ്റേജിനു മുന്നിലേക്ക് നിറചിരിയോടെ കൈകൂപ്പി വന്നു…
സുന്ദരികളുടെ ഇടയിൽ അപ്സരസ്സ് എന്നതുപോലെ അക്ഷിത സ്റ്റേജിലേക്ക് വന്നപ്പോൾ കൈയടിയും ,വിസിലടിയും, ഫോൺക്യാമറ ക്ളിക്കുകളും ആരവമായുയർന്നു…
ഡാനിയും, ചെവിതുളയ്ക്കുന്ന ഒരുഗ്രൻ വിസിൽ നീട്ടിയടിച്ചു..
അതിനുശേഷം തിരുവാതിരകളി മത്സരം ആരംഭിച്ചു..
മലയാളംലിറ്ററേച്ചർ ടീമിൽ പാട്ട്പാടാൻ
അക്ഷിതയുമുണ്ടായിരുന്നു.
സ്റ്റേജിൽ കർട്ടൻ വലിക്കാൻ നിൽക്കുന്ന പയ്യന്റ്റെ അടുത്ത് നിന്ന് ഡാനി, എതിർഭാഗത്ത് നിന്ന് തിരുവാതിര പാട്ട് പാടുന്ന അക്ഷിതയെ കണ്ണിമ വെട്ടാതെ നോക്കി നിന്നു..
അവളുടെ കണ്ണുകളും ഇടയ്ക്കിടെ അവന്റ്റെ കണ്ണുകളായുടക്കി…
അവളുടെ ടീമിന്റ്റെ പെർഫോമൻസിന് ശേഷം അവൾ ഓഡിറ്റോറിയത്തിലെ പിള്ളേർക്കിടയിൽ ഇരുന്ന് ബാക്കി ടീമുകളുടെ പെർഫോമൻസ് കണ്ടു..
അതിനിടയിൽ അവിടമാകെ അക്ഷിതയുടെ കണ്ണുകൾ ഡാനിയെ തിരഞ്ഞെങ്കിലും അവനെ എങ്ങും കണ്ടില്ല…
സമയം കടന്നുപോയി….
തിരുവാതിര മത്സരത്തിനു ശേഷം,
പൂക്കളമത്സരത്തിന്റ്റെയും,
മലയാളിമങ്ക മത്സരത്തിന്റ്റേയും, തിരുവാതിരയുടേയും റിസൽട്ട് അനൗൺസ്മെന്റ്റും സമ്മാനദാനവും കഴിഞ്ഞ് ഓണസദ്യ തുടങ്ങി…
ഇതിനിടെ ഡാനിയെ എല്ലായിടത്തും അക്ഷിത തിരഞ്ഞെങ്കിലും കണ്ടില്ല..
അവനെ ഒന്ന് കാണാൻ മനസ്സുതുടിച്ചിട്ട്, ഓണസദ്യയ്ക്കിരിക്കാൻ അവൾക്ക് ഒരു മൂഡും തോന്നിയില്ല..
ഫോൺ ചെയ്യാനായി അവന്റ്റെ നമ്പറും കൈയ്യിലില്ല.. പെട്ടന്നവൾക്ക് ഒരു ഐഡിയ തോന്നി.. ഫേസ്ബുക്ക് തുറന്ന് തനിക്ക് കിട്ടിയ ഫ്രണ്ട്റിക്വസ്റ്റുകൾ തിരഞ്ഞപ്പോൾ ഒടുവിൽ അവനെ കിട്ടി..
“ഹുറേയ്..” വേഗമവൾ റിക്വസ്റ്റ് അക്സപ്റ്റ്ചെയ്ത് നമ്പറെടുത്ത് വിളിച്ചു
ബീപ്.. ബീപ്..ബീപ്.. ട്.ർ.ർ…. ട്.ർ.ർ….
“ഹലോ അക്ഷിതക്കുട്ടി..എന്തെങ്കിലും പ്രശ്നമുണ്ടോ???”
“ങ്..ഹേ…! പ്രശ്നമൊന്നുമില്ല…. വിളിച്ചത് ഞാനാണെന്നെങ്ങനെ മനസ്സിലായി?!”
“ഇയാൾടെ നമ്പറൊക്കെ എത്ര നാളായിട്ട് എന്റ്റെ കൈയ്യിലുണ്ട്..!!”
“ഓഹോ… മ്..മ്… എവിടാ ഇപ്പോൾ ?? സദ്യ കഴിക്കാൻ വരുന്നില്ലേ??”
“ഇല്ല മോളൂ.. ഇവിടെ സെന്റ്റി സീനാ..