ഇതിൽ എന്തു സംഭവിക്കും എന്നത് എനിക്ക് അറിയില്ല. നല്ലതു മാത്രം സംഭവിക്കാന് പ്രാർത്ഥിക്കുന്നു. അങ്ങനെ ഇക്ക പോകുന്ന ദിവസം വന്നെത്തി. സ്കൂൾ വിട്ടു വന്ന ഞാൻ നേരെ മൈനയുടെ വീട്ടിലേക്കു പോയി. ട്യൂഷൻ ഉണ്ടായിരുന്നു പക്ഷെ ഞാൻ പോയില്ല. വീട്ടിൽ ചെന്നപ്പോൾ മൈന അവിടെ ഓരോ ജോലികളുമായി പറന്നു നടക്കുകയായിരുന്നു. ഇക്കാക്ക് പോകുമ്പോൾ കൊണ്ടുപോകാനുള്ള സാധനങ്ങൾ എടുത്തു വെക്കുന്നു. യാത്രയാക്കാൻ വന്ന അതിഥി സത്കരിക്കുന്നു അങ്ങനെ ആകെ തിരക്ക് പിടിച്ചു നടക്കുന്നു..
അങ്ങനെ ഇറങ്ങാൻ നേരമായി. എല്ലാവരും പെട്ടന്ന് നിശബ്ദരായി. അവൻ വീട്ടിൽ ഉള്ള ഓരോരുത്തരോടും യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങുകയാണ്. യാത്ര പറഞ്ഞു അവൻ മൈനയുടെ അടുത്തെത്തി മൈന പൊട്ടിക്കരയുകയായിരുന്നു അവൾക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. കുറെ നേരം അവനെ കെട്ടി പിടിച്ചു അവന്റെ മുഖത്തെല്ലാം ഉമ്മകൾ കൊണ്ട് മൂടി. അവിടെ ഉള്ള ആർക്കും ആ കാഴ്ച കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല.
ഞാൻ കരഞ്ഞു പോയി. അവൻ വീട്ടിൽ നിന്ന് ഇറങ്ങിയതിനു ശേഷവും അവൾ ഏങ്ങലടിച്ചു കരയുകയായിരുന്നു. അവൾ ആദ്യമായാണ് അവനെ ഇത്ര നാൾ പിരിഞ്ഞിരിക്കാൻ അതും ഒരുപാട് ദൂരെ. താത്തയും മറ്റൊരു സ്ത്രീയും കുടുംബത്തിലെ ഒരു കാരണവരുമാണ് ഐര്പോര്ട്ടിലേക്കു യാത്രയാക്കാൻ പോയത്. അവർ പോയതിനു ശേഷം ബന്ധുക്കൾ ഓരോതരായി പിരിഞ്ഞു തുടങ്ങി. മൈന കരച്ചിൽ എല്ലാം അവസാനിപ്പിച്ച് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. മുഖം കണ്ടാൽ അറിയാം നല്ല വിഷമമുണ്ടെന്നു. അങ്ങനെ ബന്ധുക്കളും അയൽവാസികളും പോയതിനു ശേഷം ഞാനും മൈനയും മാത്രമായി. പുറത്തിരുന്ന ഞാൻ അകത്തേക്ക് കേറി മെല്ലെ വാതിൽ അടച്ചു കുറ്റിയിട്ടു. മൈന അകത്തു ബെഡ് ഇരിക്കുകയായിരുന്നു ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.
മൈന :നീ പോയില്ലേ?
ഞാൻ: എല്ലാരും പോയി. എനിക്ക് പോവാൻ തോന്നിയില്ല.
മൈന: നന്നായി
ഞാൻ: എനിക്കറിയാം നിങ്ങള്ക്ക് നല്ല വിഷമം ഉണ്ടെന്നും. നിങ്ങടെ മുഖം കാണുമ്പോൾ എനിക്ക് പോകാൻ തോനുന്നില്ല.
മൈന: എന്നായാലും അവൻ പോകണം. പക്ഷെ പോയപ്പോൾ എന്തോ വേണ്ടിയിരുന്നില്ല എന്നാ പോലെ.
അവൾ വിതുമ്പി തുടങ്ങി. ഞാൻ അടുത്തേക്ക് നീങ്ങിയിരുന്നു കൈ തോളിൽ വെച്ച് പറഞ്ഞു.
ഞാൻ: അവൻ പോകാണ്ടിരുന്നാൽ ശരിയാകില്ലല്ലോ. ഇത്രേം കാലം മൈന ഈ കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ടൂ. ഇനി അവൻ പോയി നല്ലൊരു ജോലി ഒക്കെയായി സമ്പാദിച്ചിട്ടു വരട്ടെ. എന്നിട്ടു വേണ്ടേ അവന്റെം താത്തടേം ഒക്കെ കല്യാണം നടത്താൻ. അവന് അവിടെ നല്ലതേ വരൂ നിങ്ങള് പേടിക്കണ്ട.