മധുര നാരങ്ങ
Madhura Naranga | Author : Bency
“എടി ശരണ്യേ എങ്ങനെങ്കിലും ഹോസ്റ്റലിൽ റൂം സെറ്റ് ആക്കി താടീ ഞാൻ കാൽ പിടിക്കാം ”
ലാബിൽ പ്രാക്ടിക്കൽ ചെയ്യുന്നതിനിടയിൽ
കൃഷ്ണപ്രിയ ശരണ്യയോട് പറഞ്ഞു
“എടി അവിടെ ഒടുക്കത്തെ റാഗിങ് ഒക്കെ ആണ് നിനക്ക് സെറ്റ് ആവില്ല ”
ശരണ്യ അത് പറഞ്ഞപ്പോ കൃഷ്ണപ്രിയ മൗനം പാലിച്ചു
പാലക്കാട്ടെ നാട്ടിൻപുറത്തു നിന്നും എം ബി ബി എസ് സ്റ്റുഡന്റ് ആയി ബാംഗ്ലൂരിൽ വന്നിട്ട് മാസം ഒന്ന് ആകുന്നു
കൊണ്ടാക്കാൻ വന്ന മാമൻ അടുത്ത ബന്ധു ആയ സുഗന്ധ മാമിയുടെ വീട്ടിൽ ആണ് നിർത്തിയത്
ബാംഗ്ലൂർ എത്തി ഒന്ന് അടിച്ചു പൊളിക്കാം എന്ന് കരുതി ഇരുന്ന കൃഷ്ണപ്രിയക്ക് ആകെ നിരാശ ആയിരുന്നു
അവിടെ ചെറിയ പ്പിള്ളേർ ഉള്ള കാരണം പഠിത്തവും നടക്കുന്നില്ല
“എന്റെ പൊന്ന് മോളെ അനക്ക് അന്റെ ബന്ധുന്റെ വീട്ടിൽ സുഖമായി കഴിഞ്ഞാൽ പോരെ ഹോസ്റ്റലിൽ വന്ന അന്ന് മുതൽ സ്ഥിരം റാഗിങ് ആണ് ”
റൂബി ആണ് പറഞ്ഞത് അവൾക്ക് ഒപ്പം നിസുവും ഉണ്ടായിരുന്നു
റൂബിയും നിസുവും ശരണ്യയും ഒരുമിച്ച് ഹോസ്റ്റലിൽ ആണ് താമസം
“ഹാ അവളും കുടെ വരട്ടെടീ ഹോസ്റ്റലിന്റെ രസം ഒക്കെ അവളും കുടെ അറിയട്ടെ ”
നിസു ചിരിച്ചു കൊണ്ട് പറഞ്ഞു
നിസു എൽസ മാത്യു എന്നാണ് പേര് കോട്ടയം അച്ചായത്തി ആണ്
ശരണ്യയും പാലക്കാട് തന്നെ ആണ് വീട്
റൂബി കോഴിക്കോട്ടു കാരി ഉമ്മച്ചി കുട്ടിയും
നിസു പറഞ്ഞത് കേട്ടപ്പോൾ കൃഷ്ണപ്രിയക്ക് ഒരു സന്തോഷം തോന്നി
“എടി ഇജ്ജ് ഓൾക് പണി കൊടുക്കാൻ പറയുവല്ലേ ”
റൂബി ചോദിച്ചു
“ഹാ അവൾക്ക് ഹോസ്റ്റലിൽ വരണം എന്നല്ലേ ആഗ്രഹം ഞാൻ അത് കൊണ്ടാ പറഞ്ഞത് ”
“ഹ്മ്മ് എങ്കിൽ വാ ഞാൻ വാർഡ്നോട് സംസാരിക്കാം ”
ശരണ്യ പറഞ്ഞത് കേട്ടപ്പോൾ കൃഷ്ണപ്രിയക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി
റാഗിങ് ഒക്കെ കോളേജിലും ഉണ്ടായിരുന്നല്ലോ അതൊന്നും പ്രശ്‌നല്ല എന്ന് വെക്കാം.
അന്ന് തന്നെ കൃഷ്ണപ്രിയ ഹോസ്റ്റലിലേക്ക് മാറി
ശരണ്യയുടേം റൂബിയുടേം നിസുവിന്റേം റൂമിൽ നാലാമൾ ആയി അന്ന് കൃഷ്ണപ്രിയയും എത്തി
ബാഗ് ഒക്കെ ഒരു മൂലക്ക് ഒതുക്കി വെച്ചു പോയി കുളിച് റെഡി ആയി വന്നു