ദേശീയപാതയില്‍ നിന്ന് പഞ്ചായത്ത് കവല വഴി മദാലസമേട്ടിലേക്ക് അന്നും ഇന്നും ഒരൊറ്റ സ്വകാര്യ ബസേ സര്‍വ്വീസ് നടത്തുന്നുള്ളു. ഗിരിജാ ശാരദ. ഗിരിജാ ശാരദയാണ് മദാലസമേട്ടുകാര്‍ക്ക് പുറംലോകവുമായുള്ള ബന്ധം. ഇന്ന് പല വീടുകളിലും കാറും ബൈക്കുകളും വന്നെങ്കിലും അരമണിക്കൂര്‍ ഇടവിട്ട് മദാലസമേട്ടില്‍ നിന്നും ദേശീയപാതയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന ഗിരിജാ ശാരദതന്നെയാണ് ഇന്നും പ്രധാന യാത്രാവാഹനം.
മരുതുംകുന്ന് പള്ളി, യക്ഷിത്തറമേട്, കുറുമാടി, ചേന്നങ്കര, നീര്‍പെരുംതറ എന്നീ വാര്‍ഡുകള്‍ ചേര്‍ന്നതാണ് മദാലസമേട് ഗ്രാമപഞ്ചായത്ത്.
മദാലസമേട് കവല. തെക്കും വടക്കും രണ്ട് കുന്നുകള്‍ക്കിടയിലാണ് മദാലസമേട് കവല സ്ഥിതി ചെയ്യുന്നത്. കവലയുടെ നടുവില്‍ ഒരു വാകമരം നില്‍പ്പുണ്ട്. വാകമരത്തിന്റെ ചുവട്ടില്‍ ഉയര്‍ത്തിക്കെട്ടിയ വീതിയുള്ള ചുറ്റുമതിലിലാണ് മദാലസമേട്ടിലെ കഥകളുമായി പ്രായഭേദമന്യേ പുരുഷന്മാര് ഒത്തുകൂടാറുള്ളത്. നാട്ടിലെ പലകഥകള്‍ക്ക് ആ വാകമരവും സാക്ഷിയാണ്.
”എങ്ങനാണച്ചായ ഈ പേര് നമ്മുടെ നാടിന് വന്നത്…” ആര്‍മിയില്‍ നിന്ന് വിആര്‍എസ് എടുത്ത് പിരിഞ്ഞ് വന്ന നാല്പ്പത്തിയൊന്പത് കാരന് സ്റ്റീഫന്‍ ഫിലിപ്പിനോട് ഡിഗ്രി വിദ്യാര്‍ത്ഥിയായ പ്രതീഷ് ചോദിച്ചു.
”അതൊക്കെ വലിയ കഥയാ പ്രതീഷേ… നീ വീട്ടിലേക്കൊന്നും വരുന്നില്ലല്ലോ ഇപ്പോള്‍… നിനക്ക് ബുക്ക്സ് ഒന്നും വായിക്കണ്ടേ… ഞാനാണേ അവിടെ ഒറ്റക്കിരുന്ന് ആകെ ബോര് അടിച്ചു. എലിസബത്തിനാണേല്‍ ഈ മാസവും അപേക്ഷിച്ചിട്ട് ലീവ് കിട്ടിയില്ല. പിന്നെ റോഷ്നി മോള്‍ക്ക് ഇങ്ങോട്ട് വരാനും മടി. ഡാഡി ഒറ്റക്കേയുള്ളു എന്ന് പറഞ്ഞ് ബാംഗ്ലൂരില്‍ നിന്ന് വന്നാല്‍ പോലും അവള് എലിസബത്തിന്റെ വീട്ടിലാ നില്‍ക്കാറ്…. ഞാനാണേ തന്നത്താനെ വെച്ചുംകുടിച്ചും ഒരു പരുവമായി.”
മദാലസമേടിന്റെ ചരിത്രമറിയാന്‍ സ്റ്റീഫന്‍ ഫിലിപ്പിനോട് ചോദിച്ച ചോദ്യത്തിന് സ്റ്റീഫന്‍ ഫിലിപ്പ് തന്റെ സമകാലിക ചരിത്രം പറഞ്ഞ് ബോര് അടിപ്പിച്ച നീരസത്തോടെ പ്രതീഷ് അവിടെ നിന്നും എഴുന്നേറ്റു. വെളുത്തു മീഡിയം വണ്ണമുള്ള പ്രതീഷിന്റെ ചെറുകുണ്ടികുലുക്കിയുള്ള നടത്തം നോക്കി സ്റ്റീഫന്‍ ഫിലിപ്പ് വാകത്തറയില്‍ ഇരുന്നു.
പണ്ട് അതായത് പഴശ്ശിയുടെ ഒളിപ്പോരു നടക്കുന്ന കാലത്ത് ആരെയും വെല്ലുന്ന ഒരു മദാലസ ഈ കുന്നിലെവിടെയോ ജീവിച്ചിരുന്നു. നാട്ടുരാജാക്കന്മാരുടെ കിങ്കരന്മാരുടെ ഭോഗാസക്തി ശമിപ്പിക്കലായിരുന്നു അവളുടെ കര്‍ത്തവ്യം.