താൻ നാട്ടിലെ കോട്ടകയിലെ തിരശീലയിൽ മാത്രം കണ്ടിട്ടുള്ള താരങ്ങളെ നേരിൽ കാണാനും സംസാരിക്കാനും ചിലരോടൊത്തു അഭിനയിക്കാൻ കഴിഞ്ഞതും പത്മയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി..
കുറച്ചു നാളുകൾ കൊണ്ടു തന്നെ ഒരു പക്കാ സിനിമാക്കാരി ആയി അവൾ മാറി.. എല്ലാത്തിനും തുണയായി പെരുമാൾ കൂടെ നിന്നു..
അക്കാലത്ത് കൊല്ലത്തു നിന്ന് ഇറങ്ങി കൊണ്ടിരുന്ന നീന എന്ന സിനിമാ വാരികയിൽ മലയാളത്തിനു ഒരു പുതിയ ക്യാരക്ടർ നടി എന്ന തലക്കെട്ടോടെ പത്മയുടെ ഫോട്ടോയൊക്കെ ചേർത്ത് ഒരു ലേഖനവും വന്നു..
അത് പെരുമാളിന്റെ ബുദ്ദിയായിരുന്നു.. നീന വരികയുടെ മദ്രാസ് ലേഖകനെ വിളിച്ചു വരുത്തി ഒരു മദ്യ സൽക്കാരവും പത്മയുടെ കൂടെ ഒരു മണിക്കൂർ ഹോട്ടൽ മുറിയിൽ തങ്ങാൻ അനുവദിക്കുകയും ചെയ്തതോടെ കവിയൂർ പൊന്നമ്മക്കും TR ഓമനക്കും കനത്ത വെല്ലുവിളിയാണ് നൈസർഗിക അഭിനയ ശേഷിയുള്ള പത്മകുമാരി എന്നെല്ലാം അയാൾ എഴുത്തിവിട്ടു…
ആ ലേഖനം നീന വാരികയിൽ വന്നത് പത്മക്ക് വലിയ ഗുണം ചെയ്തു..
തുടരെ തുടരെ അവസരങ്ങൾ കിട്ടാൻ തുടങ്ങി.. ചിലർക്കൊക്കെ വേണ്ടി തന്റെ ശരീരം കാഴ്ച വെച്ചു എങ്കിലും സിനിമയിൽ അതൊന്നും പ്രശ്നമല്ല എന്ന് പത്മ മനസിലാക്കി കഴിഞ്ഞിരുന്നു…
ഇതിനിടയിൽ ആദ്യ സിനിമ റിലീസ് ചെയ്തു.. പടം കേരളത്തിൽ നന്നായി ഓടുന്നുണ്ട് എന്ന് പെരുമാൾ പറഞ്ഞ് പത്മ അറിഞ്ഞു…
തന്റെ സിനിമ ഇറങ്ങിയ വിവരം ശ്രീകുട്ടിയെ കൊണ്ട് കത്ത് മുഖേന പഴയ അയൽക്കാരിയും സുഹൃത്തു മായ സുമതിയെ അറിയിക്കാനും പത്മ മറന്നില്ല…
വിവരം കുന്നിക്കോട് പ്രദേശത്തെ ആളുകൾ മുഴുവൻ പെട്ടന്ന് അറിഞ്ഞു സ്വന്തം നാട്ടുകാരിയുടെ മുഖം സ്‌ക്രീനിൽ കാണാൻ കൊട്ടാരക്കര മിനർവ തീയേറ്ററിലേക്ക് കുന്നിക്കോട്ടുകാർ കൂട്ടമായി എത്തി… ആ കൂടെ പുരുഷനും ഉണ്ടായിരുന്നു…
തന്റെ ഭാര്യ വെള്ളിത്തിരയിൽ മിന്നി മറയുന്നത് അമ്പരപ്പോടെ അയാൾ കണ്ടു…
എല്ലാ മാസവും മുടങ്ങാതെ ഇരുന്നൂറ് രൂപയെങ്കിലും പുരുഷന്റെ പേരിൽ വന്നു കൊണ്ടിരുന്നു…
ചാരായ ഷാപ്പിൽ പുരുഷന് പ്രത്യേക പരിഗണന കിട്ടാൻ തുടങ്ങി.. അയാൾ ക്ക് കടം കൊടുക്കാൻ ഇപ്പോൾ അവർ മടിക്കാറില്ല…
സിനിമ കണ്ടിറങ്ങിയ സുമതിക്ക് അസൂയയും അത്ഭുതവും കൂടി കലർന്ന വികാരമായിരുന്നു..