ചേച്ചി പോയപ്പോൾ ഞാൻ ഡോർ അടച്ചു റൂമിൽ പോയി കിടന്നു..കിടന്ന ഉടനെ ഉറങ്ങി പോയി..പിന്നെ കോളിംഗ്ബെൽ അടിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഞാൻ എഴുന്നേറ്റത്..എണീറ്റ് ചെന്ന് നോക്കുമ്പോൾ സതി ചേച്ചി ഭക്ഷണം ആയിട്ട് നിൽക്കുന്നു..
“എത്ര നേരം ആയി ഞാൻ ബെൽ അടികുന്നെ..ഉറങ്ങായിരുന്നോ..? നാളേക്ക് പഠിച്ചില്ല അപ്പോൾ..?
“ഞാൻ ഉറങ്ങി പോയി ചേച്ചി.. രണ്ടു മൂന്ന് ദിവസമായിട്ട് കല്യാണ തിരക്കിൽ അല്ലെ..”
ചേച്ചി അകത്തേക്ക് വന്നു അടുക്കളയിലേക്കു നടന്നു ഞാൻ പിന്നാലെ നടന്നു..
“ഉമ്മ ഇനി രാത്രി ആകുമല്ലേ വരാൻ..?
” ആ ചേച്ചി വൈകീട്ട് പോയി വിളിക്കണം.. ഡോക്ടർ എന്ത് പറഞ്ഞു..?
“എന്ത് പറയാനാ മോനെ..എണീറ്റ് നടക്കും എന്നുള്ള പ്രതീക്ഷ ഒന്നും ഇനി എനിക്കില്ല..എന്റെ വിധി..” ചേച്ചി നെടു വീർപ്പ് ഇട്ടു..
“വിഷമിക്കണ്ട ചേച്ചി എല്ലാം ശരി ആകും..സൗമ്യ വരാറില്ലേ..”
“അവൾക്ക് ഇപ്പൊ ഞങ്ങളെ ഒന്നും വേണ്ട..വല്ലപ്പോൾ ഒന്ന് വിളിക്കും..അവൻ ആണേൽ ഇങ്ങോട്ട് വരുന്നതേ ഇഷ്ടമല്ല..”
“എന്തായാലും കുഴപ്പമില്ല ചേച്ചി അവൾക്കു അവിടെ സമാധാനം ഉണ്ടല്ലോ..”
“അതാണ്.. ഒരു ആശ്വാസം..മോൻ പോയി ഇരുന്നോ ചേച്ചി വിളമ്പി തരാം..”
“ചേച്ചി കഴിച്ചോ..?”
“ഇല്ല മോനെ..ചേട്ടന് കൊടുത്തു ഞാൻ മോന് ഉള്ളതും പാത്രത്തിലാക്കി ഇങ്ങോട്ടു പോന്നു ..”
“എന്ന നമുക്കു ഒരുമിച്ച് കഴിക്കാം..ഇനി ഇപ്പോൾ അവിടെ പോയി കഴിക്കാൻ നില്കണ്ടല്ലോ..”