എന്തായാലും ടൌണ്‍ വരെ നടന്നു നോക്കാമെന്ന് വച്ചു. ചിലപ്പോ വല്ല വണ്ടിയും കിട്ടിയാലോ..! അച്ഛനോട് പെട്രോള്‍ അടിക്കാനുള്ള കാശും ഏട്ടത്തിയമ്മയോട് സമ്മതവും വാങ്ങിയശേഷം ഞാനിറങ്ങി.
റോഡിലിറങ്ങി ഒരു നൂറു മീറ്റര്‍ നടന്നു കാണും..ഒരു സ്കൂട്ടി വന്ന് എന്‍റെ മുന്നില്‍ നിര്‍ത്തി.
“അമ്പുട്ടന്‍ എങ്ങോട്ടാ…ടൌണില്‍ പോവാണോ..!”
ശബ്ദം കേട്ടപ്പോ അത് ശ്യാമേച്ചിയാണെന്ന് എനിക്ക് മനസ്സിലായി.റെഡ് കളറില്‍ ഗ്രീന്‍ ഡോട്സുള്ള ചുരിദാറും ഗ്രീന്‍ ലെഗ്ഗിംസുമാണ് വേഷം. അതവര്‍ക്ക് നല്ലപോലെ മാച്ച് ചെയ്യുന്നുണ്ട്.
“അല്ല..ലക്കിടി പോവാ..!”
ഞാന്‍ വിശാലമായൊരു പുഞ്ചിരിയോടെ മറുപടി കൊടുത്തു.
അവര്‍ ഹെല്‍മെറ്റ് ഊരി മാറ്റിയ ശേഷം മാസ്ക് താടി വരെ താഴ്ത്തി വച്ചു..
“ഈ ട്രൗസറും ഇട്ടോണ്ടാണോ ലക്കിടി പോണേ..!”
ഒരു തമാശ നിറഞ്ഞ ചിരിയോടെ അവരെന്നെ അടിമുടിയൊന്നു നോക്കി.അതൊരു നല്ല കളിയാക്കല്‍ തന്നെയായിരുന്നു. ഞാനൊന്ന് ചമ്മി.
“ഷോര്‍ട്ട്സാണ്…!”
ഞാന്‍ ചിരിച്ചു കൊണ്ട് തിരുത്തി.
“മ്ഹും…എന്തേലും ആവട്ടെ…വാ കയറ്…ഞാന്‍ കൊണ്ടാക്കാം..!”
അവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞു.
“അയ്യോ വേണ്ട..ചേച്ചി ബുദ്ധിമുട്ടണ്ട..ഞാന്‍ എങ്ങനേം പൊയ്കോളാം..!”
അവരെ കണ്ടപ്പോ തന്നെ ആ ഓഫര്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഒരു ഉപചാരമെന്ന നിലയ്ക്ക് ഒന്ന് മറുത്തെന്നേയുള്ളൂ.
“കേറി ഇരിക്കെടാ ചെക്കാ…ലോക്ക്ഡൌണ്‍ ആയോണ്ട് ഒരു ഓട്ടോ പോലും കിട്ടില്ല ..അത്രേം ദൂരം നിന്നെ ഇപ്പൊ അങ്ങനെ നടക്കാന്‍ വിടുന്നില്ല..!”
അവര്‍ ഹെല്‍മെറ്റ് ധരിച്ചു കൊണ്ട് പിന്നില്‍ കയറാനായി ആംഗ്യം കാണിച്ചു.
സന്തോഷം പുറത്തു കാണിക്കാതെ ഞാന്‍ അനുസരിച്ചു. വണ്ടി വന്ന വഴിയെ തിരിച്ചു.
ആ ചെറിയ വണ്ടിയില്‍ ഞങ്ങള്‍ രണ്ടുപേരും ഒരു വലിയ ഭാരം തന്നെയായിരുന്നു. ചെറിയ സീറ്റില്‍ ഞാനവരോടു തൊട്ടുരുമ്മിയാണ് ഇരിക്കുന്നത്.
ടാറിട്ടതെങ്കിലും വീതി കുറഞ്ഞ ചെറിയ റോഡാണ്. അത് കൊണ്ട് തന്നെ അവര്‍ പയ്യെ ആണ് ഓടിക്കുന്നത്.
“നിന്‍റെ ഓപ്പോള്‍ വരുമെന്ന് പറഞ്ഞല്ലോ..എപ്പോഴാ..?”
“മിക്കവാറും ഞായറാഴ്ച്ച വരും..!”
പെട്ടെന്ന് മുന്നിലേക്കൊരു ബൈക്ക് വന്നു കയറി. ശ്യാമേച്ചി സഡനായി