സുന്ദരിയും, പഠിപ്പിസ്റ്റുമാണെങ്കിലും “‘മൊടകണ്ടാൽ എടപെടുമണ്ണാ” മൂഡ് ആണ് യമുന.
കാറിന്റ്റെ വിൻഡോയിലേക്ക് തല നീട്ടി ആൻഡ്രിയ പല്ലിറുമികൊണ്ട് പറഞ്ഞു
.. “എടീ… വല്യ ചുന്ദറി ആണെന്ന ഭാവമാണോടീ കൺട്രീ നിനക്ക്.., നിന്റ്റെ വിളച്ചിലെടുപ്പ് നിർത്തിക്കോ. ഇന്ന് നീ മലയാളിമങ്ക കോണ്ടസ്റ്റിൽ പങ്കെടുക്കാൻ പേര് കൊടുത്തെന്ന് അറിഞ്ഞാൽ അടിച്ച് നിന്റ്റെ ചെവികുറ്റി പൊട്ടിക്കും. കേട്ടോടീ
പിന്നെ മലയാളിമങ്ക പട്ടം ഇപ്രാവിശ്യം ദാ.. ഈ ഇരിക്കുന്ന ഗ്ളാഡിസിന് ബുക്ക്ഡ് ആണ്.. ജഡ്ജിങ്ങ് പാനലിലെ
5ൽ 3പേരും ഇവൾക്കേ വോട്ടിടൂ..
മൊലയും തളളിപിടിച്ച് നിന്നെ ആ പരിസരത്ത് എങ്ങാനും കണ്ടാൽ….. പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ നിനക്ക്..!
ആൻഡ്രിയയുടെ വാണിംഗിനു ശേഷം സഫിയയും അവളോട് കലിതുളളി..
“ഒരു ഭൂലോക രംഭ നടക്കുന്നു.. ശവം..
തുറിപ്പിച്ച് നോക്കിയാൽ നിന്റ്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും..”
ഇത്രയും പറഞ്ഞ് കാർ മുന്നോട്ടെടുത്ത
ഗ്ളാഡിസ് തലതിരിച്ച് അവളെ നോക്കി പറഞ്ഞു.. “ഡേർട്ടി ബിച്ച്”..
കാർ പാർക്കിങ്ങ് ഏരിയയിലേക്ക് കുതിച്ചു…
അക്ഷിതയ്ക്ക് സങ്കടം വന്ന് കണ്ണ് നിറഞ്ഞു
വിങ്ങിപൊട്ടുന്ന മനസ്സുമായി അവൾ മുന്നോട്ട് നടന്നു.. രാവിലെ മുതൽ ഉണ്ടായ സംഭവങ്ങൾ അവളുടെ മനസ്സിനെ മദിച്ചു…..
എന്ത് പ്രശ്നങ്ങളുണ്ടായാലും മലയാളിമങ്ക മൽസരത്തിൽ പങ്കെടുക്കാൻ തന്നെ അവൾ തീരുമാനിച്ചു..
തന്റ്റെ ക്ളാസ്സിലേക്ക് ചെന്ന അവൾ ഫ്രണ്ട്സിനൊപ്പം പൂക്കള മത്സരത്തിനുളള
തയ്യാറെടുപ്പ് തുടങ്ങി.. വിവിധ നിറത്തിലുളള ജമന്തി പൂക്കളുടേയും മറ്റും ഇതളുകൾ പ്രത്യേകം നുളളി തരം തിരിച്ചു..
ചോക്ക് കൊണ്ട് പാറ്റേൺ വരച്ച്, അതിൽ എലാലാവരും കൂടി പൂവിട്ടു..
ഒരു നിലവിളക്കും കൊളുത്തി..
ഇതിനിടെ മലയാളിമങ്ക മത്സരത്തിന് പങ്കെടുക്കുന്നവർ ഓഡിറ്റോറിയത്തിലേക്ക് ചെല്ലാനുളള അനൗൺസ്മെന്റ്റ് മുഴങ്ങി.. അവൾ കൂട്ടിനായി ഒരു ഫ്രണ്ടിനെ വിളിച്ചെങ്കിലും അവൾ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു.. മറ്റൊരുത്തിയെ വിളിച്ചെങ്കിലും അവളും ഓരോ ഒഴിവുകഴിവ് പറഞ്ഞ് അവളുടെ കൂടെ ചെല്ലാൻ തയ്യാറായില്ല…
ക്ളാസ്സിലെയും കോളേജിലെ തന്നെയും അതിസുന്ദരിയായ അവളോട് മറ്റ് പെൺപിള്ളേർക്ക് അത്യാവശ്യം അസൂയയുണ്ടായിരുന്നു..
അവളുടെ ക്ളാസിലെ പെൺകുട്ടികൾക്കാകട്ടെ, ക്ളാസ്സിലെ ബോയ്സ് എല്ലാം ഇവളെ വായ്നോക്കി
ഇരിക്കുന്നതിന്റ്റെ കുശുമ്പും, യമുനയും അവളും തമ്മിൽ മാത്രമുളള അഗാധമായ ഫ്രണ്ട്ഷിപ്പ് കണ്ടുളള അസൂയയും, പിന്നെ വെറുതെ ഇവളുടെ കൂടെ ചെന്ന് വില്ലത്തികളുടെ ശത്രുത ഉണ്ടാക്കേണ്ട എന്ന ചിന്തയിലും അക്ഷിതയുടെ കൂടെ ചെല്ലാൻ ആരും തയ്യാറായില്ല..
നല്ല വിഷമം തോന്നിയെങ്കിലും അവൾ പുറമേ ചിരിച്ച് കാണിച്ചുകൊണ്ട്…
ഓഡിറ്റോറിയത്തിലേക്ക് നടന്നു…
കോളേജിനു മുന്നിൽ ഉറിയടി മത്സരം ആരംഭിച്ചു.. ചെണ്ട മേളം ഉച്ചത്തിലായി.