ചെറിയ പോറലുമുണ്ട്. ഏട്ടത്തിയമ്മയുടെ പരാക്രമത്തിന്റെ തിരുശേഷിപ്പ്..! ആ നിമിഷങ്ങളോര്‍ത്തപ്പോള്‍ ഉള്ളിലൊരു കുളിര് വന്നു നിറഞ്ഞു.
അടുത്ത ക്ഷണം അതിലെ അപകടം മനസ്സിലേക്കോടിയെത്തി. ഇതിപ്പോ എല്ലാരും കാണില്ലേ..ചോദ്യങ്ങളുണ്ടാവും..എന്ത് മറുപടി പറയും…!
ഒളിപ്പിച്ചു പിടിക്കാന്‍ കഴിയുന്നിടത്തല്ല…പെട്ടെന്ന് കണ്ടു പിടിക്കപ്പെടും.
എന്ത് ചെയ്യും..? കുളിക്കുമ്പോഴും ടോയ്ലറ്റിലിരിക്കുമ്പോഴുമെല്ലാം ഒരേ ചിന്തയായിരുന്നു മനസ്സില്‍.
കുഞ്ഞേച്ചിയെയാണ് ഏറ്റവും പേടി.വിരലൊന്നു മുറിഞ്ഞാപ്പോലും അതുണങ്ങുന്നത് വരെ വെപ്രാളം പിടിച്ച് നടന്നവളാണ്..!
ഒരു ചെറിയ ഐഡിയ മനസ്സില്‍ തോന്നി. കൂടുതല്‍ ചിന്തിക്കാതെ അതങ്ങുറപ്പിച്ചു.
ഒരു മാസ്കും ഇട്ടോണ്ടാണ് ഞാന്‍ താഴേയ്ക്ക് ചെന്നത്. ചോദിക്കുന്നവരോട് പറയാന്‍ അവിശ്വസനീയം എന്ന് തോന്നാത്ത ഒരു മറുപടിയും കണ്ടു വച്ചിരുന്നു.
ഡൈനിംഗ് ഹാളിന്റെ വാതില്‍ക്കലെത്തിയപ്പോഴേ കണ്ടു.. കുഞ്ഞേച്ചി ഭക്ഷണം കഴിച്ചോണ്ട് അവിടിരിപ്പുണ്ട്.
ഏട്ടത്തിയമ്മ അവള്‍ക്കുള്ള ചായയുമായി അടുക്കളയില്‍ നിന്നും വരുന്നു.
എന്നെ കണ്ടതും അവരുടെ മുഖത്തൊരു പുഞ്ചിരി മിന്നിയെങ്കിലും മാസ്ക് കണ്ടതോടെ അതൊരു ചോദ്യഭാവമായി മാറി.
കുഞ്ഞേച്ചിയും ആ ക്ഷണത്തില്‍ എന്നെ കണ്ടു. അവളുടെ മുഖത്തും ഒരു വല്ലാത്ത ഭാവം പടര്‍ന്നു.
“എന്തേ മാസ്ക്കോക്കെയിട്ട്..?!”
ഏട്ടത്തിയമ്മയുടെ സ്വരത്തില്‍ ഒരു അത്ഭുതഭാവം.
‘നിങ്ങള്‍ കടിച്ചു പൊട്ടിച്ചതിന്റെ പാട് മറയ്ക്കാനിട്ടതാ പൊന്നേ’ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ ‘ചുമ്മാ’ എന്ന അര്‍ത്ഥത്തില്‍ തോളിളക്കി.
കുഞ്ഞേച്ചിയില്‍ നിന്നാണ് ഞാന്‍ ആ ചോദ്യം പ്രതീക്ഷിച്ചത്. അവള്‍ക്കു വേണ്ടിയാണ് കഷ്ടപ്പെട്ടൊരു മറുപടി കണ്ടുപിടിച്ചതും.
ഞാന്‍ ചെയര്‍ വലിച്ചിട്ടിരുന്നു. പ്ലേറ്റെടുത്ത് മലര്‍ത്തുമ്പോള്‍ കുഞ്ഞേച്ചി എന്നെത്തന്നെയാണ് ശ്രദ്ധിക്കുന്നതെന്ന് അറിഞ്ഞിട്ടും ഞാനത് ഭാവിച്ചില്ല. ‘ഞാന്‍ കൂളാണ്’ എന്ന് കാണിക്കാന്‍ ഒരു പാട്ട് പതിയെ മൂളാനും തുടങ്ങി.
ഏട്ടത്തിയമ്മ ചായയെടുക്കാമെന്നും പറഞ്ഞ് അടുക്കളയിലേക്ക് പോയി.
“ഡാ..നീ മാസ്ക് ഇട്ടോണ്ടാണോ കഴിക്കുന്നെ…? അത് മാറ്റിക്കേ..!”
കുഞ്ഞേച്ചിയുടെ ശബ്ദമുയര്‍ന്നപ്പോള്‍ ഉള്ളൊന്നു കാളി. അങ്ങനൊരു അപകടം ഓര്‍ത്തിരുന്നതേയില്ല.
അവള് എന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്.
ഞാനാകെ വിളറി വെളുത്തു.
“അത് ..എനി..എനിക്ക് കോള്‍ഡാ..അതാ..!”
ഞാന്‍ നിന്നു വിക്കി.
“കോള്‍ഡോ..കോള്ഡിനെന്തിനാ മാസ്ക്..?