അവള്‍ അല്‍പനേരം ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു.
“നീ തിരിച്ചു വരുമ്പോ എനിക്കൊരു സാധനം മേടിച്ചോണ്ട് വര്വോ..!”
“ആഹ്…എന്താ..?”
“അത്…പിന്നെ…ഒരുപാട് കാലമായുള്ള ഒരു ആഗ്രഹമാ…ഇന്ന് അതിനു നല്ല ചാന്‍സുമുണ്ട്.!”
അവളെന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
ആള്‍ നല്ലപോലെ പരുങ്ങുന്നുണ്ട്. എന്തോ ഉഡായിപ്പാണെന്ന് വ്യക്തം.
“എന്താണെന്ന് പറ..!”
“അത്…ഉംമ്…എനിക്ക് കൊറച്ച് ബിയര്‍ കൊണ്ടുത്തര്വോ..!!!”
ഞാന്‍ ശരിക്കും അന്ധാളിച്ചു പോയി.
“ബീറോ..അതെന്തിനാ..?!”
അവളെന്നെ അലസമായൊന്നു നോക്കി.
‘ബിയര്‍ എന്തിനാ ഉപയോഗിക്കുന്നേ…അറിയാന്‍ പാടില്ലേ..!”
സ്വയമെന്നോണം പിറുപിറുത്തു.
“അത് ശരി അവരൊക്കെ പോകുന്ന ഗ്യാപ്പില്‍ വെള്ളമടിക്കാനാണോ പരിപാടി…ഒന്ന് പോയെ… കുഞ്ഞേച്ചി ആള് കൊള്ളാല്ലോ..!”
എനിക്ക് ദേഷ്യം വന്നു.ആ മുഖം കനത്തു.രൂക്ഷമായ ഒരു നോട്ടം എനിക്ക് നേരെ നീണ്ടു.
എന്നാല്‍ ഞാനത് മൈന്‍ഡ് ചെയ്യാനേ പോയില്ല.
പിന്നെ കുറെ നേരം കനത്ത നിശ്ശബ്ദതയായിരുന്നു.
“നീ വണ്ടി ഒന്ന് നിര്‍ത്തിക്കേ..!”
ഒടുക്കം അവള്‍ മൌനം ഭഞ്ജിച്ചു. ചര്‍ദ്ദിക്കാനെങ്ങാന്‍ വരുന്നുണ്ടാവുമെന്ന ധാരണയില്‍ ഞാന്‍ കാര്‍ സൈഡ് ചേര്‍ന്ന് നിര്‍ത്തി.
എന്നാല്‍ അവള്‍ സീറ്റില്‍ നിന്ന് അനങ്ങാതെ പുറത്തേക്കും നോക്കി ഇരിപ്പാണ്.
“എന്ത് പറ്റി..?”
എനിക്ക് ആ മുഖഭാവത്തില്‍ എന്തോ ഒരു പന്തികേടുള്ളത് പോലെ തോന്നി. പുരികമൊക്കെ വില്ലുപോലെ വളഞ്ഞ് കടുത്ത മനോവ്യഥ അനുഭവിക്കുന്നത് പോലെ അസ്വസ്ഥമായ ഭാവം.
“എനിക്കൊരു കാര്യം പറയാനുണ്ട്..രാത്രീല്‍…ഞാ…ഞാനിന്നലെ മഴ പെയ്ത സമയത്ത്…അവിടെ…എന്റെ ബാല്‍ക്കണീല്‍ ഉണ്ടായിരുന്നു..!”
എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി. ഈശ്വരാ കുഞ്ഞേച്ചി എന്താണ് പറഞ്ഞു വരുന്നത്..! ഇവള്‍ വല്ലതും കണ്ടു കാണുമോ..! എന്‍റെ ഉടലാകെ ഒരു പെരുപ്പ് കയറി.
അവള്‍ മെല്ലെ മുഖം തിരിച്ചു എന്നെ നോക്കി.
“എനിക്ക് കൊറച്ച് ബിയര്‍ വേണം..വാങ്ങിത്തരാന്‍ പറ്റ്വോ..?”
ആ മുഖത്തു നോക്കി ഇല്ലെന്നു പറയാനുള്ള ധൈര്യമെല്ലാം എപ്പോഴോ