കാറിൽ നിറഞ്ഞു നിന്നീരുന്ന വിലകൂടിയ പെർഫ്യുമിന്റെ മണമാസ്വദിച്ചു കൊണ്ട് മാധവൻ തമാശ രൂപേണ അവളെ നോക്കി.
” .. …. ശരിയാക്കാൻ ഇങ്ങട്ട് വരട്ടെ ….. ഒക്കെന്റെയും പണി ഞാൻ ശരിയാക്കികൊടുക്കാം …… “.
അനിത അമിതമായ ശ്വാസമെടുത്ത് പറഞ്ഞപ്പോൾ മദ്യത്തിന്റെ മണം അവളുടെ വായയിൽ നിന്നും പുറത്തേക്ക് പരന്നു.
ഏതോ പാർട്ടി കഴിഞ്ഞുള്ള വരവാണെന്ന് മനസ്സിലായി. ഇത്തിരി പൂസായ മട്ടാണ്.
കുറച്ച് നേരം ഉയർന്ന നിശബ്ദത അനിത ഭേദിച്ചു.
” …… സിനിമയിലെ പോലെ വഴിയിൽ കുടുങ്ങിയ പെണ്ണിന്റെ കാർ ബോണറ്റ് തുറന്ന് ശരിയാക്കിക്കൊടുക്കുന്ന ഹീറോയിസം തനിക്കുണ്ടോ … “.
” . …. ഇല്ല …. ഞാൻ പാവം മാധവൻ ….. വല്ല മാരുതിയോ മറ്റോ ആയിരുന്നെങ്കിൽ ബോണ്റ്റെങ്കിലും തുറന്ന് വയ്ക്കാമായിരുന്നു. …. ഇത് ബെൻസെല്ലേ മാഡം ….. ബെൻസ് ….. “.
അനിത സംസാരിച്ച അതേ ഭാവത്തോടെ തന്നെ തമാശയിൽ തിരിച്ച് പറഞ്ഞു.
” ……. അപ്പോൾ ഒരു ഹോപ്പും ഇല്ലാ അല്ലേ ….. മഴയിൽ റെയിൻ കോട്ടിട്ട് സൈക്കിൾ ചവുട്ടി വരുന്ന നിന്നിൽ നിന്നും അത്ഭുതങ്ങൾ പ്രവർത്തിക്കും എന്നത് ഞാൻ അറിയാതെ വിശ്വസിച്ചു പോയി …. “.
” …. നല്ല കവിത വരുന്നല്ലോ മേഡം ….. എത്രെണ്ണം അടിച്ചു ….. “.
” ….. ഓഹോ ….. അപ്പോൾ നിനക്ക് മദ്യത്തിന്റെ മണം അറിയാം അല്ലേ …… “.
” ……. അതേ മേഡം ….. മൂന്നാല് പെഗ്ഗ് ഞാൻ കഴിച്ചത് കാരണം പെട്ടെന്നറിയാം …… “.
” . ….. ഓഹോ ….. എന്നീട്ട് എനിക്ക് മണം കിട്ടിയില്ലല്ലോ …… മാധവാ …. “.
” ….. അതിന് ഒരു മയത്തിലൊക്കെ കഴിക്കണം …. “.
” .. …. നീ എനിക്ക് കൂട്ടിന് വന്നതോ …. അതോ ബ്രീത്ത് അനലൈസർ കൊണ്ട് മദ്യത്തിന്റെ അളവറിയാൻ വന്ന പൊലീസോ …… നിനക്ക് വണ്ടി നന്നാക്കാൻ പറ്റുമോന്ന് നോക്കിയേ ….. “.
” . ….. ബെൻസായതോണ്ടാ ….. ഹഹഹഹ “.
” ……. അല്ലെങ്കിൽ …. നീയിപ്പോ ഉണ്ടാക്കിയേനെ ….. “.
കള്ള പരിഭവത്തോടെ അവൾ കാറിന്റെ ഡോർ തുറന്നിറങ്ങി. പെട്ടെന്നുള്ള അനിതയുടെ പെരുമാറ്റത്തിൽ നെറ്റി ചുളിച്ച് മാധവനും വണ്ടിയുടെ ഉള്ളിൽ നിന്നും അവളെ നോക്കി.
മഴ വളരെ നേർത്ത പൊടി പോലെ മഞ്ഞിനാൽ മൂടപ്പെട്ട അന്തരീക്ഷത്തിൽ പൊടിയുന്നുണ്ടായിരുന്നു. വലിയ ഉയരത്തിൽ സ്ഥാപിച്ച തെരുവ് വിളക്കിന്റെ പ്രഭാവത്താൽ കണ്ണിന് ഇമ്പമേകുന്ന കാഴ്ച്ച നൽകപ്പെട്ടു. അതിൽ ഇരു കൈകളും വാനിലുയർത്തി എതൊരു നൃത്ത ചുവട് വയ്ക്കുന്ന അനിതയെ നോക്കിയവർ കൈയ്യിൽ തല വച്ചു.